17.1 C
New York
Wednesday, January 19, 2022
Home Literature കറുപ്പും വെളുപ്പും (കവിത )

കറുപ്പും വെളുപ്പും (കവിത )

സുമ അജിത്ത്✍

സ്വർണ്ണ നിറമാർന്ന നിൻ മുഖം എൻ മനസ്സിനു
പറയാനറിയാത്ത
വർണ്ണങ്ങൾ ഏറെ പകർന്നു നൽകി
വൈകിയ വേളയിൽ ആണെങ്കിലു പൊന്നേ നീയെൻ കിനാക്കൾകു പുതുജീവനേകി
സത്യമോ മിഥ്യയോ എന്ന് അറിയാതെ ഞാൻ സങ്കൽപ്പ ലോകത്തു നിന്നിടുമ്പോൾ
നിറ മന്ദഹാസമായി നീയെൻ കരങ്ങൾക്കു
പുതുജീവിതത്തിനു ഉറപ്പുനൽകി
കിട്ടാത്ത കാശിനായി നെട്ടോട്ടമോടി ഞാൻ
കൈവന്ന ജീവിതം ആസ്വദിക്കാൻ
ഇല്ലാത്ത വർണ്ണങ്ങൾ വാരിവിതറി ഞാൻ
നിൻ മുഖ മന്ദഹാസം നിലനിർത്തുവാൻ ആയ്
സ്വർണ്ണ നിറത്തിനു മായം കലർന്നു വോ എന്നറിയാതെ ഞാൻ നിന്നിടുമ്പോൾ
മറ്റൊരുവൻറെ കരം ഗ്രഹിച്ച് ഇട്ടവൾ പുതു മോഹ സ്വപ്നത്തിന് ആശ നൽകി
അന്തിച്ചു പോയ ഞാൻ ആത്മഹത്യക്കായി
പെരുവഴി യും നോക്കി നിന്നിടുമ്പോൾ
കണ്ണനെ നോക്കി കണ്ണു നിറഞ്ഞൊരാ ജീവി
കണ്മുന്നിൽ വന്നു നിൽക്കുന്നിതാ
കണ്ണനെ നോക്കി അമ്മയെന്ന ആ ജീവി
കണ്മുന്നിൽ വന്നു നിൽക്കുന്നിതാ
കൽപ്പാന്ത കാലവും നിന്നിൽ ഞാൻ ഉണ്ടെന്നു
കൽപ്പിച്ചു മാതാവ് പോയി ഇടുമ്പോൾ
സത്യമായ്ചിന്തിച്ചു മന കണ്ണാടിയിൽ നോക്കി
വർണ്ണം മുഖത്തിനു കറുത്ത വെളുപ്പ് മാത്രം,

സുമ അജിത്ത്✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പപ്പ. ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം പൂർത്തിയായി

ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പപ്പ. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ന്യൂസിലൻഡിൽ ചിത്രീകരിച്ചു. മുമ്പ്, ന്യൂസിലൻഡിൽ...

അഭിരാമി വെബ്ബ് സീരീസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ

അഭിരാമി എന്ന ഹൊറർ കോമഡി വെബ്ബ് സീരീസിൻ്റെ രണ്ടാം ഭാഗം ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന അഭിരാമി ഫസ്റ്റ്ക്ലാപ്പ് മൂവീസും, എസ്.പി.ജെ ഫിലിംസും ചേർന്നാണ്...

മിസ്റ്റർ യൂണിവേഴ്‌സ് ഇന്ത്യൻ മോൺസ്റ്റർ ചിത്രേഷ് നടേശൻ കെങ്കേമത്തിൽ

ഇന്ത്യയുടെ തന്നെ അഭിമാനമായ മിസ്റ്റർ യൂണിവേഴ്‌സ് കെങ്കേമം എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നൂ. ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ...

വഴിക്കണ്ണ് (കവിത)

വഴിക്കണ്ണുമായെന്നും കാത്തിരിക്കുന്നുഞാൻ…എന്റെ സ്വപ്‌നങ്ങൾ തൻ ശ്മശാനഭൂവിൽ…സൗവർണ്ണ മോഹങ്ങൾ മനസ്സിൽവിടർത്തി…എങ്ങോ മറഞ്ഞൊരെൻഭൂതകാലങ്ങളെ…കൂട്ടുകാരോടൊത്തു പാറിപ്പറന്നൊരാ…സുന്ദര സന്ധ്യതൻ മാസ്മരനിമിഷങ്ങളെ…പ്രണയകാവ്യങ്ങൾ തൻ മധുരംനിറഞ്ഞൊരാ…കരിനീലക്കണ്ണുള്ള പ്രണയിനീരാധയെ…എന്നുള്ളിൽ എന്നെന്നുംനർത്തനമാടുന്ന…പ്രാണനിൽ പാതിയാം പ്രിയസഖിയെ…പവിഴമല്ലിപ്പൂക്കൾ കൊഴിയുന്നരാവിന്റെ…സൗരഭ്യം നുകർന്നൊരാജാലകക്കാഴ്ചകളെ…താരാട്ടിൻ ഈണത്തിൽ സൗമ്യമായ്പാടുന്ന…പൂങ്കുയിൽ പാട്ടിന്റെ കല്ലോലിനികളെ…എൻമോഹമന്ദാര വനികയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: