17.1 C
New York
Wednesday, August 10, 2022
Home Literature കുറുക്കു വഴിയുണ്ടോ? (കഥ)

കുറുക്കു വഴിയുണ്ടോ? (കഥ)

മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.✍

റോയൽ ക്ലബ്ബിൻറെ എല്ലാ കമ്മിറ്റി അംഗങ്ങളും അന്ന് ഹാജരായിരുന്നു. പ്രധാനമായും അന്ന് പ്രസിഡണ്ടിന് കമ്മറ്റി അംഗങ്ങളോട് പറയാനുണ്ടായിരുന്ന കാര്യം ഇതായിരുന്നു. ക്ലബ്ബിൻറെ പടിഞ്ഞാറുഭാഗത്ത് വലിയ ഒരു കുളവും അതിനു ചുറ്റും കാടും പടലവും ആയി കുറേ സ്ഥലവും കിടപ്പുണ്ട്.10 വർഷമെങ്കിലും കഴിഞ്ഞ് ആവശ്യത്തിന് ഫണ്ട് ലഭിച്ചു കഴിഞ്ഞാൽ മാത്രമേ അവിടെ ഒരു സ്വിമ്മിംഗ് പൂൾ പണിയാനാകുകയുള്ളു. അതുവരെ ആ സ്ഥലം ആരെങ്കിലും പാട്ടത്തിനെടുത്തു എന്തെങ്കിലും ബിസിനസ് തുടങ്ങുന്നതിന് വിരോധമില്ല. ക്ലബിന് ഒരു വരുമാനവും ആകും. കമ്മറ്റി അംഗങ്ങൾ ഒക്കെ ആ തീരുമാനം ശരിവെച്ച് കയ്യടിച്ച് പാസ്സാക്കി. മറ്റ് അംഗങ്ങളെയൊക്കെ അറിയിക്കാൻ തീരുമാനമായി.

കൂടെക്കൂടെ ആ കുളത്തിൽ അജ്ഞാത ശവം പൊന്തും. പിന്നെ പോലീസും കോടതിയും ആയി കുറെ നാൾ അങ്ങനെ പോകും. ക്ലബ്ബിന് ഒരു തലവേദനയായിരുന്നു സത്യം പറഞ്ഞാൽ ആ സ്ഥലം. സാമൂഹ്യ വിരുദ്ധരുടെയും ഇഴജന്തുക്കളുടെയും ശല്യം വേറെ. അപ്പോഴാണ് ക്ലബ്ബ് അംഗമായ കുര്യാച്ചന് ഒരു ബുദ്ധി തോന്നിയത്. കുര്യാച്ചനു വലിയ മൃഗസ്നേഹിയായ ഒരു കാര്യസ്ഥൻ ഉണ്ടായിരുന്നു. ദേവസി. ആ വിള വൃത്തിയാക്കി കുളവും ഭംഗിയാക്കി അവിടെ മീൻ വളർത്തലും കുളത്തിനോട് ചേർന്ന് താൽക്കാലിക ഷെഡ്ഡുകൾ കെട്ടി കുറച്ച് മുന്തിയയിനം പട്ടികളെയും വളർത്താം. എല്ലാ കാര്യങ്ങളും ദേവസ്യയെ ഏൽപ്പിക്കാം എന്ന് കരുതി ഒരു നിസ്സാര തുക ക്ലബ്ബിൽ കെട്ടിവെച്ച് ആ സ്ഥലം അഞ്ചുവർഷത്തേക്ക് പാട്ടത്തിനെടുത്തു.

ദേവസ്യയും സഹായികളും ചേർന്ന് പറമ്പ് മുഴുവൻ വൃത്തിയാക്കി. കുളത്തിന് ചുറ്റുമതിൽ കെട്ടി മീൻ വളർത്തൽ തുടങ്ങി. അതിന്റെ സൈഡിൽ പത്തിരുപത് താൽക്കാലിക പട്ടി ഷെഡുകളും പണിതു. മൃഗസ്നേഹിയായ ദേവസ്യ അത് വേണ്ടവണ്ണം കൈകാര്യം ചെയ്തോളും എന്ന് കുര്യാച്ചനു ഉറപ്പുണ്ടായിരുന്നു. ജർമ്മൻ ഷെപ്പേർഡ്, ലാബ്രഡോർ, ബുൾഡോഗ്, ചൈനീസ് ലയൺ ഡോഗ്, പോമറേനിയൻ, ഓസ്ട്രേലിയൻ കാറ്റിൽ ഡോഗ്, ബുൾ ടെറിയർ, ബോസ്റ്റൺ ടെറിയർ, പുഡിൽ, പഗ്, എന്നിങ്ങനെ ഉള്ള മുന്തിയ ഇനം പട്ടികൾ ഒക്കെ കൂടുകളിലേക്ക് എത്തി.ഓരോന്നിനും ഇരുപതിനായിരത്തിനു മുകളിലായിരുന്നു വില. ആദ്യമാദ്യം എല്ലാവർക്കും പരിഹസിക്കാനും പറഞ്ഞു ചിരിക്കാനും ഉള്ള ഒരു കാര്യം ആയിരുന്നെങ്കിലും ആറുമാസംകൊണ്ട് സംഗതികളൊക്കെ അട്ടി മറിഞ്ഞു. അന്യ ജില്ലകളിൽ നിന്നു വരെ ആൾക്കാർ ഈ പട്ടികളെ കാണാനും വാങ്ങാനും ബ്രീഡ് ചെയ്യിക്കാനും വരാൻ തുടങ്ങി. നായ്ക്കൾക്ക് ഉള്ള ഭക്ഷണം ദേവസിയുടെ നേതൃത്വത്തിൽ പ്രത്യേകം അടുപ്പുകൂട്ടി അവിടെത്തന്നെ പാകംചെയ്യാൻ തുടങ്ങി. ആഴ്ചയിലൊരിക്കൽ വെറ്റിനറി ഡോക്ടർ അവിടെ വന്ന് വേണ്ട നിർദ്ദേശങ്ങൾ ഒക്കെ കൊടുത്തു. കുത്തിവെപ്പും കാര്യങ്ങളുമൊക്കെ അണുവിട തെറ്റാതെ ദേവസി ചെയ്തുകൊണ്ടിരുന്നു. എന്തിനു പറയുന്നു പട്ടി കച്ചവടവും മീൻകച്ചവടവും അങ്ങ് കൊഴുത്തു. ഒരു വർഷം കഴിഞ്ഞപ്പോൾ പട്ടിക്കൂടുകളോട് ചേർന്ന് ചില താൽക്കാലിക ഷെഡ്ഡുകൾ കൂടി പണിത് പട്ടികൾക്കുള്ള ഒരു ബോർഡിംഗ് കൂടി തുടങ്ങി. മുന്തിയ ഇനം പട്ടികളെ അവിടെ കൊണ്ട് ആക്കിയാൽ അവർ ഫീസ് വാങ്ങി അവയെ സംരക്ഷിക്കും. വിദേശത്തേയ്ക്ക് പോകുന്ന പലരും പട്ടിയെ ഈ ബോർഡിങ്ങിൽ കൊണ്ട് ആക്കാൻ തുടങ്ങി. ദേവസി ഒന്നാന്തരം ഒരു ട്രെയിനറും ആയിരുന്നു.

ചിലപ്പോൾ ദേവസി നടക്കാൻ പോകുമ്പോഴോ ചന്തയിൽ പോകുമ്പോഴോ ഒരാളെ ചങ്ങല പോലുമില്ലാതെ കൂടെ കൂട്ടും. ദേവസ്യയുടെ ചുറ്റും നിന്ന് കറങ്ങുന്നത ല്ലാതെ അത് മറ്റു പട്ടികളെയോ ആൾക്കാരെയോ ഒന്ന് നോക്കുക പോലുമില്ല. സാമൂഹ്യ വിരുദ്ധർക്ക് ആയിരുന്നു ഏറെ ബുദ്ധിമുട്ട് ആയത്. സ്വൈര്യമായിരുന്നു ഒന്ന് കാശു വെച്ചു ചീട്ടു കളിക്കാനോ മദ്യപിക്കണ മെന്നു തോന്നുമ്പോൾ നാല് തേങ്ങയിട്ട് കള്ള് ഷാപ്പിൽ കൊടുക്കാനോ ഒന്നും ഇവറ്റകൾ സമ്മതിക്കില്ല. ഇങ്ങനെ വല്ലതും കണ്ടാൽ രണ്ടുമാസം പ്രായമുള്ളതു തൊട്ട് രണ്ടു വയസ്സ് വരെയുള്ളവ എല്ലാംകൂടി കൂട്ടമായി കുരച്ചു രണ്ടു കിലോമീറ്റർ അപ്പുറമുള്ള ക്ലബ്ബിലെ പ്രസിഡണ്ടിനെയും സെക്രട്ടറിയെയും വരെ ഇവിടെ എത്തിക്കും. അവിടെ നിന്നിരുന്ന തെങ്ങുകളിൽ നിന്നുള്ള നാളികേരവും മറ്റൊരു ആദായം ആയി. പൊട്ട കുളത്തിന് സമീപമുള്ള തെങ്ങുകൾ കയറാൻ പോലും ആരെയും കിട്ടുമായിരുന്നില്ല. ഒരാളെയും ആ വേലിയ്‌ക്ക് ഇപ്പുറത്തേക്ക് കയറാൻ നായ് കൂട്ടം അനുവദിയ്ക്കുകയുമില്ല. ക്ലബ്ബിലും ആ പരിസര പ്രദേശങ്ങളിൽ പോലും മോഷണം ഇല്ലാതെ ആയി. കള്ളന്മാരും വലഞ്ഞു. ഇറച്ചി തുണ്ടുകളിൽ വിഷം പുരട്ടി ഇവയ്ക്ക് എറിഞ്ഞു കൊടുത്തു. എന്നിട്ടും രക്ഷയില്ല.ദേവസ്സി കൊടുത്താൽ മാത്രമേ ഭക്ഷണം കഴിക്കു. അങ്ങനെ പഠിപ്പിച്ച് വെച്ചിരിക്കുകയാണ്. വലിയ താമസമില്ലാതെ ദേവസ്സിയും ഈ ഷെഡിനു അടുത്ത് തന്നെ താമസസ്ഥലം ഒരുക്കി അങ്ങോട്ട് താമസം മാറ്റി.

ശവങ്ങൾ പൊന്തിയിരുന്ന പൊട്ടക്കുളവും അതിനു ചുറ്റും കാടുപിടിച്ചു കിടന്ന സ്ഥലവും വൃത്തിയാക്കി നിസാര വിലയ്ക്കു പാട്ടത്തിന് എടുത്ത കുര്യാച്ചന്റെ ബുദ്ധി നമുക്ക് തോന്നിയില്ലല്ലോ എന്നോർത്ത് ബാക്കി ക്ലബ്‌ അംഗങ്ങൾ ഒക്കെ നെടുവീർപ്പിട്ടു. പിന്നെ ദേവസിയെ പോലൊരു മൃഗസ്നേഹിയെ കിട്ടിയത് കൊണ്ട് കൂടിയാണ് ഈ ബിസിനസ് ഇത്രയും നന്നായി പോകുന്നത് എന്ന് അവർക്ക് അറിയാമായിരുന്നു. എല്ലാവരും ക്ലബ്ബും കുര്യാച്ചനും ആയുള്ള കോൺട്രാക്ട് കാലാവധി തീരാൻ ദിവസം എണ്ണി കാത്തിരുന്നു. അഞ്ചുവർഷം തികയുന്ന സുദിനം എത്തി. വലിയൊരു തുകക്ക് ദേവസി അടക്കം ആ സ്ഥലം പാട്ടത്തിന് എടുക്കാൻ പലരും മുന്നോട്ടുവന്നു. പക്ഷേ പ്രസിഡൻറ് സമ്മതിച്ചില്ല. മറ്റൊരു മുതലാളിയുടെ കീഴിലും ജോലിചെയ്യാൻ ദേവസ്സിക്കു സമ്മതമല്ല എന്ന് നേരത്തെ കൂട്ടി പ്രസിഡന്‍റിനെ അറിയിച്ചിരുന്നു. വലിയ ഒരു തുകയ്ക്ക് അടുത്ത അഞ്ചു വർഷത്തേക്ക് കൂടി കുര്യാച്ചനു തന്നെ അത് കൊടുത്തു.

നായ്ക്കളെ മക്കളെപ്പോലെ നോക്കുന്ന ദേവസി ഇല്ലെങ്കിൽ ഇതൊന്നും ശരിയാവില്ല എന്ന് പ്രസിടെന്റിനു നന്നായി അറിയാമായിരുന്നു. കോടി തരാമെന്ന് പറഞ്ഞാലും ദേവസി കുര്യാച്ചനെ വിട്ടു പോകില്ല. സാമൂഹ്യവിരുദ്ധരും കള്ളന്മാരും ആയുധം വെച്ച് കീഴടങ്ങി. മറ്റ് ക്ലബ്ബംഗങ്ങൾ തലപുകച്ചു കൊണ്ടേയിരിക്കുന്നു. എങ്ങനെ ഈ ബിസിനസ് നമുക്ക് സ്വന്തമാക്കാം? വല്ല വഴിയും തെളിഞ്ഞു വരുമോ? അഞ്ചുവർഷം കൂടി കഴിഞ്ഞാൽ പാട്ട കരാർ അവസാനിപ്പിച്ച് അവിടെ വലിയൊരു സിമ്മിംഗ് പൂൾ വരും. അതിനുമുമ്പ് ഒരു രക്ഷയുമില്ല. കുറുക്കുവഴി എന്തെങ്കിലുമുണ്ടെങ്കിൽ വായനക്കാർ കമൻറ് ആയി പറഞ്ഞുകൊടുക്കുക.

മേരി ജോസ്സി മലയിൽ,
തിരുവനന്തപുരം.✍

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: