17.1 C
New York
Tuesday, January 25, 2022
Home Literature കാലം കോലം മാറ്റുമ്പോൾ (കവിത) -

കാലം കോലം മാറ്റുമ്പോൾ (കവിത) –

✍രാജൻ രാജധാനി

ഒഴുകിയും തഴുകിയും,
തമ്മിൽ തമ്മിൽ
തട്ടിയും മുട്ടിയും, പിന്നെയാ
താഴ്ചയിലേക്കുള്ള വീഴ്ചകളിൽ
കാഴ്ചയിൽ വരുന്ന രൂപഭാവമാറ്റവും;
അത് പിന്നെയും പിന്നെയും
ആവർത്തിക്കപ്പെടുമ്പോൾ
സ്ഥായിയായതെന്ന് കരുതിയ
സ്വന്തം സ്വത്വം പോലും
മാറിമറിഞ്ഞ് പുതിയൊരു
രൂപം ആർജ്ജിക്കുമ്പോൾ,
കരിമ്പാറത്തുണ്ടുകൾ പോലും
വിവിധ വർണ്ണങ്ങളാർജ്ജിച്ച്
വ്യത്യസ്ത ജനുസ്സുകളായി മാറുന്നു!
കാഴ്ചയിൽ മാത്രമല്ല,
സ്വഭാവത്തിലും വ്യത്യസ്തരായി,
പരസ്പര ബന്ധമില്ലാതെ,അവ
പുതു പുതു തീരങ്ങൾ തേടുന്നു;
ഊഴിയിൽ മനുഷ്യനെപ്പോലെ!
അനുനിമിഷം ഭൂമുഖത്ത്
മാറ്റങ്ങൾ സൃഷ്ടിച്ച്, കാലവും
അതിന്റെ പ്രയാണം തുടരുകയാണ്!
വെറും കരുക്കൾമാത്രമായ നമ്മൾ
ആ മാറ്റങ്ങളുടെ വ്യത്യസ്ത വേളകളിൽ
തെളിയുകയും മറയുകയും ചെയ്യുന്നു;
ജനനവും മരണവും പോലെ!
കാലം ഒന്നിനും കാത്തുനിൽക്കാതെ
അതിന്റെ പ്രയാണം തുടരുകയാണ്;
അത് തുടർന്നുകൊണ്ടേയിരിക്കും!

✍രാജൻ രാജധാനി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഞാ​യ​റാ​ഴ്ച​ക​ളി​ലെ അ​ട​ച്ചി​ൽ ഉ​ത്ത​ര​വും സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മു​ഴു​വ​ൻ തീ​യ​റ്റ​റു​ക​ളും അ​ട​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വും ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. രൂ​ക്ഷ​മാ​യ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് മു​ത​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​ൻ...

മലപ്പുറത്തെ ശൈശവ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു.

മലപ്പുറത്ത് 16 കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 5 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ്...

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര; നായിബ് സുബൈദാർ ശ്രീജിത്തിന് രാജ്യത്തിന്‍റെ ആദരം.

കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരമർപ്പിക്കുന്നത്. മലയാളിയായ ആർ ആർ ശരത്തിന് മരണാനന്തര...

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: