17.1 C
New York
Sunday, December 4, 2022
Home Literature കുമ്പസാരം (കവിത)

കുമ്പസാരം (കവിത)

Bootstrap Example


രാജേഷ് മാടക്കൽ, ഖത്തർ

ഇനിയെനിക്കൊന്നു കുമ്പസാരിക്കണം
ദൈവപുത്രനുമെനിക്കുമിടയിലൊരു വൈദികനില്ലാതെ.

ചെയ്ത തെറ്റുകളെനിക്കേറ്റുപറയണം
കുമ്പസാരകൂടില്‍ ദൈവപുത്രന്‍റെ കാതിലായ്.

ചെയ്യാന്‍പോകുന്ന തെറ്റുകളെണ്ണിയെണ്ണി പറയണം
എന്‍റെ ന്യായങ്ങളില്‍ സത്യമറിയേണം.

ആരായിരുന്നു ഞാനെന്തായിരുന്നെന്നും
ഇന്നു ഞാനെങ്ങിനെയിങ്ങനെയായെന്നും.

ദൈവപുത്രാ നിനക്കറിയാം പരീക്ഷണങ്ങള്‍
നിന്‍റെ ജീവിതം പോല്‍തന്നെയെന്‍റെയും ജീവിതം.

ഭൂതകാലത്തിലൊരു നിറമാര്‍ന്ന ജീവിതം
കനവുകണ്ടുണരുന്ന പുലരിയുണ്ടായിരുന്നു.

മോഹങ്ങള്‍കൊണ്ടൊരു സ്പടികസൗധം തീര്‍ത്ത്
സ്വപ്നങ്ങള്‍ കണ്ടു ശയിച്ചിരുന്നു.

വിധിയെന്ന ചതുരംഗപലയിലെന്‍ ജീവിതം
ചതിയെന്ന രൂപത്തില്‍ എരിഞ്ഞമര്‍ന്നു.

ജീവിച്ചിരിക്കെയെന്‍ കൊല്ലാതെ കൊന്നവര്‍
ജീവനോടെന്നില്‍ ബലിയിടുമ്പോള്‍.

പതറിയില്ലന്നിലെന്‍ പ്രതികാരമുള്‍ക്കൊണ്ടു
കരയുന്ന ഹൃത്തിലൊരു ശില പാകിടുമ്പോള്‍.

വെറുപ്പിന്‍ മുഖംമൂടിയണിയിന്നു കുറ്റങ്ങള്‍
തെറ്റുകള്‍ വെറുതെ ഞാന്‍ ചെയ്തിടുന്നു.

സ്നേഹവും പ്രണയവും മോഹവും സ്വപ്നവും
കരുണയും ദയാവായ്പ്പും പ്രഹസനമാകുന്നു.

ഇനിയെനിക്കുണരുവാന്‍ പുലരിയുണ്ടെങ്കില്‍
ഇനിയെനിക്കുറങ്ങുവാന്‍ രാത്രിയുണ്ടെങ്കില്‍

ചെയ്യാത്തപാപങ്ങള്‍ ഒന്നൊന്നായ് ചെയ്യണം
പ്രതികാരമോരോന്നും ചെയ്തു തീര്‍ത്തിടേണം.

ദൈവപുത്രായെന്നെ തളരാതെ നോക്കേണം
എരിയുന്ന കനലുകള്‍ കെടാതെ നോക്കണം.

ഇനിയൊരു കുമ്പസാരത്തിനായ് വരില്ല ഞാന്‍
മൃത്യുവിന്‍ പാതയില്‍ നിന്‍റെ സ്വര്‍ഗ്ഗം നല്‍കിടേണം.

Facebook Comments

COMMENTS

- Advertisment -

Most Popular

ഓസീസ് വീര്യം കടന്ന് അർജന്റീന ക്വാർട്ടറിൽ (2–1); എതിരാളികൾ നെതർലൻഡ്സ്.

ദോഹ: അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ പൊരുതിക്കളിച്ച ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി ലയണൽ മെസ്സിയും സംഘവും ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. സൂപ്പർതാരം ലയണൽ മെസ്സി (35–ാം മിനിറ്റ്), യുവതാരം ജൂലിയൻ...

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; അച്ഛന്‍റെ സഹോരന് ശിക്ഷ വിധിച്ച് കോടതി.

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അച്ഛന്‍റെ സഹോരന് ജീവിതകാലം മുഴുവൻ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനൊപ്പം ഒരു...

മദ്യ ലഹരിയിലുണ്ടായ വാക്കുതർക്കം; കത്തി കുത്തിൽ ഒരാൾ മരിച്ചു.

ഇടുക്കി : തൊടുപുഴ കാഞ്ഞാർ ഞാളിയാനിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു.ഞാളിയാനി സ്വദേശി സാം ജോസഫ് (40) ആണ് മരിച്ചത്. മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ സാമിന് കുത്തേൽക്കുകയായിരുന്നു ഇന്നലെ ആണ്...

സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നു; ശ്രദ്ധ വേണമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് ചില ഭാഗങ്ങളില് ചെങ്കണ്ണ് റിപ്പോര്ട്ട് ചെയ്യുന്നതിനാൽ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . ചെങ്കണ്ണ് ഒരു പകർച്ചവ്യാധിയാണെങ്കിലും അല്പം ശ്രദ്ധിച്ചാൽ പകരുന്നത് തടയാൻ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാൽ സങ്കീർണ്ണമാകാനും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: