17.1 C
New York
Tuesday, September 28, 2021
Home Literature കാപാലികർ ഗർജ്ജിക്കുന്നു..! (കവിത)

കാപാലികർ ഗർജ്ജിക്കുന്നു..! (കവിത)

✍ഗോപാലകൃഷ്ണൻ ഇടത്തണ്ണിൽ.

ഇനിയുമെത്രനാൾ കഴിഞ്ഞിടേണ-
മീയരുങ്കൊലകൾക്കൊരറുതിയെത്തി ടാൻ
കഴിഞ്ഞകാലത്തായ് പൊലിഞ്ഞ ജീവൻ തൻ
സ്മരണകളെന്നെ തളർത്തിടുന്നിതാ..!
പിടഞ്ഞുവീഴുന്ന മനുഷ്യ ജന്മങ്ങൾ
പിരിഞ്ഞു പോകയായിനി വരാതെയും
മകനെയോർത്തമ്മ വിതുമ്പി വീഴവേ –
മെനഞ്ഞ സ്വപ്നങ്ങളോ കടങ്കഥയാകുന്നു
പെറ്റു പോറ്റിയ മാതൃഹൃദയത്തിൻ
നൊമ്പരമകറ്റിടാൻ വാക്കുകളില്ലിനി..!
അപമൃത്യു ദർശിച്ചൊരച്ഛനോ –
കരയാതെ വിഷാദമടക്കി നിശ്ശബ്ദനാണെങ്കിലും
നെഞ്ചകം നീറി പുകയുന്നൊരഗ്നി-
ഗോളമുള്ളിലെരിഞ്ഞിടവേ-
സപ്തനാഡികൾ സ്തംഭിച്ചതിൽ –
വിദൂരതയിലേയ്ക്കായ് മിഴിയൂന്നി നിശ്ചലമിരിക്കുന്നു..!
കാലചക്രം കറങ്ങിതിരിയവേ –
കാപാലികരുടെ ഗർജ്ജനമുയരുന്നു
ആട്ടിൻതോലിട്ട ചെന്നായ്ക്കളെ കണ്ടാ –
കുലചിത്തരാകുന്നു മാലോകരൊക്കെയും
ഇരുളിൻ്റെ മറവിൽ ഭീകര സത്വങ്ങൾ
ഇരയുടെ പിന്നാലെ പാഞ്ഞടുത്തീടുന്നു..!
മാനവ നന്മയ്ക്കായ് പിറവിയെടുത്തൊരു
തത്വശാസ്ത്രങ്ങൾ ശക്തിയാർജ്ജിച്ചിടാൻ
നരബലി നടത്തിടുന്നോരറിയുക
മൃത്യു നടത്തി വിനാശം വിതയ്ക്കുന്നൊരു
തത്വശാസ്ത്രമെന്തിനാണിനി …..?
മർത്യനോ, ശാന്തമായുറങ്ങുക മാത്രമേ വേണ്ടു..!
——————–
✍ഗോപാലകൃഷ്ണൻ ഇടത്തണ്ണിൽ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: