17.1 C
New York
Sunday, June 4, 2023
Home Literature കുറ്റമറ്റവന്റെ സമയം.

കുറ്റമറ്റവന്റെ സമയം.

ഉമ സിതാര. ചങ്ങാശ്ശേരി.

ആറാം മണി നേരം മുതൽ
ഒൻപതാംമണി വരെ.
ഓരോ മണിക്കൂറിലും
മരിച്ചുകൊണ്ടിരിക്കുന്നവരുടെ
സമയം എങ്ങനെ,
എവിടെയാണെഴുതുക ?

ഭൂഖണ്ഡത്തിന്റെ
ഏതെങ്കിലുമൊരു കോണിൽ
അവർക്കായ്
കുറച്ച് സമയം ബാക്കിയുണ്ടാവുമോ.?

പ്രിയജനത്തിന്..
(അവൾക്കു /അവനു )വേണ്ടി
ജീവൻ ബലികൊടുക്കുന്നവരുടെ
സമയവും ദിവസങ്ങളും?
ഒടുക്കമെന്താണ്

ഒറ്റപ്പെട്ട് തീവ്രവേദനയിൽ
നരകിച്ച് ദാഹനീരിനായി
യാചിച്ച് കൈപ്പുനീർ
കുടിച്ച് ദീർഘനിശ്വാസമെടുത്ത്
നിലവിളിയോടെ
പ്രാണൻ വിട്ടുപോവുമ്പോഴും
വിപ്ലവം വരച്ചിടുന്നവരുടെ
സമയങ്ങളും ദിനരാത്രങ്ങളുമെന്നേ
ക്രൂശിക്കപ്പെട്ടിരിക്കാം.!

ഉമ സിതാര.
ചങ്ങാശ്ശേരി.

FACEBOOK - COMMENTS

WEBSITE - COMMENTS

26 COMMENTS

  1. കൊള്ളാം, നന്നായിട്ടുണ്ട്,..
    ഇനിയും എഴുത്തിലൂടെ ഒരു പാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  2. വായനക്കാർ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന പ്രമുഖ
    ഓൺലൈൻ പത്രം
    malayalimanasu. com ലേക്ക് എന്റെയുമൊരു എളിയ രചന പരിഗണിച്ചതിനും അതിലേക്ക് വഴി കാണിച്ച #കാവ്യാങ്കണം സാഹിത്യ ഗ്രൂപ്പിനും ഹൃദയം നിറഞ്ഞ നന്ദി

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരളത്തില്‍ കാലവര്‍ഷം എത്തുന്നത് വൈകിയേക്കും; അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിമിന്നലും മഴയുമുണ്ടാകും.

തിരുവനന്തപുരം: ഇത്തവണ കാലവര്‍ഷം കേരളത്തിലെത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് കാലവര്‍ഷം എത്തുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ നാളത്തോടെ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ അറബിക്കടല്‍ മേഖലയില്‍ എത്തിയ കാലവര്‍ഷം സജീവമാകുന്നുണ്ടെങ്കിലും ശക്തിപ്രാപിക്കുന്നില്ലെന്നാണ്...

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു.

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. കിലോയ്ക്ക് 160 രൂപ മുതൽ 180 രൂപ വരെയാണ് ഈടാക്കുന്നത്. ഉൾനാടൻ പ്രദേശങ്ങളിൽ 180 രൂപയാണ് ഒരു കിലോ കോഴിയിറച്ചിയുടെ വില. ഒരാഴ്ച മുൻപ് വരെ കിലോയ്ക്ക് 145-150...

പുതിയ അധ്യയന വർഷം കൂടുതൽ പ്രൈമറി സ്കൂളുകളെ ആധുനികവൽക്കരിക്കും: മന്ത്രി വി. ശിവൻകുട്ടി.

തിരുവനന്തപുരം : പ്രീ പ്രൈമറി, പ്രൈമറി മേഖലകളെ കൂടുതൽ ആധുനിക വൽക്കരിക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ അക്കാദമിക വർഷം ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം...

ഒഡീഷ ട്രെയിൻ അപകടം: രക്ഷാ പ്രവർത്തനം അവസാനിച്ചു ,”കവച് സിസ്റ്റം”ഇല്ലാത്തത് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

ഭൂബനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായി റെയില്‍വെ. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്ത്യന്‍ റെയില്‍വെ വക്താവ് അമിതാഭ് ശര്‍മ അറിയിച്ചു. അപകടത്തില്‍ റെയില്‍വെ അന്വേഷണം പ്രഖ്യാപിച്ചു. സൗത്ത് ഈസ്റ്റേണ്‍...
WP2Social Auto Publish Powered By : XYZScripts.com
error: