17.1 C
New York
Thursday, August 18, 2022
Home Literature കലിംഗയുദ്ധം, കാലിക പ്രസക്തം (കവിത )

കലിംഗയുദ്ധം, കാലിക പ്രസക്തം (കവിത )

കൃഷ്ണമോഹൻ കെ. പി

എത്ര പേർ മരിച്ചെന്നു ചോദിക്കുമശോകന്റെ
ഹൃത്തടം വിങ്ങീടുന്നു, ചകവർത്തിയതെന്നാൽ പോലും

ഉത്തമ ഭരണത്തെക്കാഴ്ച വച്ചെന്നാലുമീ
ഉത്തരമില്ലാത്തൊരു യുദ്ധത്തെയെന്തേ ചെയ്തൂ

ഭാവി തൻ പ്രതീക്ഷയോ, ഭൂതത്തിൻ മരവിപ്പോ
ഭാസുരവർത്തമാന, കാലത്തിൻ പ്രഭാവമോ

കാലിക സ്വപ്നങ്ങൾ തൻ മായയിൽ വീണോ, അതോ
കാലത്തിൻ ചക്രത്തിൽ നിൻ മനസ്സും കുരുങ്ങിയോ?

കോലുകൾ, ചെങ്കോലുകൾ മനസിനെ മദിപ്പിച്ചോ
കോട്ടങ്ങളില്ലാത്ത നിൻ ജീവിതം ഭ്രമിപ്പിച്ചോ

കാഴ്ചവട്ടത്തുള്ള രാജ്യങ്ങളെല്ലാം തന്നെ
കാൽക്കീഴിൽ വരുത്തണം എന്നു നീ
നിനച്ചുവോ

ആയിരം ജന്മങ്ങളാൽ തീരാത്ത കറ നിന്റെ
ആർജിത സ്വരൂപത്തെ വലയം ചെയ്യുന്നിപ്പോൾ

ഓർക്കണം പ്രവൃത്തികൾ ചെയ്യുന്നതിൻ മുമ്പേ
ഓർക്കാതെ ചെയ്തീടുന്ന പ്രവൃത്തി, പാതകമാകും

ആർക്കാനുംവേണ്ടി നമ്മൾ ഓക്കാനിക്കുവാൻ നിന്നാൽ
ആർക്കുമേ തടുക്കൊലാ, ആയതിൻ ദുഷ്ഫലങ്ങൾ

പശ്ചാത്താപങ്ങൾ കൊണ്ടു പാപത്തെ ഹനിക്കുവാൻ
പക്ഷേ,യില്ലൊരു നാളും എന്നതു മോർമ്മിക്കണ്ടേ?

ആയിരം ശിലകളിൽ ധർമ്മസൂക്തങ്ങൾ കുറി-
ച്ചായിരം ദേശങ്ങളിൽ ശിലകൾ പതിച്ചാലും

ആ ഒരു കലിംഗത്തിൻ യുദ്ധവിസ്തൃത സ്ഥലം
ആകുമോ, അശോകാ– മറക്കാൻ മരിപ്പോളം

ആയിരങ്ങളെക്കൊന്നു യുദ്ധം നീ ജയിച്ചിട്ടും
ആകാത്തതെന്തേ, രാജാ
നിനക്കൊന്നുറങ്ങുവാൻ

ആവിധമാത്മാക്കൾ തൻ ആകുല വിലാപങ്ങൾ
ആകവേ, ഇന്നും നിന്നെ അസ്വസ്ഥനാക്കുന്നുവോ?

ബുദ്ധനായ് തീർന്നിട്ടുള്ള സിദ്ധാർത്ഥൻ ഭവൽ പദം
ശുദ്ധമായ് നിരൂപിച്ചങ്ങുള്ളത്തെ മാറ്റീടിലും

ദുഗ്ദ്ധമാംസമാധാനം കിട്ടുമോ സാമ്രാട്ടേയീ
യുദ്ധഭൂമിയിൽ നിന്റെ സർവ്വവുമുടഞ്ഞില്ലേ

ജീവിതം സ്പന്ദിക്കുന്ന ഭൂമി തൻ മടിത്തട്ടിൽ
ജീവനെഹനിച്ചിട്ടാൽ മാതാവു പൊറുക്കുമോ

ജീവന സാക്ഷാത്ക്കാരം കൊതിക്കാൻ പോലും, സഖേ
ജീവനുള്ളോളം കാലം, അങ്ങേയ്ക്കു കഴിയുമോ ….

ചരിത്രം, ചരിത്രമായ് നിലകൊണ്ടീടും നിത്യം
ചരിക്കും കാലത്തിന്റെ ധർമ്മചക്രങ്ങൾ എന്നും

ചിരിക്കും ജഗത്തിന്റെ വീഥികൾ തന്നിൽപ്പോലും
ചലമായ് പതിയുന്നൂ യുദ്ധത്തിൻ
കലിധ്വനി

ഉണരാൻ , ഉന്മേഷത്തിൻ കണികകളുതിർക്കുവാൻ
ഉഷസ്സാം, മഹാദേവി മുന്നിൽ വന്നണയുമ്പോൾ

ഉതിർന്ന രക്തഛവി നഭസിൽ പടരുമ്പോൾ
ഉലയും മനസ്സുമായ് കവികൾ രചിക്കട്ടെ

സത്യം, എൻ മനസിന്റെ ഉൾത്തള മുലഞ്ഞുപോയ്
സർഗസംഗീതത്തിന്റെ പദങ്ങൾ വികലമായ്

സ്വർഗമീ ഭൂവിൽത്തന്നെ, എന്നങ്ങു നിരൂപിച്ചീ
സംസ്കൃതമനസ്ക്കരായ്, യുദ്ധത്തെയൊഴിവാക്കാം…….

Facebook Comments

COMMENTS

- Advertisment -

Most Popular

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...

ഒഐസിസി യുഎസ്എ ഹൂസ്റ്റൺ ചാപ്റ്ററിന്റെ  പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം : പി.പി. ചെറിയാൻ

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രഥമ പ്രവർത്തക സമിതിയും പ്രവർത്തനോത്‌ഘാടനവും   ആഗസ്റ്റ് 14 ന് ഞായറാഴ്ച ലളിതമായ ചടങ്ങുകളോടെ നടത്തി. മിസ്സോറി സിറ്റി അപ്നാ ബസാർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: