17.1 C
New York
Saturday, July 31, 2021
Home Literature കാത്തിരിപ്പാണവൾ (കവിത)

കാത്തിരിപ്പാണവൾ (കവിത)

ഷിജു കെ പറങ്ങോടൻ✍

കാത്തിരിപ്പാണ്
കുറുമ്പുകൾക്കായ്
കഥ പറഞ്ഞെത്തും കുരുന്നുകൾക്കായ്

മാറാലകെട്ടിപ്പിടഞ്ഞേയിരിപ്പാണ് മൂലയ്ക്കു ബോർഡിലാ ചില്ലക്ഷരം
ഇനിയെന്ന് പൊട്ടിയ ചോക്കുമുറിച്ചു പകുത്തെടുത്തേഴു വർണ്ണങ്ങൾ ചാർത്തും

മഴചൂടിയെത്തും തളിർനാമ്പുകൾ
ചരൽ കല്ലിലൂടോടിക്കളിച്ച കാലം
ഓർത്തുള്ളുപൊള്ളി കുതിർന്നുനിൽപ്പൂ കാടുകയ്യേറി കളിസ്ഥലങ്ങൾ

ഒരു കുയിൽ പാട്ടിൻ്റെ ചിറകേറി ചാഞ്ഞൊരാ
പൂത്തമാങ്കൊമ്പിലൊന്നൂയലാടീ
അരിവെന്തമണ മോടെയെത്തുന്ന തെന്നലിൽ
ഉമിനീരുകിനിയുന്നൊർമ്മ പുൽകീ

തുണയറ്റ്
തൂണിൽ ചിതലരിക്കേ
നിസ്വയായ് നിൽക്കുകയാണമ്മയെപ്പോൽ

പെരുമഴ ചോർച്ചയിൽ
ഇറ്റിവീഴും കുഞ്ഞു വെള്ളിക്കൊലുസിൻ മണികൾപോലേ
കാത്തിരിപ്പാണാവൾ കുഞ്ഞു കാൽകൾ
പടികടന്നെത്തും വസന്തകാലം

ഷിജു കെ പറങ്ങോടൻ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബാലരാമപുരം റസ്സൽപുരം അനി നിവാസിൽ രാജേഷ്(32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. റസ്സൽപുരത്തെ ബിവറേജ് ഗോഡൗണിലെ...

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപ് പിടിയിൽ .

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപനെ രണ്ടു കിലോ കഞ്ചാവും, മാനിൻ്റെ തലയോട്ടിയും, തോക്കുമായി ചാലക്കുടി എക്‌സൈസ് റേഞ്ച് പിടികൂടി ഓണം സ്പെഷ്യൽ ഡ്രൈവ് ആയി ബന്ധപെട്ട സ്പെഷ്യൽ കോമ്പിങ്ങിന്റെ ഭാഗമായി ഡെപ്യൂട്ടി...

കർഷക ദിനാചരണത്തിൽ കർഷകരെ ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്.

കർഷകർക്കൊപ്പം കർഷക തൊഴിലാളികൾക്കും ആദരം ചിങ്ങം ഒന്നിന് കർഷക ദിനാചരണത്തിൽ കർഷകർക്കൊപ്പം കർഷക തൊഴിലാളികളെയും ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. മന്ത്രി ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ കൃഷിഭവനിലും തെരഞ്ഞെടുക്കപ്പെടുന്ന കർഷക തൊഴിലാളിയെ...

കൊ​ട്ടാ​ര​ക്ക​രയിൽ ആ​ൾ താമസമില്ലാത്ത വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച .

കൊ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ തെ​രു​വി​ൽ ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച ന​ട​ന്നു. പ​റി​ങ്കാം​വി​ള വീ​ട്ടി​ൽ സാ​ബു​വി​ന്‍റെ വ​സ​തി​യി​ൽ നി​ന്നാ​ണ് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത്. കു​ടും​ബം ചി​കി​ത്സാ​വ​ശ്യ​ത്തി​നാ​യി പെ​രു​മ്പാ​വൂ​രാ​യി​രു​ന്ന​തി​നാ​ൽ കു​റ​ച്ച് ദി​വ​സ​മാ​യി വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ ത​ക​ർ​ത്താ​ണ്...
WP2Social Auto Publish Powered By : XYZScripts.com