കിരീടമുനകളുടെനോവേറ്റ്തുളുമ്പുന്നരക്തകണങ്ങൾ –
ദുഃഖങ്ങൾവിരിയുന്നനാവിൽനുരഞ്ഞുപൊ ന്തുമ്പോൾ,
ഇരുട്ടിൽതുപ്പുന്ന നാസ്തികരുടെകണ്ണുകൾ നുറുങ്ങുന്നു.
കുരിശ്ശിൻചുവട്ടിൽ തളംകെട്ടിയ കണ്ണീർകലർന്നരക്തം ;
എല്ലാനദികളുംചെന്നുചേർന്നിട്ടും കവിയാത്തസമുദ്രതീരത്ത്,
തിരകളോടൊത്ത്-കരയെ തലോടുന്നു.
ഇരുമ്പാണികൾ ദേവഹൃദയത്തോട് മാപ്പിരന്നിട്ടുണ്ടാവണം.
സ്വന്തംദേഹം-കുരിശ്ശിനായ്തീർന്നനൊമ്പരത്തോടെ,
വൃക്ഷങ്ങൾ കുരിശ്ശിനെ കുമ്പിട്ടുവണങ്ങി.
സത്യവുംധർമ്മവും രക്തമായ് ദേവന്റെ – മൂർദ്ധാവിലൂടൊഴുകിയിറങ്ങുമ്പോൾ,
സ്വന്തംരക്തത്തിൽ ദേവൻ ദാഹമടക്കുന്നു.
വെള്ളിക്കാശിനുചതിയുടെഗന്ധം.
ചിറകൊടിഞ്ഞുമറിയം ; ദേവന്റെരക്തത്തിൽകാൽവഴുതിവീണു.
കുരിശ്ശിന്റചലനംനിലച്ചു.
തൃലോകംനടുങ്ങുംവിധം ഒരുകൊള്ളിമീൻമറഞ്ഞു.
വീണ്ടുമൊരുനാൾവരും –
വെള്ളിക്കാശിന്റെചൂരകറ്റാൻ,
മറിയത്തിനുള്ളൊരുവെള്ളിച്ചിറകുമായ്……
എൻ. എം. ജ്ഞാനമുത്ത്, തകഴി.