17.1 C
New York
Friday, January 21, 2022
Home Literature കാണാമറയത്ത് (കവിത )

കാണാമറയത്ത് (കവിത )

സതി സതീഷ്, റായ്പ്പൂർ

എന്റെ നെഞ്ചിൽ പ്രണയത്തിന്റെ
ചിറകുകൾ
നീ വരുന്നത് വരെ ..
നിന്നെ കണ്ടെത്തുന്നത് വരെ നിഴൽ പോലെ നിറഞ്ഞുനിൽക്കും ..
എന്റെ പ്രണയം അതെങ്ങനെ പറയണം എന്നെനിക്ക് അറിയില്ലായിരുന്നു ..
നീയും കൊതിച്ചിരുന്നുവോ എന്നറിയില്ല…
എപ്പോഴും നീ എന്നോടൊപ്പം ഉണ്ടായിരുന്നു …
നിദ്രയിൽ പോലും
എന്നെ
തനിച്ചാക്കിയിരുന്നില്ല നീ ..
നിന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് എനിക്കുപോലും
അറിയില്ല
ഞാൻ മണ്ണിൽ ലയിക്കുവോളം
നീയെന്ന പ്രണയത്തിന്റെ ചിറകുകൾ നെഞ്ചോടുചേർന്ന്
എന്റെ കൂടെയുണ്ട്..
നിന്റെ കുസൃതി ചിരി അതെന്നെ വല്ലാതെ കൊതിപ്പിക്കുന്നു…
കാണാമറയത്താണ്
നീ എങ്കിലും
ഓരോ ശ്വാസവും നീയാണെന്ന് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു
ഒരു മനസ്സാവാൻ വേണ്ടി ഒരു ജന്മം മുഴുവൻ
വിതുമ്പുന്ന മനസ്സോടെ കാത്തുനിൽക്കുന്നു…


സതി✍️✍️

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രേക്ഷക ‘ഹൃദയം’ കീഴടക്കി പ്രണവ് ചിത്രം.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. തിയറ്ററുകൾ ഹൗസ് ഫുള്ളായാണ് പ്രദർശനം തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...
WP2Social Auto Publish Powered By : XYZScripts.com
error: