അനുവാദമില്ലാതെ ഞാനെൻ്റെ സ്വപ്നത്തിലനുദിന
മലിഞ്ഞലിഞ്ഞാഴ്ന്നിടുമ്പോൾ,
ഒരു മാത്രയെന്നിൽ നീ
ആരോരുമറിയാതെ
ഒരു നവ ഹർഷമായ് പടർന്നീടുമോ?
ഇന്നത്തെ രാത്രിയിൽ ഏകയായ് ഞാനിറ്റ്
മിഴിനീരുവാർത്തു കിടന്നീടുമ്പോൾ,
ഒരു മൃദു ചുംബനം കൊണ്ടെൻ്റെ നെറ്റിയിൽ
ആശ്വാസ രേണുക്കൾ തൂകീടുമോ?
എന്തരംഗത്തിനാഴങ്ങളിൽ
നിന്നെൻ്റെയീ തൂലിക
ചലിച്ചീടുമ്പോൾ,
ചേലൊത്തവരികളാൽ നീയോടി വന്നെൻ്റെ
ഉള്ളിൻ്റെ വിങ്ങൽ മായ്ച്ചിടുമോ?
ഒരു തളിർ ലതപോലെ
പടർന്നീടുമോ?
സോയ