നാലുകാലുകൾ താങ്ങി നിർത്തുന്ന
കസേര,
കസേര എന്നും അധികാരത്തിന്റെ
ചിഹ്നമാണ്.
എന്നും അതിലൊരു
അധികാരിയുണ്ടാവും
താഴെയോരു ഭ്രിത്യനും ഉണ്ടാവും.
തോൾമുണ്ടെടുത്ത് നടുവു വളച്ച്
ഓഛാനിച്ചു നിൽകാൻ അണികളായി
അനേകമാളുകൾ.
ഇന്നും കസേര കാലതിൽ
കാലമതിനൊരു മാറ്റവും വരുത്തിയില്ല
അധികാരികളിലൊഴികെ.
ഇന്നും കസേരകളിൽ വൈകല്യമുള്ള
അധികാരികൾ ഇരിക്കുന്നു
താഴെയൊരു ഭ്രിത്യനെ കാണാം.
ഉടുമുണ്ടഴിച്ചു വാ മൂടി കെട്ടിയ
അണികളെ കാണാം. സൂക്ഷിച്ചു
നോക്കിയാൽ അതിൽ എന്നെയും
നിന്നെയും കാണാം.
സുബി വാസു ✍️
ചിന്തയും കവിതയുടെ ആശയവും നല്ലത്; ഇഷ്ടമായി, ആശംസകൾ 👍
Thank you