ചന്ദ്രഗിരിയുടെ താഴ്വ്വരയിൽ…
നിദാന്ത ചന്ദ്രികപെയ്യും രാവിൽ..
ചന്ദ്രമുഖിക്കൊരു പുടവയുമായി..
മാന്ദമാരുതനണഞ്ഞു… (2)
ഇന്ദുലേഖയവൾ
നാണിച്ചുനിൽക്കുമ്പോൾ…
ഏളംതെന്നലാവഴി വന്നപ്പോൾ..
ഇലചാർത്തു കുളിരാർന്നു തൂവിയ
ഹിമബിന്ദു ഇളമെയ്യിൽ ചാലുകളായ്
ഊർന്നിറങ്ങി…
(ചന്ദ്ര..)
പൂമരച്ചില്ലകൾക്കിടയിലൂടമ്പിളി,
പാഴ്നിഴൽ ചിത്രങ്ങൾ നെയ്തു
മാഞ്ഞു…
പുലർകാല മഞ്ഞിനാൽ മെയ്
ചേർന്നപുടവയ്ക്ക് പൊൻസൂര്യ
കിരണങ്ങൾകാന്തിയേകി…
(ചന്ദ്ര….)
ഹരി വെട്ടൂർ ✍