17.1 C
New York
Thursday, October 28, 2021
Home Literature കരുനിർത്ത് (ചെറുകഥ)

കരുനിർത്ത് (ചെറുകഥ)

✍സന്ന (സലീന)

മനസ്സിന്റെ ആഴങ്ങളിലേക്ക് ആയിഷ കഥകൾക്കായി ചിക്കി ചികഞ്ഞു. മറവിയുടെ ്് മാറാലക്കിടയിൽ കുഞ്ഞുനാളിലെ കൗതുകമായ ഒരു കഥ മിന്നാമിന്നിയെ പോലെ ചിറകൊതുക്കി പതുങ്ങിയിരിപ്പുണ്ടായിരുന്നു. അവൾ വിരലുകൾ കൊണ്ട് പതിയെ തട്ടിയുണർത്തി പറക്കാൻ പാകത്തിന് മറവിയുടെ ജാലക വാതിൽ മെല്ലെ തുറന്നിട്ട് അവളും ഒപ്പം പറന്നു.
…………………..

“ഉമ്മാ…ഒന്ന് നിർത്തണുണ്ടോ .പഴമ്പുരാണങ്ങള് പറഞ്ഞ് പറഞ്ഞ് എന്റെ മോള മനസ്സിനെ കലപ്പിക്കല്ലീം..
എന്നുമുണ്ട് പിറ് പിറ്ന്ന് ഒരു കഥപറച്ചില് “

രാത്രിയായിട്ടും ബീവിമ്മ ഉറങ്ങാതെ കൊച്ചുമോൾ ആയിഷൂന് കഥ പറഞ്ഞ് കൊടുക്കുന്നത് കേട്ട് ആയിഷാന്റെ ഉമ്മ സൈനബ ദേഷ്യപ്പെട്ടു.

“ഉമ്മീമ്മാ …..ബാക്കിയും കൂടി പറയോ….” ആയിഷുന് കേൾക്കാൻ ആകാംക്ഷയേറി “

ബീവിമ്മ പറഞ്ഞു തുടങ്ങി.”അതേ… ഉച്ചനേരത്ത് ആ പാലത്തിന്റെ അടിയിലെ പ്രാവിൻ കൂടിന്റെ അടുത്ത് പോകരുത്. അവിടെ മരണം നടന്നിട്ടുള്ളതാ.”

“ആരാ മരിച്ചത് “

“അതറിയില്ല.
എന്റെ കുട്ടിക്കാലത്ത് പാതിരാക്ക് സ്ഥിരമായി ഒരു കരച്ചിൽ ആ പാലത്തിന്റെ പരിസരത്ത് കേൾക്കും. ആമക്കടവിന്റെ ആ വലിയ തൂണിന്റെ അവിടുന്ന് ഒപ്പാരിയോടെ ഉള്ള കരച്ചിലാ കേൾക്കണത് എന്റെ കണ്ണേ…എന്നും പറഞ്ഞാ കരച്ചിൽ. “

“ആരായിരിക്കും ഉമ്മീമ്മാ അത് ? “
“ബാക്കി നാളെ പ്പറഞ്ഞാൽ പോരെ കുഞ്ഞീ…”
“ഇല്ല എനിക്കിപ്പ കേൾക്കണം ” അവൾ വാശിപ്പിടിച്ചു.
“അന്ന് ഈ പാലം പണി നടക്കണ കാലം
പാലം നന്നായി ബലക്കണമെങ്കിൽ അവിടെ ഒരു ഉയിര് കൊടുക്കണംന്ന് അന്നത്തെ കാലത്തെ ഏതോ കണിയാര് പറഞ്ഞൂന്ന് കരുനിർത്ത് വേണംന്ന് “

“കരുനിർത്താ …” ആയിഷൂട്ടി ചോദിച്ചു.

ഉയിരോടെ കുഴിച്ച് മൂടണതാണ് കരുന്നിർത്ത്.
അങ്ങനെ ആ പാലത്തിന്റെ വലിയ തൂണിന് കുഴിച്ച ആഴത്തിലെ കുഴിയിലേക്ക് ഒരു കെട്ട് കാശ് ചുമതലയുള്ള ആരോയിട്ടു.എന്നിട്ട് അയ്യോ എന്റെ പണം പോയേ. ആരെലും എടുത്തു തായോന്ന് അലമുറയിട്ടപ്പോ ഞാനെടുക്കാന്ന് പറഞ്ഞ് ഒരു പണിക്കാരൻ ആഴത്തിലെ കുഴിലേക്കെടുത്ത് ചാടി.
ചാടും മുന്നേ ആ പണിക്കാരൻ പറഞ്ഞിരുന്നു കയറി വരാൻ കയറിട്ടു തരണേന്ന്.പക്ഷെ കയറിട്ടു കൊടുത്തില്ലെന്ന് മാത്രമല്ല പണമെടുക്കാൻ ചാടിയ ആളുടെ ദേഹത്തേയ്ക്ക് മണ്ണ് വെട്ടിയിട്ട് ഉയിരോടെ മൂടി പാലത്തിന്റെ വലിയ തൂണും കെട്ടി.
“എവിടുന്നോ വന്ന ഒരു പാവം പണിക്കാരനാ.”
ആയിഷൂട്ടീടെ കണ്ണ് നിറഞ്ഞു.

ഉമ്മീമ്മ പറഞ്ഞ് തുടങ്ങി.കടും പാതിരാത്രിയാകുമ്പോ എന്റെ കണ്ണേ… എന്നും പറഞ്ഞ് ആ പാലത്തിന്റെ വിടുന്ന് ഒപ്പാരി കേൾക്കാം. ആ പണിക്കാരന്റെ കണ്ണില് മണ്ണ് വീണതിന്റെ കരച്ചിലാണ്. ദൂരെ എവിടെയോ അവനെ കാത്ത് ഒരു കുടുംബവും ഉണ്ടായിരുന്നിരിക്കണം. അവനെ ഉയിരോടെ മൂടി അവിടെ കെട്ടിയ തൂണിന്റെ ഭാഗത്താ ആമക്കടവ്.
ആമയെ പോലെ മരണം പതിങ്ങിയിരിക്കുന്നിടം. അവിടെ വലിയ ചുഴിയുണ്ട്. ആൾക്കാരെ പിടിച്ച് താഴ്ത്തുന്ന വൻ ചുഴി.ആമക്കടവിൽ അറിഞ്ഞു കൊണ്ട് ആരും പോകില്ല. മരണം പതിയിരിക്കുന്നതറിയാതെ പോകുന്നവർ ഉറപ്പായും ആ ചുഴിയിൽപ്പെടും.അതൊക്കെ ആ പണിക്കാരന്റെ ഉയിര് പകരം വീട്ടണതാ. സത്യമായാലും അല്ലെങ്കിലും ആമക്കടവിൽ എത്തണോരെല്ലാം ചുഴിയിൽപ്പെട്ട് പണ്ട് മരിക്കാറുണ്ട്. അത് അറിഞ്ഞ് പേടിച്ച് ആരും അങ്ങോട്ട് പോകാറില്ലാന്നതും സത്യമാ “

“ഉമ്മീമ്മ…. ഇപ്പോഴും ആ കരച്ചില് കേൾക്കാറുണ്ടോ. “

“എന്റെ കേൾവിയൊക്കെ പോയി മുത്തേ. നീ വേഗം ഉറങ്ങ് നിന്റെ ഉമ്മ ഇനിയും ചീറിക്കൊണ്ട് വരും.”
……………………………..
കാലം വേഗത്തിൽ പാഞ്ഞു.
“ഉമ്മച്ചീ..എനിക്കൊരു നാടൻ പാട്ട് വേണം.”
നോക്കട്ടെ.
ആയിഷ അടുക്കളത്തിരക്കുകൾക്ക് ശേഷം ബുക്കും പേനയുമെടുത്ത് അക്ഷരങ്ങളോട് കൂട്ടുകൂടാൻ ചെന്നിരി ക്കാറുള്ള ചാരുപടിയിലിരുന്നു.

മിന്നാമിന്നിക്കൊപ്പം മറവിയുടെ ജാലകം തുറന്നിട്ട് യാത്ര പോയപ്പോ പണ്ട് കേട്ട് മറന്ന കഥയോർത്ത് കുഞ്ഞിന് സ്ക്കൂളിലേക്ക് ഒരു നാടൻ പാട്ട് അവൾ എഴുതിത്തുടങ്ങി.

“ആയിഷാ…. തിടുക്കപ്പെട്ട് എന്താ ഒരു കുത്തിക്കുറിക്കല് “

“ഇങ്ങള പുന്നാര കൊച്ചുമോന് ഒരു
നാടൻപ്പാട്ട് വേണംന്ന് “

“എന്നിട്ട് ഇയ്യ് എഴുതിയ “

” തുടങ്ങീട്ടുണ്ട് പണ്ട് കാലത്ത് കേട്ട ഉയിരോടെ ആളിനെ മൂടിയ പാലത്തിന്റെ കഥ ഉമ്മീമ്മ കുഞ്ഞിലെ പറഞ്ഞ് തന്നതാ.”

” ഇയ്യ് ഇതുവരെക്കും. അതൊന്നും മറന്നിട്ടില്ലേ.. എത്ര കാലായി അതൊക്കെ കേട്ടിട്ട്.എന്റെ ഉമ്മായെ പോലെയാ നീ ഒന്നും മറക്കൂല്ല. “

“ആറ്റിൻ കുറുകെ
നല്ലൊരു പാലം.
പാലത്തിന്റെടീല്
ആമക്കടവ് ……”

അവൾ എഴുതി തുടങ്ങി.

✍സന്ന (സലീന)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: