17.1 C
New York
Thursday, October 28, 2021
Home Literature കാളവണ്ടി --ഓർമ്മയായ്

കാളവണ്ടി –ഓർമ്മയായ്

✍മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

“കൊമ്പിൽ കിലുക്കും കെട്ടി,
പുല്ലരിഞ്ഞ പന്തുരുട്ടി,
ലാടം വച്ച കുഞ്ഞി കുളമ്പടി
വച്ചോടിക്കോ കാളേ മടിക്കാതെ
നേരം പോയ്, നേരം പോയ്,
കണ്ണിൽ വിളക്കും വെച്ച്
കന്നിപ്പൂ പെണ്ണൊരുത്തി……”
“കരിമ്പന” എന്ന ചിത്രത്തിൽ യേശുദാസ് പാടി ജയൻ തകർത്തഭിനയിച്ച ഈ പാട്ട് കേട്ടാൽ ഒരു നിമിഷം എല്ലാം മറന്നിരുന്ന് അത് ഒരാവർത്തികൂടി കേൾക്കാൻ കൊതിക്കാത്ത ഏതു മലയാളി ഉണ്ട്?

കാളകളെയും🐂🐂 കാളവണ്ടിയെയും സ്വന്തം ശരീരത്തിന്റെ ഭാഗമെന്ന പോലെ സ്നേഹിച്ച വേലുണ്ണിയുടെ കഥയാണിത്.

ഉറ്റസുഹൃത്തും വേലുണ്ണിയുടെ സന്തതസഹചാരിയും സഹായിയും ഒക്കെയായിരുന്നു പൊറിഞ്ചു. ഇന്നലെ വേലുണ്ണിയേട്ടൻറെ പതിനാറടിയന്തിരം കഴിഞ്ഞു മക്കളോട് യാത്ര പറയുമ്പോൾ മക്കൾ പൊറിഞ്ചുവിനോട് പറഞ്ഞിരുന്നു. അടുത്ത ദിവസം തന്നെ നല്ല ഒരു ആക്രിക്കാരനെയും കൂട്ടി അങ്ങോട്ട് ചെല്ലണമെന്ന്. 92 വയസ്സുള്ള വേലുണ്ണി മരിക്കുന്നതുവരെ കാളകളെയും പൂട്ടി 1950-കളിൽ തൃശ്ശൂർ ചന്തയിൽ കച്ചവടത്തിന് പൊയ്ക്കൊണ്ടിരുന്ന കാളവണ്ടി വീടിന് പുറകുവശത്തെ തൊഴുത്തിൽ സൂക്ഷിച്ചിരുന്നു. അതിനോട് വേലുണ്ണിയ്ക്ക് വൈകാരികമായ ഒരു അടുപ്പം തന്നെ ഉണ്ടായിരുന്നു. കാളവണ്ടിക്കാരൻ വേലുണ്ണിയുടെ മക്കളൊക്കെ പലചരക്ക് കട സ്വന്തം നാട്ടിൽ തന്നെ നടത്തുകയാണ് ഇപ്പോൾ. വയസ്സായ അച്ഛൻറെ ആഗ്രഹത്തിന് അവർ ആരും എതിരു നിന്നില്ല.

ആക്രിക്കാരൻ ബഷീറിന്റെ ടെമ്പോയിൽ പൊറിഞ്ചു വേലുണ്ണിയേട്ടൻറെ വീട്ടിലേക്ക് പുറപ്പെട്ടു.പൊറിഞ്ചുവിന്റെ മനസ്സ് ഒരു നിമിഷം ആ ഗതകാല സ്മരണകളിലേക്ക് ഊളിയിട്ടു.

ചന്ത ദിവസം വെളുപ്പിനെ നാലുമണിയോടെ പൊറിഞ്ചുവും വേലുണ്ണിയും കൂടി കുറ്റൂര് നിന്ന് കാളവണ്ടിയിൽ പുറപ്പെടും. ആ നാട്ടിൽ വിളഞ്ഞ എല്ലാ പച്ചക്കറികളും, ചന്തയിൽ കൊണ്ടുപോയി പലരും വിൽക്കാൻ ഏൽപ്പിച്ച സാധനങ്ങളുമായി കാളക്കൂറ്റന്മാരെയും🐃🐂തെളിയിച്ചുകൊണ്ട് രണ്ടുപേരും യാത്ര പുറപ്പെടും. കാളകളുടെ കൊമ്പിൽ ഒക്കെ ചായം തേച്ചു മിനുക്കി ചരടിൽ മണികൾ 🔔ഒക്കെ തൂക്കി സുന്ദരകുട്ടപ്പന്മാർ ആക്കിയാണ് തൃശ്ശൂർക്ക് കൊണ്ടുവരിക. കുറ്റൂര് നിന്ന് തൃശൂർ എത്തുന്നതുവരെയുള്ള പച്ചക്കറി കടകളിൽ 🍅🥑🍆🥔🥕🌰🥜🥦🥒🌽🥬 കൂർക്കയും ചേമ്പും ചേനയും കപ്പയും ഒക്കെ ഇറക്കി സാവധാനം ഒരു ഏഴര മണിയോടെ ചന്തയിൽ എത്തും. അവിടെയും ആവശ്യക്കാർക്ക് എല്ലാം സാധനം കൊടുത്തു കഴിഞ്ഞു നേരെ ഇരട്ടച്ചിറ കുളത്തിനടുത്തുള്ള കാളവണ്ടികൾ പാർക്ക് ചെയ്യാനുള്ള ആസ്ബസ്റ്റോസ് കൊണ്ട് മേഞ്ഞ ഷെഡ്ഡിൽ വണ്ടി പാർക്ക് ചെയ്യും. കാളകളെ അഴിച്ചുമാറ്റി കെട്ടും. കാളവണ്ടിയിൽ തന്നെ കരുതിയിരിക്കുന്ന പിണ്ണാക്ക് കുളത്തിൽ നിന്ന് വെള്ളം എടുത്തു അവിടെ തന്നെ വച്ചിരിക്കുന്ന തൊട്ടിയിൽ കലക്കി കാളകൾക്ക് കുടിക്കാൻ കൊടുക്കും. പിന്നെ വണ്ടിയിൽ തന്നെ സ്റ്റോക്ക് ചെയ്തിരിക്കുന്ന വയ്ക്കോലും ഇട്ടു കൊടുക്കും. ഉച്ച തിരിയുന്നത് വരെ എല്ലാവർക്കും റസ്റ്റ് ആണ്. പൊറിഞ്ചുവും വേലു ണ്ണിയും കുളത്തിൽ ഒരു കുളിയൊക്കെ പാസ്സാക്കി ചായക്കടയിൽ നിന്ന് ഭക്ഷണവും കഴിച്ച് മറ്റു കാളവണ്ടിക്കാരൊക്കെയായി സൊറയും പറഞ്ഞിരിക്കും. അപ്പോൾ അവിടെ 10-16 കാളവണ്ടികളും പത്തു മുപ്പതു കാളകളും കാണും. ഉച്ച തിരിയുന്നതോടെ എല്ലാവരും നായരങ്ങാടി, അരിയങ്ങാടിയിലേക്ക് കാളവണ്ടികളുമായി പ്രവേശിക്കും. രാവിലെ അങ്ങാടിയിൽ ലോറിയിൽ അരിയും പലവ്യഞ്ജനങ്ങളും ഇറക്കുന്ന തിരക്കായിരിക്കും. ലോറിയുടെ ഹോണടിയും തിക്കും തിരക്കും ഒക്കെ ആയാൽ കാളകൾക്ക് വിറളി പിടിക്കും. അതുകൊണ്ട് ആവശ്യത്തിന് പിണ്ണാക്കും വെള്ളവും വൈക്കോലുമൊക്കെ തിന്ന് മൂന്ന് മണിയോട് കൂടിയേ ഇവിടേയ്ക്ക് കൊണ്ടു വരികയുള്ളു. കുറ്റൂർ ഉള്ള പല ചെറുകിട കച്ചവടക്കാരും പറഞ്ഞ് ഏൽപ്പിച്ചിരിക്കുന്ന അരിയും പലവ്യഞ്ജനങ്ങളും വാങ്ങി കാളവണ്ടിയിൽ നിറയ്ക്കലാണ് പിന്നത്തെ ഇവരുടെ ജോലി. അടുക്കും ചിട്ടയും ആയി വേണം ഈ ചാക്കുകൾ ഒക്കെ വണ്ടിയിൽ നിറയ്ക്കാൻ. അതിന് നല്ല കൈത്തഴക്കവും പരിശീലനവും വേണം. എങ്ങനെയെങ്കിലും വണ്ടിയിൽ കുത്തി നിറച്ചാൽ കാളകൾ വണ്ടി വലിക്കില്ല. ഭാരവുമായി കയറ്റങ്ങൾ കയറുക എന്ന് പറഞ്ഞാൽ ചില്ലറക്കാര്യമല്ല. കയറ്റം കയറുമ്പോൾ, കാള മുമ്പോട്ട് വണ്ടി വലിക്കുന്ന സമയത്ത് പിന്നാക്കം പോകാതിരിക്കാൻ അതിന് ചെറിയ ഒരു ബ്രേക്ക് സിസ്റ്റം ഉണ്ട്. തൃശ്ശൂര് നിന്ന് കുറ്റൂർ എത്തുമ്പോഴേക്കും ഏകദേശം ഇരുട്ട് ആയിട്ടുണ്ടാകും. ഇരുട്ട് ആകുന്നതിനുമുമ്പ് വണ്ടിയുടെ താഴെയുള്ള റാന്തൽ വിളക്ക് 🔦കത്തിക്കും. ഇവർ വരുന്ന സമയം ഏതാണ്ട് ഊഹിച്ച് അരിയും പലവ്യഞ്ജനങ്ങളും ഓർഡർ തന്നവർ വഴിയരികിൽ ഇവരെ കാത്തു നിൽപ്പുണ്ടാകും. സാധനങ്ങളൊക്കെ കൊടുത്ത് വീട്ടിൽ തിരിച്ചെത്തുമ്പോൾ ഏകദേശം 9 മണിയെങ്കിലും ആകും. പിന്നെ കാളക്കൂറ്റന്മാർക്ക്‌ റസ്റ്റ്‌ ആണ്. അടുത്ത ചന്ത ദിവസം ആണ് പിന്നെ തൃശ്ശൂർക്ക്‌ പോവുക.

ആക്രിക്കാരൻ ബഷീർ “ചേട്ടാ, ഇതാണോ വേലുണ്ണിയേട്ടൻറെ വീട്” എന്ന് ചോദിച്ചപ്പോഴാണ് പൊറിഞ്ചു പഴയ ഓർമയിൽ നിന്ന് ഉണർന്നു വന്നത്. ബഷീർ കാളവണ്ടി പരിശോധിച്ച് ഒരു നിസ്സാര തുക വേലുണ്ണിയേട്ടൻറെ ഭാര്യയുടെ കയ്യിൽ വെച്ചുകൊടുത്ത് ആ കാളവണ്ടി മിനി ലോറിയിലേക്ക് പല കഷ്ണങ്ങളാക്കി വെട്ടിനുറുക്കി കയറ്റുന്ന രംഗം കാണാൻ ത്രാണിയില്ലാതെ കരഞ്ഞ്കൊണ്ട് തിരിഞ്ഞു നിൽക്കുകയായിരുന്നു പൊറിഞ്ചു. ആ കാള വണ്ടിയിൽ പോയി വണ്ടി വലിച്ചിരുന്ന കാളക്കൂറ്റന്മാർ🐂🐃ഒക്കെ എന്നേ ഈ ലോകം വിട്ടു പോയിരുന്നു. സ്നേഹമയിയായ വേലുണ്ണിയേട്ടനും പോയി. അതൊക്കെ താൻ സഹിച്ചില്ലേ, പിന്നെ ഇപ്പോൾ മരത്തിൽ തീർത്ത ഈ വണ്ടി വെട്ടി നുറുക്കുമ്പോൾ താൻ എന്തിന് സങ്കടപ്പെടണം എന്നോർത്ത് പൊറിഞ്ചു സമാധാനപ്പെട്ടു. 😪😪

മേരി ജോസ്സി മലയിൽ,
തിരുവനന്തപുരം.

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: