17.1 C
New York
Thursday, September 23, 2021
Home Literature കാത്തിരിപ്പ് കവിത)

കാത്തിരിപ്പ് കവിത)

ബീന രാജേഷ്✍

പാടവരമ്പിലൂടങ്ങനെ താളത്തിൽ
പാടി വരുന്നുണ്ട് പെണ്ണൊരുത്തി
ഞാറുനടാനായി പോകുന്നപോക്കാണു
ചേലുള്ളപാട്ടൊന്നു മൂളി പെണ്ണ്

കൊറ്റികൾ പാറിപ്പറക്കും വയലിലു
വട്ടത്തിൽപാറണ പുള്ളുമുണ്ടേ
കതിരുകാണാക്കിളികരയുന്നു പാട-
വരമ്പത്തിരുന്നു പതം പറഞ്ഞു

കാറുണ്ട്‌കോളുണ്ട് ചാറുന്നുമഴയുമാ
പാവമാം പെണ്ണ് വിറക്കണുണ്ടേ
പാവങ്ങൾ പണിയാളരെല്ലാരും പാടത്തു
മാടുപോൽ നിന്ന് നനയണുണ്ടേ

മുട്ടനിടിവെട്ടിപെയ്യും മഴയത്തുവല്ലാത്ത
മിന്നലും കൂടെയുണ്ടേ
മൂവന്തിയാവുമ്പോഴെങ്ങൾക്കുകൂലിയോ
മുന്നാഴിനെല്ലാണു മാളോരേ

തടയെല്ലാമിട്ടല്ലോയെന്നിട്ടും മടയെല്ലാം
വെള്ളമെടുത്തോണ്ടു പോയപ്പോൾ
ഉയിരുകൊടുത്തു തടയായിനിന്നവർ
എങ്ങടെ പണിയാളന്മാരല്ലേ

അന്തിക്കുകഞ്ഞിയിൽ വറ്റില്ലാതാകുമ്പോ
കഞ്ഞിക്കലമൊരുപാട്ടുപാടും
കത്തിക്കരിഞ്ഞ വിറക് കൊള്ളിയെല്ലാം
മുറ്റത്തിറങ്ങിയിരുന്നു പാടും

ആളും വിശപ്പിൻ്റെകാളലിൽക്ഷീണിച്ചു
കൊച്ചുകിടാങ്ങൾ മയക്കമാകും
കുത്തരിച്ചോറിന്റെ ദൃഷ്ടികരിയുന്നു
കൊച്ചുവയറിന്റെമീതെയായി

തരിശുകിടക്കുന്ന പാടമുഴുന്നേരം തരള
മായ്ത്തീരുന്നുയെങ്ങളുള്ളം
കൊയ്‌ത്തെങ്ങൾ ചൊപ്നത്തിൽ കാണുന്ന
നേരത്തു, കുത്തരിച്ചോറാണ് മുമ്പിലെല്ലാം

✍️ബീനാരാജേഷ്

COMMENTS

2 COMMENTS

  1. മനോഹരമായ രചന….
    ബാല്യകാലം മുതൽ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകൾ…
    ഈ കാലത്തായ് കുറേ മാറ്റങ്ങൾ വന്നു…
    ഓർമകൾ മധുരം..

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: