17.1 C
New York
Monday, September 27, 2021
Home Literature കാഴ്ചകൾക്കപ്പുറത്ത് (കവിത)

കാഴ്ചകൾക്കപ്പുറത്ത് (കവിത)

രചന: രവി കൊമ്മേരി.

പാതിയടഞ്ഞ മിഴികളിൽ തൂങ്ങിയൊരു നീർക്കുമിള നീരാട്ടിനിറങ്ങി…
ഗാഢമാം ഇരുൾ തീർത്തൊരിടുങ്ങിയ വഴിയിൽ അപാരതയിലിരുന്നു.
ഏറെക്കനത്തൊരാ ഇരവിൻ്റെ മാറി ലൊരു നഖചിത്രം വരച്ചു.
പാറിപ്പറക്കും കാർകൂന്തലഴിച്ചിട്ടൊരു കാമ മോഹിനിയായവൾ.
മഴയും കാറ്റും കൈതോലക്കാട്ടിലെ കരിമ്പൂച്ചകളുടെ കരച്ചിലും
കാറ്റിലാടുന്ന നിശാഗന്ധികൾക്ക് ജ്വാലാമുഖികളുടെ കനൽക്കണ്ണിൻ പ്രകാശവും കൂട്ടിരിക്കെ,
കരിന്തേളുകൾ കാവലിരിക്കുന്ന കാരിരുമ്പിൻ്റെ കൂട്ടിലേക്കവൾ ആഞ്ഞു ചവിട്ടി.
പറന്നകന്ന വവ്വാലുകളുടെ ചിറകടികൾ കാതിൽ പ്രകമ്പനം കൊണ്ടു.
അകലെ മാനത്തൊരു കൊള്ളിയാൻ മിന്നി.
ശീതക്കാറ്റിൻ്റെ ചൂളം വിളികൾ അലകളായൊഴുകിയെത്തി.
നേർത്ത രാപ്പാടി പാട്ടിൻ്റെ നാദലയത്തോടൊപ്പം കരിനീല മിഴിയഴകിൽ പാലപ്പൂ സുഗന്ധത്തിലൊരപ്പൂപ്പൻ താടിയായവളരികിലെത്തി.
നിദ്ര തീണ്ടാത്ത രാവിലെന്നിൽ അഭിനിവേശത്തിൻ്റെ ദാഹജലം നിറയ്ക്കുവാൻ.
അഭിനിവേശത്തിൻ്റെ ദാഹജലം നിറയ്ക്കുവാൻ.

രചന:
രവി കൊമ്മേരി.

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...
WP2Social Auto Publish Powered By : XYZScripts.com
error: