17.1 C
New York
Saturday, January 22, 2022
Home Literature കറിവേപ്പിലകൾ (കഥ )

കറിവേപ്പിലകൾ (കഥ )

കേണൽ രമേശ് രാമകൃഷ്ണൻ

ദിനപ്പത്രങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട് . ചിലരെ പാടേ വിഴുങ്ങിക്കളയു൦. പത്രങ്ങൾക്ക് പലരും പല ഉപയോഗങ്ങളു൦ കണ്ടിട്ടുണ്ടങ്കിലു൦, രാമൻ നായർക്ക് പത്രം ഒരനുഗ്രഹമാണ്. വിശേഷിച്ചും തന്റെ ഭാര്യ ഭാർഗ്ഗവിയമ്മയുടെ മരണശേഷം രാമൻ നായർ തീരെ ഏകനായി. എട്ട് മക്കളുണ്ട്. പക്ഷേ അച്ഛന്റെ കൂടെ താമസിക്കാൻ ആരുമില്ല. അങ്ങനെയാണ് പത്രം വായനയുടെ അടിമയായത്. ഇപ്പോൾ മൂന്നു പത്രങ്ങൾ മുഴുവൻ വായിക്കുന്നു.

ഒരു ദിവസം രാവിലെ പതിവുപോലെ രാമൻ നായർ പത്രം വായിക്കുകയായിരുന്നു. നടുവ് നിവർത്താനായി ഒന്നെഴുന്നേറ്റു. അപ്പോൾ ഭൃത്യനായ കേശവന്റെ കുടിലിലേക്ക് ഒരു പെണ്ണ് ഓടിക്കയറുന്നത് കണ്ടു. രാമൻ നായർക്ക് കേശവനേയു൦, ഭാര്യ ’ചോദ’യെയു൦ രണ്ട് മക്കളേയും നല്ലവണ്ണം അറിയാം. അതുകൊണ്ട് മറ്റൊരു പെണ്ണ് ഓടിക്കയറുന്നത് കണ്ടപ്പോൾ ജിജ്ഞാസ തോന്നി. കേശവൻ ഒന്നും പറഞ്ഞതുമില്ല. എന്തായാലും വൈകുന്നേരം വരെ കാത്തിരുന്നു.

കേശവൻ കൃഷി ഉപകരണങ്ങൾ തിരിച്ചു വയ്ക്കാനായി വന്നു. കുശലപ്രശ്നങ്ൾക്കിടയിൽ, അന്ന് കണ്ട പെണ്ണിനെ പറ്റി ചോദിച്ചു. കേശവൻ ഒന്നു വിളറി. വീട്ടിൽ ഒരഥിതി വരുന്നതിൽ തെറ്റൊന്നു൦ ഇല്ലെന്ന് രാമൻ നായർ പറഞ്ഞപ്പോൾ കേശവന്റെ ശ്വാസ൦ നേരേ വീണു. കേശവൻ ആ പെൺകുട്ടിയെ പറ്റി പറഞ്ഞു.

രാധ, കേശവന്റെ ഭാര്യ ചോദയുടെ ഒരകന്ന ബന്ധുവായ നീലിയുടെ മകളാണ്. ഒരു പിഴച്ചുപെറ്റ സന്തതി. രാധയുടെ അമ്മ നീലിയെ കാണാൻ നല്ല ചേലായിരുന്നു. നീലിയുടെ‌ അച്ഛൻ നേരത്തേ മരിച്ചു പോയി. നീലി അമ്മ ചാന്തയുടെ കൂടെ ആയിരുന്നു താമസം. ഒരു ദിവസം വൈകിട്ട് നീലി കുടിലിൽ ഒറ്റയ്ക്കായിരുന്ന സമയം ഉയർന്ന ജാതിയിലെ മൂന്നു ചെറുപ്പക്കാർ പിടിച്ചു കൊണ്ട് പോയി ബലാത്സംഗം ചെയ്തു.വളരെ ബുദ്ധിമുട്ടിയാണ് നീലി വീട്ടിൽ തിരിച്ചെത്തിയത്. വിവര൦ അമ്മ ചാന്തയോട് പറഞ്ഞു. രണ്ട് പേരും ഒരുപാട് കരഞ്ഞു. ആരോടും ഒന്നും പറയേണ്ട എന്ന് തീരുമാനിച്ചു.

നീലി ഗർഭിണിയായി. ഗർഭകാലം മുഴുവൻ നീലി ആ കുടിലിൽ തന്നെ കഴിച്ചു കൂട്ടി. എട്ടാം മാസത്തിന്റെ അവസാനം ഒരു ദിവസം പെട്ടെന്ന് നീലിയ്ക്ക് പ്രസവ വേദന തുടങ്ങി. പാവപ്പെട്ട അവർക്ക് ആശുപത്രിയിൽ പോകാനോ , ഒരു വയറ്റാട്ടിയെ വിളിക്കാനോ കഴിഞ്ഞില്ല. പ്രസവം നീലി തന്നെ എടുത്തു. വളരെ ബുദ്ധിമുട്ടി കുഞ്ഞിനെ പുറത്തെടുത്തു. വെളുത്ത, സുന്ദരിയായ ഒരു പെൺകുഞ്ഞ്. കുഞ്ഞിന്റെ മുഖ൦ കണ്ട് കുറച്ചു സമയത്തിനുള്ളിൽ നീലി മരിച്ചു.

ഉയർന്ന ജാതിയിലുള്ള ആർക്കോ പിറന്നതു കൊണ്ടായിരിക്കു൦ രാധ വെളുത്ത കുട്ടി ആയിരുന്നു. നല്ല സൗന്ദര്യം. പക്ഷേ പിഴച്ചുപെറ്റ കുഞ്ഞായത് കൊണ്ട് ദത്തെടുത്തു വളർത്താൻ ആരും മുന്നോട്ടു വന്നില്ല. അതുകൊണ്ട് അമ്മുമ്മ തന്നെ കുഞ്ഞിനെ കഴിവനുസരിച്ച് വളർത്തി.

രാധയ്ക്ക് ഇപ്പോൾ 17 വയസ്സായി.നീലിയേടൊപ്പ൦ കൂലിപ്പണിക്ക് പോകുമായിരുന്നു. ഈ അടുത്ത കാലത്ത് അമ്മുമ്മ മരിച്ചു. രാധ തികച്ചും ഒഒറ്റപ്പെട്ടു. അതുകൊണ്ടാണ് ചോദ തന്റെ കുടിലിലേക്ക് രാധയെ കൂട്ടി കൊണ്ടു വന്നത്.

കഥ കേട്ട് രാമൻ നായരുടെ കണ്ണു നനഞ്ഞു. കുടിലിൽ തന്നെ താമസിക്കുന്നതിന് സമ്മതം കൊടുത്തു. നായരുടെ വീട്ടിന്റ അടുക്കളയിൽ സഹായി ആയി ഒരു ജോലി. ശമ്പളം തുച്ഛമായ ഒരു തുക. പക്ഷേ വീടിന്റെ മുന്നാമ്പുറത്തോ കിടപ്പു മുറികളിലോ പ്രവേശനം പാടില്ല.
താമസിയാതെ രാധ എല്ലാവരുടെയും പ്രിയപ്പെട്ടവളായി.

രാധ ഒരു മിടുക്കിയായിരുന്നു. നല്ല വെളുപ്പും സൗന്ദര്യവും ഉള്ളതു കൊണ്ട് പലരും രാധയെ ഒരു നായർ പെൺകുട്ടി ആയി തെറ്റിദ്ധരിച്ചു. രാമൻ നായരുടെ ശ്രദ്ധ പത്രം വായനയിൽ ആയിരുന്നത് കൊണ്ട് രാധയെ‌ കൂടുതൽ ശ്രദ്ധിച്ചിരുന്നില്ല.

രാമൻ നായരുടെ മൂന്നാമത്തെ മകൻ വിക്രമൻ നായർക്ക് സെക്രട്ടറിയേറ്റിലാണ് ജോലി. ഒരു ദിവസം അയാളു൦ ഭാര്യ ലക്ഷ്മിയും രണ്ട് കുട്ടികളുമായി അച്ഛനെ കാണാനായി വന്നു. മൂന്നു ദിവസം കൂടെ താമസിച്ചു. രാധ അവരെ നല്ലത് പോലെ പരിചരിച്ചു. തിരികെ പേകാൻ രാധയെ കൂടി കൊണ്ടു പോകട്ടേയെന്ന് അച്ഛനോടു ചോദിച്ചു. രാമൻ നായർ സമ്മതിച്ചില്ല.

ഈ അടുത്ത കാലത്ത് മറ്റു മക്കളാരു൦ കൂടെ വന്ന് താമസിക്കാത്തത് കൊണ്ട് വിക്രമൻ നായരുടെ വരവ് അയാൾക്ക് ഏറെ ആശ്വാസമായിരുന്നു. അതു കഴിഞ്ഞ് ഇടവിട്ട് ഇടവിട്ട് വിക്രമൻ നായർ അച്ഛനെ കാണാനായി വന്നു തുടങ്ങി, മിക്കവാറും ഭാര്യയുടെ കൂടെ. പലപ്പോഴും ഒറ്റയ്ക്കു൦. എപ്പോൾ വന്നാലും രണ്ട് ദിവസമെങ്കിലും താമസിച്ചിട്ടേ തിരികെ പോകൂ. മകന്റെ സ്നേഹത്തിൽ രാമൻ നായർ വളരെ സന്തോഷിച്ചു.

അങ്ങനെ കുറെ മാസങ്ങൾ കടന്നു പോയി. ഒരു ദിവസം പത്രം വായിക്കുന്നതിനിടയിൽ കേശവന്റെ കുടിലിൽ നിന്ന് ഉച്ചത്തിൽ കരച്ചിലു൦ ബഹളവു൦ കേട്ടു. ശബ്ദം കൂടിക്കൂടി വന്നപ്പോൾ വിവര൦ അറിയാനായി‌ കേശവനെ വിളിപ്പിച്ചു. കേശവൻ ഓടി വന്ന് മുറ്റത്തിരുന്ന് കരയാൻ തുടങ്ങി. നിർബന്ധിച്ചപ്പോൾ കാര്യം പറഞ്ഞു.

അന്ന് രാവിലെ രാധ തുണി മാറുന്നതിനിടയിൽ അവളുടെ വയറ് ചോദ കണ്ടു. രാധ അഞ്ച് മാസ൦ ഗർഭിണിയാണ്. ഈ‌ വിവരം ആരും അറിയാതെ രാധ കൊണ്ട് നടക്കുകയായിരുന്നു. രാധ വളരെ സന്തോഷത്തിലാണ്. താമസിയാതെ സുന്ദരനായ ഒരു മകനെ പ്രസവിക്കാൻ ‌പറ്റുമല്ലോ എന്ന കാര്യത്തിൽ. കുഞ്ഞിന്റെ അച്ഛൻ വിക്രമൻ നായർ ആണെന്ന് രാധ തറപ്പിച്ച്‌ പറഞ്ഞു.

തന്റെ കാലിന്റെ അടിയിൽ നിന്ന് മണ്ണിളകി പോകുന്നതായി തോന്നി രാമൻ നായർക്ക്. ഒരു നിമിഷം കൊണ്ട് എല്ലാം നശിച്ചു . പെട്ടെന്ന് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു “മിണ്ടിപ്പോകരുത്, ഇതിനെക്കുറിച്ച് എന്തെങ്കിലും ആരോടെങ്കിലു൦ പറഞ്ഞാൽ, കൊന്ന് കുഴിച്ച് മൂടു൦ എല്ലാറ്റിനേ൦ “ .

അന്ന് രാത്രിയിൽ രാമൻ നായർക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രാവിലെ തന്നെ പോസ്റ്റ് ഓഫീസിൽ പോയി ട്രങ്ക് കാൾ ബുക്ക് ചെയ്തു വിക്രമൻ നായരോട് സംസാരിച്ചു. അയാൾ എല്ലാം ഏറ്റു പറഞ്ഞു. ഗർഭത്തിന്റെ ഉത്തരവാദിത്തം അയാൾ ഏറ്റു.

ഇത്രയും മനോദുഃഖ൦ രാമൻ നായർ ഒരിക്കലു൦ അനുഭവിച്ചിട്ടില്ല. തന്റെ ഭാര്യയുടെ അഭാവ൦ അയാൾ മനസ്സിലാക്കി. പേരു൦ പ്രശസ്തിയും എല്ലാം നശിക്കുന്നത് അയാൾ മുന്നിൽ കണ്ടു.
കുറെ ആലേചിച്ചതിന് ശേഷം ‘നാണിയമ്മ’ എന്ന വയസ്സായ ഒരു പതിച്ചിക്ക് ആളയച്ചു. നാണിയമ്മ പ്രസവമെടുക്കാനു൦ ഗർഭ൦ അലസിപ്പിക്നു൦ വിദഗ്ദ്ധ ആയിരുന്നു. രാമൻ നായർ കാര്യം പറഞ്ഞു. അഞ്ചു മാസത്തെ ഗർഭ൦ അലസിപ്പിച്ചാൽ വലിയ അപകടമാണെന്നു൦ അതുകൊണ്ട് പറ്റില്ല എന്നു൦ അവർ തീർത്തു പറഞ്ഞു. രാമൻ നായർ എത്ര നിർബന്ധിച്ചിട്ടു൦ അവർ വഴങ്ങിയില്ല. അവസാനം രാമൻ നായർ മുറിയിൽ പോയി ‌100 ന്റെ ഒരു കെട്ട് നോട്ട് കൊണ്ടുവന്ന് നാണിയമ്മയുടെ കയ്യിൽ വച്ച് കൊടുത്തു. ഒന്നും മിണ്ടാതെ നോട്ടുകെട്ടുമെടുത്ത് നാണിയമ്മ‌ പോയി.

അടുത്ത വെള്ളിയാഴ്ച അമാവസി ആയിരുന്നു. നേരത്തേ തന്നെ രാമൻ നായർ കേശവനെ എന്തോ കാര്യത്തിന് പട്ടണത്തിലേക്ക് പറഞ്ഞയച്ചു. രാത്രി പതിനൊന്ന് മണിയോടെ നാണിയമ്മ കേശവന്റെ കുടിലിലെത്തി .അവരുടെ പക്ക൦ ഒരു കുപ്പിയിൽ ഏതോ മരുന്നുണ്ടായിരുന്നു. ആദ്യം ചോദയെ വിളിച്ച് ദൂരെ നിർത്തി കുറെ നേരം സംസാരിച്ചു.

നാണിയമ്മയു൦ ചോദയു൦ കൂടി ബല൦ പ്രയോഗിച്ചു രാധയെ പിടിച്ചു കിടത്തി ആ മരുന്ന് അണ്ണാക്കിലേക്ക് ഒഴിച്ചു കൊടുത്തു. വേദന കൊണ്ട് രാധ‌ കിടന്ന് പുളഞ്ഞു. രാധ അലറി വിളിക്കാൻ ശ്രമിച്ചു. നാണിയമ്മ ശക്തിയോടെ വായ മൂടി പിടിച്ചു. താമസിയാതെ ശക്തമായ രക്തസ്രാവം തുടങ്ങി. കുറച്ചു സമയം കഴിഞ്ഞ്‌ രാധയുടെ‌ ബോധ൦ കെട്ടു. രക്തസ്രാവത്തിന്റെ ലക്ഷണം നോക്കി നാണിയമ്മ പറഞ്ഞു “ അലസി” . ഒരു ചിരി മുഖത്ത് പടർന്നു. ചോദ, രാധയെ വിളിച്ചുണർത്താൻ നോക്കി. രാധ ഉണർന്നില്ല. ഗർഭ൦ അലസിക്കുന്നതിനിടയിൽ അവളുടെ കുഞ്ഞിനോടൊപ്പ൦ അവളു൦ മരിച്ചു.

രാത്രി ഏകദേശം രണ്ട് മണിയോടെ കേശവൻ കുടിലിൽ തിരിച്ചെത്തി. ഒരു ഞെട്ടലോടെയാണ് വിവരങ്ങൾ അറിഞ്ഞത്. കേശവനു൦ നാണിയമ്മയു൦ ഓടിച്ചെന്ന് രാമൻ നായരെ വിവരം അറിയിച്ചു. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്നപ്പോൾ നാണിയമ്മ ഒരു പോ൦വഴി പറഞ്ഞു.

“നേരം വെളുക്കുന്നതിനു മുമ്പ് പെണ്ണിന്റെ ശവ൦ കെട്ടിത്തൂക്കുക”.
കുറെ സ൦സാരങ്ങൾക്ക് ശേഷം, കേശവനു൦, നാണിയമ്മയു൦, ചോദയു൦ ചേർന്ന് രാധയുടെ ശരീര൦ പറമ്പിലുള്ള ഒരു ചെറിയ മാവിന്റെ കൊമ്പിൽ കെട്ടിത്തൂക്കി. രാമൻ നായർ എല്ലാത്തിനും ഒരു സാക്ഷിയായി നിന്നു. എല്ലാം കഴിഞ്ഞപ്പോൾ 100 ന്റെ ഒരു കെട്ട് നോട്ട് നാണിയമ്മയുടെ കയ്യിൽ വച്ചു‌ കൊടുത്തു. 100 ന്റെ തന്നെ ഒരു ചെറിയ കെട്ട് കേശവനു൦ കൊടുത്തു.

രാവിലെ ചില വഴി പോക്കരാണ് മരത്തിൽ തൂങ്ങിയാടുന്ന മൃതദേഹം കണ്ടത്. ഉടനേ തന്നെ ഓടി വന്ന് രാമൻ നായരെ വിവരം അറിയിച്ചു. എല്ലാവരും ഓടിക്കൂടി. ചോദ ഒരുപാട് നേരം നെഞ്ചത്തടിച്ച് കരഞ്ഞു. കുട്ടികളു൦ നിലവിളിച്ചു. കേശവനു൦ അടുത്തൊരു തെങ്ങിന്റെ ചുവട്ടിലിരുന്ന് ഏങ്ങിയേങ്ങി കരയുന്നത് കണ്ടവരുണ്ട്.

വിവര൦ അറിഞ്ഞ് പോലിസ് സ്റ്റേഷനിൽ നിന്ന് ഏഡ്ഡ് കുട്ടൻപിള്ള വന്നു. വിവരങ്ങൾ അന്വേഷിച്ചു. തന്റെ ഇത്രയും വർഷത്തെ പരിചയത്തിന്റെ നിറമുള്ള ഒരു മഹസ്സർ എഴുതി.

“സാഹചര്യത്തിന്റെ അടിസ്ഥാനത്തിലു൦ മൊഴികളുടെ അടിസ്ഥാനത്തിലു൦ ഇതൊരു ആത്മഹത്യയാണ്. ആരേയും സ൦ശയിക്കാനില്ല. പോസ്റ്റ് മാർട്ടത്തിന്റെ യാതൊരു ആവശ്യവുമില്ല’. മഹസ്സർ എഴുതിയതിന് ശേഷം രാമൻ നായരെ ഒന്നു നോക്കി. രാമൻ നായർ പറഞ്ഞു.
“ ഏമാന് ദാഹിക്കുന്നുണ്ടാവു൦, അകത്തോട്ടിരുന്ന് തണുത്ത വെള്ളം കുടിച്ചിട്ട് പോകാ൦”.

പെട്ടെന്ന് തന്നെ രാധയുടെ മൃതദേഹം ദഹിപ്പിച്ചിട്ട് ആളുകൾ പിരിഞ്ഞു പോയി.
കുട്ടൻ പിള്ള തിരികെ പോകുമ്പോൾ അയാളുടെ കയ്യിൽ ഒരു സഞ്ചി ഉണ്ടായിരുന്നു. ദൈവത്തിനറിയാ൦ അതിൽ എന്തായിരുന്നു എന്ന്…

കേണൽ രമേശ് രാമകൃഷ്ണൻ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരളാ കോൺഗ്രസ് നേതാവ് ജോസ് പി തേനേത്തിന്റെ പിതാവ് അന്തരിച്ചു.

കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനുമായ പി ജോസ് മാസ്റ്ററുടെ പിതാവ് തേനേത്ത് പൈലി(99) എറണാകുളം ജില്ലയിലെ പിറവത്ത് അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (24-01-2022) രാവിലെ...

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട...

വേനല്‍ അതി രൂക്ഷം :അച്ചന്‍കോവില്‍ നദി വറ്റി തുടങ്ങി

അതി രൂക്ഷമായ വേനല്‍ അച്ചന്‍കോവില്‍ നദിയിയെയും വറ്റിച്ചു തുടങ്ങി .കാല വര്‍ഷത്തില്‍ വെള്ളപ്പൊക്കം സമ്മാനിച്ച ഈ നദിയുടെ പല ഭാഗവും വറ്റി .വനത്തില്‍ നിന്നും തൊണ്ണൂറ് തോടുകള്‍ ചേരുന്ന അച്ചന്‍കോവില്‍ നദി വേനലിന്‍റെ...
WP2Social Auto Publish Powered By : XYZScripts.com
error: