17.1 C
New York
Sunday, September 19, 2021
Home Literature കാഴ്ച (കവിത) പ്രജീഷ ജയരാജ്‌ കൊയിലേരി

കാഴ്ച (കവിത) പ്രജീഷ ജയരാജ്‌ കൊയിലേരി

✍പ്രജീഷ ജയരാജ്‌ കൊയിലേരി

ജാതിവച്ചൊരു ചൂളയിൽ
വെന്തുരുവായ് തീർന്നൊരു
കോമരമായ തുള്ളി
നാണം കേട്ടിടുന്നൊരു
ജനപഥത്തോടായി….

കവലതോറും കാവലാളൻ
കണ്ഡഘോരം പ്രസംഗിപ്പൂ …
ജാതിയില്ല… മതവുമില്ല…
സീമയെന്നില്ല
മത സീമയെന്നില്ല

ജാതിഭേദം ഏറ്റിയേറ്റി
ചുറ്റുമൊരുമതിൽ
തീർത്തുവെയ്ക്കും മാനവീയം പ്രസംഗിക്കും കാലയോട്ടത്തിൽ…

വിഭാഗീയത തളംകെട്ടി
വീർപ്പുമുട്ടിച്ചോതിടുന്നു
ജാതിയില്ല, മതവുമില്ല,
സീമയെന്നില്ല…മതസീമയെന്നില്ല….

കപഠപീഠം കണ്ണുകെട്ടി നീതികാണാതുഴറുമ്പോൾ
അന്യരായ് നാം തീർന്നിടുന്നു ഒരു കുടക്കീഴിൽ..

ഒറ്റയാക്കപ്പെട്ടിടുന്നവർ
ഉയിരു ചിന്തി, ഉടലു ചിന്തി
ഉലകമാകെ നീറ്റിടുമ്പോൾ
മലീമസമമാം മനവുമായി
നോക്കി നിൽക്കുന്നോർ ..

നമ്മിൽ നിന്നും നീയകന്നു.
നിന്നിൽ നിന്നും ഞാനകന്നു..
നമ്മളെന്നവർ അന്യരായിന്നകന്നീടുന്നു..
നമുക്കിടയിൽ പുകച്ചുരുളുകൾ ഉയർന്നീടുന്നു..

അകലെയെങ്ങോ കുടിയേറാൻ
വെമ്പിനിൽക്കും നിറകണ്ണുകൾ
എന്നുമെന്നിലൊരാർത്തനാദം
നിറച്ചീടുന്നു….

കാലമേറുമൊരേടിനായ് ഞാനെന്റെ തൂലികയേറിടുമ്പോൾ മാറിമറിയും കാലചക്രം തെളിഞ്ഞീടാതെ…
കരുത്തില്ലാ കുരുന്നുകൾ പെറ്റുവീണി
ത്താളിന്റെ
അകം കത്തി തീയെന്റെ കണ്ണു നീറ്റുന്നു …
അകം കത്തി തീയെന്റെ…. കണ്ണു നീറ്റുന്നു …

✍പ്രജീഷ ജയരാജ്‌, കൊയിലേരി

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: