ആകാശം കറുത്തിരുണ്ടിരിക്കുന്നു.
ചെവിയെ തുളച്ചു പുള്ളുകൾ
വാ പിളർത്തുന്നു.
ഒന്നും ബാക്കിവെയ്ക്കാതെ
നിണപ്പാടുകൾ ഓർമ്മകളാക്കി
മരവിച്ച കറുത്ത തുണികൾ.
വട്ടമിട്ട് ചുറ്റും പറക്കുന്ന
ചോരവാലൻ തുമ്പികൾ.
മരണം
കറുത്ത കാക്കളായി
പറക്കുന്നു.
പാതിയടഞ്ഞ കണ്ണുകളിൽ
മീസാൻ കല്ലിന്റെ നനവ്…
അശ്വതി എൻ. വി✍