17.1 C
New York
Monday, January 24, 2022
Home Literature കഴുമരം കാത്ത് (കവിത )

കഴുമരം കാത്ത് (കവിത )

------ വിനീത ബിജു -------✍

ചോരത്തിളപ്പിന്റെ ചൂടേറ്റ്
കാഴ്ച മങ്ങി
പടുകൂറ്റൻ പാപക്കുഴിയിൽ
താണുപോയൊരുവന്റെ
കഴുമാരത്തിലേക്കുള്ള
അന്ത്യയാത്രയുടെ
അവസാന നിമിഷത്തിൽ
ആ ചൂണ്ടുവിരൽത്തുമ്പിലെ
മരണത്തണുപ്പിലെന്നു തൊടുക….

മെലിഞ്ഞുണങ്ങിയ കൈകളിലെ
തലകുനിച്ചുറങ്ങുന്ന
രോമകൂപങ്ങൾക്കിടയിൽ
വളവുകളുടെ ചുരങ്ങൾ താണ്ടുന്ന
പച്ച നേർത്ത ഞരമ്പുകൾക്കുള്ളിൽ
ഉറവ വറ്റാറായൊഴുകുന്ന
നേർത്ത ചോരച്ചാലുകൾ
തിളച്ചു മറിഞ്ഞു പതഞ്ഞൊഴുകിയ
ഭൂതകാലത്തെ സ്മരിക്കുന്നുണ്ടാവാം….

ഒരു മഞ്ഞു ഭൂഖണ്ഡത്തിന്റെ
മധ്യേ കിടന്നുറങ്ങിയവന്റെ
തണുത്തുറഞ്ഞ ശരീരത്തിലെ
വെളുത്ത കണ്ണുകളിലേയ്ക്കൊന്നു നോക്കുക…..

യാന്ത്രികതയുടെ
മിഴിയനക്കങ്ങൾക്കിടയിൽ
ഒരുവട്ടം കൂടി വസന്തം
വന്നുപോയെങ്കിലെന്ന്
വെറുതെ പുലമ്പുന്ന
ക്ഷാരം പുതച്ചുള്ള കൃഷ്ണമണികൾ
ഭാവികാലത്തിന്റെ ആരാമങ്ങളെ
വൃഥാ കിനാവ് കാണുന്നുണ്ടാവാം….

ജയിലറക്കമ്പികൾ
അന്ത്യകൂദാശ നൽകി
പറഞ്ഞയ്ക്കുന്നവന്റെ
അവസാന കുമ്പസാരത്തിൽ
കണ്ണുതുടച്ച് കഴുമരവും നെടുവീർപ്പിടും…

കറുത്ത മുഖാവരണം
അന്ത്യചുംബനം ദാഹിച്ചു
മരവിച്ച ചുണ്ടുകളിൽ
ചേർന്നമരുമ്പോൾ
ഒരു വർത്തമാനാധ്യായത്തിന്റെ
ഒടുവിലത്തെ വരിയും
ആരാച്ചാർ അപ്പോൾ
വായിച്ചു തീർന്നിട്ടുണ്ടാവും…

—— വിനീത ബിജു ——-✍

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജെയ്ക്ക് ചാക്കോ റെസ്റ്റ്ലിങ് ചാമ്പ്യൻ

ഡാളസ്: ടെക്സാസ് സ്റ്റേറ്റ് തലത്തിൽ നടന്ന റസ്റ്റ്ലിങ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളീയായ ജെയ്ക്ക് ചാക്കോ ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രിസ്കോ സിറ്റിയിലെ റോക്ക്ഹിൽ ഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ...

ഹൂസ്റ്റണിൽ പോലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ബീച്ച്നട്ടിൽ ജനുവരി 23 - നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധന നടത്തുന്നതിനിടയിൽ ഡപ്യൂട്ടി കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു. ട്രാഫിക് നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന്റെ...

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...
WP2Social Auto Publish Powered By : XYZScripts.com
error: