17.1 C
New York
Tuesday, January 25, 2022
Home Literature കറുത്ത ക്യാൻവാസിലെ ചിത്രങ്ങൾ (കവിത)

കറുത്ത ക്യാൻവാസിലെ ചിത്രങ്ങൾ (കവിത)

പ്രബിത പ്രകാശ്✍

ദാരിദ്രത്തിൽ നിന്നും
നിയമത്തിലേക്കുള്ള
ചുവന്ന നീണ്ട വരയിൽ
ഇരുണ്ട ഗർത്തങ്ങളാണ്.

ഉരിയാടാനറിയാത്ത നഗ്ന-
കോലങ്ങൾ പരതുന്ന മധുരം
ഇഷ്ടികചൂളയിൽ
കിനിയുന്നുണ്ടെന്ന്
അടക്കം പറഞ്ഞതും,

രണ്ടണ മതിക്കുന്ന
ചായയിൽ മധുരമില്ലെന്നും,
വിരൽ മുക്കിയെന്നും,
തീൻമേശയിൽ
വറ്റു കിടന്നുവെന്നും,
വാദമുയർന്നപ്പോൾ
ചുഴറ്റിയെറിയപ്പെട്ട
ശൈശവത്തിൻ്റെ നട്ടെല്ലു
പിളർന്നൊഴുകി വളർന്ന
കാനയെ വരച്ചുകാട്ടിയതും
ഇതേ ഗർത്തമാണ്.

ഇരുണ്ട വഴികളിൽ
മെഴുതിരി കത്തിച്ചും
തീപ്പെട്ടിയുരച്ചും അവസരം
കയ്യേറാൻ കരളുറപ്പില്ലാതെ
വീണുപോകുമ്പോൾ,
ചുവപ്പുനാട കെട്ടുമുറുക്കുന്നു.

കടുകു പാടങ്ങൾ
വകഞ്ഞു പോകുന്ന
ചെമ്മണ്ണു പാതകളിൽ
അരിക്കാശിന്
പണിയെടുക്കുമ്പോൾ,

വേനലിലെരിഞ്ഞ്
ബീഡി തെരുക്കുമ്പോൾ,

പീടികത്തിണ്ണയിൽ
വിറ്റഴിക്കപ്പെടാത്ത
ഭാഗ്യക്കുറികളെണ്ണി
വിലപിക്കുമ്പോൾ,

ഓടയിലെ ദുർഗന്ധം
നുണഞ്ഞിറക്കുമ്പോൾ,

പത്തു വയസ്സുകാരൻ രചിച്ച
ഒറ്റവരി കവിത;
“ദൈവം എച്ചിൽക്കൂനയിൽ
ഉപേക്ഷിക്കപ്പെട്ട ഉച്ചിഷ്ടമാണ്..”

ആഗോള നിരക്ഷരതയുടെ
കണക്കെടുക്കാൻ
കസേരയിൽ നിന്നുണരുമ്പോൾ,

ശൈശവ മരണങ്ങളുടെ
കാരണം തേടി
തലപുകയ്ക്കുമ്പോൾ,

സബർമതിയിൽ നിന്നും
ദണ്ഡിയിലേക്കുള്ള യാത്രയിൽ
ചാച്ചാജിയുടെ സ്മൃതി മണ്ഡപം
തൊട്ട് അകാരണമായി
വിലപിക്കുമ്പോൾ,

ഇനിയും…;
“കുഞ്ഞുങ്ങൾ ദൈവത്തിൻ്റെ
സമ്മാനമാണെന്ന്” മിണ്ടരുത്.
അല്ല ! മിണ്ടി പോകരുത് !

പ്രബിത പ്രകാശ്✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഞാ​യ​റാ​ഴ്ച​ക​ളി​ലെ അ​ട​ച്ചി​ൽ ഉ​ത്ത​ര​വും സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മു​ഴു​വ​ൻ തീ​യ​റ്റ​റു​ക​ളും അ​ട​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വും ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. രൂ​ക്ഷ​മാ​യ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് മു​ത​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​ൻ...

മലപ്പുറത്തെ ശൈശവ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു.

മലപ്പുറത്ത് 16 കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 5 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ്...

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര; നായിബ് സുബൈദാർ ശ്രീജിത്തിന് രാജ്യത്തിന്‍റെ ആദരം.

കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരമർപ്പിക്കുന്നത്. മലയാളിയായ ആർ ആർ ശരത്തിന് മരണാനന്തര...

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: