17.1 C
New York
Saturday, October 16, 2021
Home Literature കാരുണ്യസ്പർശം (ചെറുകഥ)

കാരുണ്യസ്പർശം (ചെറുകഥ)

✍ബിന്ദു വേണു ചോറ്റാനിക്കര

യദുവിന്റെ ഫ്ലാറ്റിലേക്ക് കാർ ഓടിക്കുന്നതിനിടയിലും സ്വപ്നയുടെ ചിന്ത ഒന്ന് മാത്രമായിരുന്നു…

എന്തിനാണ് അവൻ തന്നെ കാണണം എന്ന് പറഞ്ഞത്?
ആലോചിച്ചിട്ട് അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല…

രണ്ടു വർഷത്തോളം ആകുന്നു അവനുമായി ഒരു കോൺടാക്ട് ഇല്ലാതിരുന്നിട്ട്…

വിവാഹം കഴിഞ്ഞ് അവനും ഭാര്യയും കാനഡയിൽ സെറ്റിൽഡ് ആണ്… താലോലിക്കാൻ മക്കളില്ല എന്നൊരു സങ്കടം അവനെപ്പോഴും പറയുമായിരുന്നു…
നാട്ടിൽ വരുമ്പോൾ ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യുന്ന കാര്യം പറഞ്ഞിരുന്നു… ഇനി അതിനെങ്ങാനും തന്റെ സഹായം വേണമെന്ന് പറയാൻ ആയിരിക്കുമോ ??

അങ്ങനെ ഒത്തിരി ചിന്തകൾ അവളുടെ മനസ്സിൽ ചുറ്റി തിരിഞ്ഞു…
ങ്ങാ… ഇനിപ്പോ എന്തായാലും അവന്റെ അടുത്തേക്കാണല്ലോ ചെല്ലുന്നത് അവൾ സമാധാനപ്പെട്ടു…

പെട്ടന്നൊരു നായ് കുട്ടി കാറിന് വട്ടം ചാടി.. അവൾ പെട്ടന്ന് ബ്രേക്കിട്ടു അല്ലങ്കിൽ ആ നായ് കുഞ്ഞ് അരഞ്ഞു തീർന്നേനെ ..
അവൾ വേഗം പുറത്തിറങ്ങി അതിനെ നോക്കി… അത് പ്രാണനും കൊണ്ട് ഓടുന്നു. അവൾ സമാധാനത്തോടെ കാറിൽ കയറി യാത്ര തുടർന്നു…

ഡോക്ടർ സ്വപ്നക്ക് മുപ്പത്തെട്ടു വയസ്സ്, പട്ടണത്തിലെ പ്രശസ്ത കോളേജിലെ പ്രൊഫസർ ആണ്..കൂട്ടത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ജീവിതം സന്തോഷത്തോടെ പോകുന്നു.. ആരുമില്ലാത്ത മാതാപിതാക്കൾക്കും, അനാഥ മക്കൾക്കും വേണ്ടി ഒരു സ്നേഹാലയവും നടത്തുന്നു… തന്റെ വരുമാനം മുഴുവനും പാവങ്ങൾക്ക് വേണ്ടിയാണു ചിലവഴിക്കുന്നത്…
വിവാഹത്തിനോട് അത്ര താല്പര്യമില്ല…വിവാഹം കഴിക്കാത്തത് ഒരു നഷ്ട്ടമായി അവൾക്കൊരിക്കലും തോന്നിയിട്ടില്ല…മാതാപിതാക്കൾ നേരത്തെ മരിച്ചു പോയ തനിക്ക് എല്ലാവരും ഉണ്ടെന്ന് തോന്നുന്നത് ആ സ്നേഹാലയത്തിൽ ചെല്ലുമ്പോഴാണ്…
തന്നെ കാണുമ്പോഴേ എല്ലാരും ഓടി വരുന്നത് കാണുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പും…

ഫ്ലാറ്റിലേക്ക് എത്താൻ ഇനിയും അരമണിക്കൂർ നേരത്തെ ഓട്ടമുണ്ട്…
അവളുടെ ചിന്തകൾ അല്പനേരം ഭൂതകാലത്തിലേക്കു പോയി…
നാട്ടിൻപുറത്തു പഠിച്ച തനിക്ക് പട്ടണത്തിലെ സാഹചര്യങ്ങൾ ഒത്തുപോകാൻ ബുദ്ധിമുട്ട് മുട്ട് തോന്നി, കോളേജ് ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം…
പത്തിൽ നല്ല മാർക്കോടെ ജയിച്ച തനിക്ക് പ്രശസ്തമായ കോളേജിൽ അഡ്മിഷൻ കിട്ടാൻ ബുദ്ധിമുട്ട് ഇല്ലായിരുന്നു…
ആദ്യ ദിവസം പേടിച്ചായിരുന്നു കോളേജിൽ ചെന്നത്…
സീനിയർ കുട്ടികൾ ഓരോന്ന് ചോദിച്ചു തന്നെ ബുദ്ധിമുട്ടിച്ചപ്പോൾ തന്റെ രക്ഷക്കായി എത്തിയതായിരുന്നു യദു കൃഷ്ണൻ .,.
ആർക്കും ഒരിഷ്ടം തോന്നുന്ന പ്രകൃതം…
പിന്നെയങ്ങോട്ട് എന്തിനും ഏതിനും തനിക്ക് കൂട്ടായിരുന്നവൻ..
അതിനിടയിൽ അവന് എന്നോടുള്ള അടുപ്പത്തിന് പ്രണയത്തിന്റെ നിറം കലരുന്നത് താൻ അറിഞ്ഞിരുന്നു… പൂവാക തണലിലെ സിമന്റ് ബഞ്ചിലിരുന്നു ഭാവി കാര്യങ്ങൾ ഓരോന്ന് ചർച്ച ചെയ്യുമായിരുന്നു…തന്നെ കാണുമ്പോൾ
ആ മിഴികളിലെ തിളക്കം താൻ കണ്ടിട്ടും കാണാത്തഭാവം നടിച്ചു… അന്നും തന്റെയുള്ളിൽ സാമൂഹ്യസേവനത്തോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു…

കോളേജ് ജീവിതം അവസാനിച്ചു എല്ലാവരും ഓരോരോ വഴിയിലേക്ക് തിരിഞ്ഞു… താൻ പി ജി കഴിഞ്ഞ് റിസർച്ചിന് കൊടുത്തു……യദു ടെക്നിക്കൽ കോഴ്സ് എടുത്ത് പഠിച്ച് ഗൾഫിൽ നല്ലൊരു അമേരിക്കൻ കമ്പനിയിൽ കയറിപ്പറ്റി. കുറച്ചു നാളുകൾക്കു ശേഷം അവൻ തന്നെ കാണാൻ വന്നു… മാതാപിതാക്കളോട് തന്നെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പറഞ്ഞു.. പക്ഷേ താൻ ഉറച്ച തീരുമാനത്തിൽ നിന്നും പിന്മാറിയില്ല… കുറച്ചു നാളുകൾ ക്ക് ശേഷം യദുവിന്റെ വിവാഹം കഴിഞ്ഞു, കുറേ നാളുകൾക്കു ശേഷം എല്ലാ കൂട്ടുകാരും ഒത്തുകൂടി….
പിന്നീട് അറിയാൻ കഴിഞ്ഞത് അവനും ഭാര്യയും കാനഡയിൽ സെറ്റിൽഡ് ആയെന്ന്… എവിടെ ആയാലും അവൻ സുഖായിരിക്കട്ടെ….

അവൾ ചിന്തകൾക്ക് വിരാമമിട്ടു.. ഫ്ലാറ്റിലേക്കുള്ള ഗേറ്റ് കടക്കുമ്പോൾ അവളുടെ ഹൃദയം സന്തോഷം കൊണ്ട് തുള്ളിചാടി.. എത്രയോ വർഷങ്ങൾക്കു ശേഷമാണു തങ്ങൾ കാണുന്നത്!!!
അവൾ ലിഫ്റ്റ് കയറി നാലാം നിലയിടെ റൂം നമ്പർ പത്തിലെ കാളിങ് ബെൽ അമർത്തി… അല്പം കഴിഞ്ഞ് ഡോർ തുറന്നു…

പരസ്പരം കണ്ടപ്പോൾ രണ്ടുപേരുടെയും മിഴികൾ നിറഞ്ഞു… ഒന്നും പറയാനാവാതെ കുറേ നേരമങ്ങനെ നിന്നു… അവൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രൂപമായിരുന്നു യദുവിന്റെ… അവൾക്ക് അത്ഭുതം തോന്നി.. ക്‌ളീൻ ഷേവ് ചെയ്യാതെ ഒരിക്കലും കണ്ടിട്ടില്ല ഇതിപ്പോ ആകെ നരച്ച് താടി വളർത്തിയ മുഖം…

പെട്ടന്നവന് സ്ഥലകാലബോധം വന്നു…
വാ.. സ്വപ്ന അകത്തേക്കിരിക്കൂ അവൻ അവളെ സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചു..
അവൾ സോഫയിൽ ഇരുന്നു…
അവിടെ വേറെ ആരുടെയും അനക്കം ഉള്ളതായി അവൾക്ക് തോന്നിയില്ല…
അമ്പരപ്പോടെ ഇരിക്കുമ്പോൾ യദുവിന്റെ ചോദ്യം…
എന്താ നിനക്ക് കുടിക്കാൻ വേണ്ടത്??

എനിക്ക് അല്പം ചൂട് വെള്ളം മതി…
അവനെഴുനേറ്റു അകത്തേക്ക് പോയി ഒരു ഗ്ലാസ്‌ ചൂട് വെള്ളവുമായി വന്നു…
അവളത് വാങ്ങി കുടിച്ച് ഗ്ലാസ്‌ ടീപ്പോയിൽ വച്ചു…

കുറച്ചു നേരം ആകെ നിശബ്ദത…

നിന്റെ വൈഫ് എവിടെ? കണ്ടില്ലല്ലോ…

അവനെന്തോ പറയാൻ ഒരുങ്ങിയപ്പോഴേക്കും അകത്ത് നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ!!
അവൾ അത്ഭുതപ്പെട്ടു.

നിങ്ങൾ കുഞ്ഞിനെ അഡോപ്റ്റ് ചെയ്തല്ലേ നന്നായി.. ഇതു കുറച്ചു നേരത്തെ ആകായിരുന്നുട്ടോ.. അവൾ പറയുന്നത് മുഴുവനും കേൾക്കാതെ അവൻ അകത്തേക്ക് പോയി..
തിരിച്ചു വന്നപ്പോൾ കഷ്ടിച്ച് ഒരു വയസ്സുള്ള കുഞ്ഞ്!!

അച്ഛേടെ പോന്നുമോൾ കരയല്ലേടാ.. അവൻ കുഞ്ഞിന്റെ കരച്ചിൽ അടക്കാൻ പാടുപെടുന്നുണ്ടായിരുന്നു….
അവൾ വേഗം ചെന്ന് അവന്റെ കൈയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി തോളിലിട്ടു പുറത്ത് തട്ടിക്കൊണ്ടിരുന്നു….
ആ പിഞ്ചു പൈതൽ അവളുടെ തോളിൽ കുഞ്ഞി വിരൽ കുടിച്ചു കിടക്കുന്നത് കണ്ട് പൊട്ടിക്കരഞ്ഞുപോയവൻ…

അവളാകെ വിഷമത്തിലായി..
എന്താ എന്റെ യദുവിന് സംഭവിച്ചത്??
അവൾ അവന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചു…
നിന്റെ ഏറ്റവും നല്ല കൂട്ടുകാരിയല്ലേ ഞാൻ … എന്നോട് നിന്റെ വിഷമം തുറന്നു പറയൂ … അല്പം ആശ്വാസം കിട്ടട്ടെ…

അവനെഴുന്നേറ്റു മുഖം കഴുകി സോഫയിൽ വന്നിരുന്നു…

നീ ലതയുമായി പിണങ്ങിയോ??
ഞാൻ അവളെ വിളിച്ചു സംസാരിക്കാം..
ചെറിയ പിണക്കങ്ങൾ അപ്പപ്പോ പരസ്പരം പറഞ്ഞു തീർക്കണം… അല്ലങ്കിൽ അത് വലിയ വഴക്കിലേക്ക് പോവും.

അപ്പോഴും അവൻ തല കുമ്പിട്ടിരിക്കുവായിരുന്നു..

അവൾക്ക് ദേഷ്യം വന്നു..
ലതയുടെ നമ്പർ തരൂ..
അവൾ അവന്റെ ഫോണെടുത്ത് നമ്പർ തപ്പിയെടുത്തു…

ആ നമ്പർ ഡയൽ ചെയ്തപ്പോൾ കേൾക്കാൻ കഴിഞ്ഞത് സ്വിച്ച് ഓഫ്‌ ആണെന്നാണ്…
അവന്റെ ഇരിപ്പും ഭാവവും കണ്ടപ്പോൾ അവൾക്കെന്തോ പന്തികേട് പോലെ തോന്നി…

കുറച്ചു നേരം കഴിഞ്ഞ് അവന്റെ മനസ്സ് ശാന്തമായി..

സ്വപ്നാ… നീ വിളിച്ചാൽ കേൾക്കുന്ന ദൂരത്തിലല്ല എന്റെ മോളുടെ അമ്മ…. അവളെങ്ങ് ദൈവസന്നിധിയിലാണ്
ഒരു നിർവികാരതയോടെ അവൻ പറഞ്ഞു…

അത് കേട്ടവൾ ഒരു നിമിഷം അനക്കമില്ലാത്ത അവസ്ഥയിലായിപ്പോയി!!
അവൾക്കത് വിശ്വസിക്കാൻ സാധിച്ചില്ല..
അ പിഞ്ചു കുഞ്ഞിനെ ഒന്ന് കൂടി ചേർത്തുപിടിച്ചു…

എന്താണ് സംഭവിച്ചത്? അവൾ ചോദിച്ചു..
ഈ പൊന്നുമോളെ എനിക്ക് തന്നിട്ട് എന്നെ ഒറ്റക്കാക്കി അവൾ പോയി.. ലേബർ റൂമിൽ കയറ്റി മോളെ പ്രസവിക്കും വരെ അവൾക്കു ഒരു കുഴപ്പവും ഇല്ലായിരുന്നു, പെട്ടന്നാണ് ബ്ലീഡിംഗ് ആയത്.. ഡോക്റ്റേഴ്സ് ആവുന്നതും നോക്കി.. പക്ഷേ….
അവൾക്ക് എന്താ പറയേണ്ടത് എന്നറിയില്ലായിരുന്നു..
എന്ത്‌ പറഞ്ഞവനെ ആശ്വസിപ്പിക്കും…
അവൾക്ക് ഒന്നുമറിയില്ലായിരുന്നു..
അമ്മയില്ലാത്ത ആ കുഞ്ഞിനെ അവൾ തലോടിക്കൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞ് യദു തന്നെ ആ മൗനത്തിനു വിരാമമിട്ടു..

സ്വപ്നാ… ഈ ലോകത്തിൽ വച്ച് എനിക്കേറ്റവും വിശ്വാസവും സ്നേഹവുമുള്ള ഒരാളാണ് നീ… എന്റെ കൂടപ്പിറപ്പുകൾ പോലും ഈ കുഞ്ഞിനെ നോക്കുന്ന കാര്യത്തിൽ കയ്യൊഴിഞ്ഞു… അവർക്കൊന്നും നേരമില്ലന്ന്… എനിക്ക് കാനഡയിലേക്ക് തിരിച്ച് പോകണം… അവിടുത്തെ കാര്യങ്ങളെല്ലാം തീർത്തിട്ട് ഞാൻ തിരിച്ചു വരും… അതുവരെ അതുവരെ മാത്രം എന്റെ പൊന്നുമോളെ നിന്റെ സ്നേഹാലയത്തിൽ വളർത്തുമോ??
ഒരു വിതുമ്പലോടെ അവൻ പറഞ്ഞു നിർത്തി…
അവന്റെ സംസാരം കേട്ടപ്പോൾ അവളുടെ മനസ്സ് തകർന്നു പോയി..
യദു… ഈ പൊന്നുമോളെ ഞാൻ നിറഞ്ഞ മനസ്സോടെ ഏറ്റെടുക്കുന്നു… നീ തിരിച്ചു വരും വരെ ഈ കണ്മണിയെ ഞാനെന്റെ പൊന്നുമോളായി എന്റെ ജീവനെപ്പോലെ നോക്കിക്കോളാം…
ആ പിഞ്ചു പൈതൽ സ്നേഹ സാന്ത്വനത്തിനായി…. ഒരു അമ്മയുടെ കാരുണ്യ സ്പർശനത്തിനായി കൊതിക്കും പോലെ അവളുടെ മാറിലെ ചൂടേടറ്റുറങ്ങി…..

അങ്ങകലെ ചക്രവാളത്തിൽ അന്തിക്കതിരവൻ ആ കാഴ്ച്ചകണ്ട് പുഞ്ചിരി തൂകി…..

✍ബിന്ദു വേണു ചോറ്റാനിക്കര

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...
WP2Social Auto Publish Powered By : XYZScripts.com
error: