അന്തരാത്മാവിലഗ്നിജ്വjലിപ്പിച്ച്
അബലയാണെന്നുള്ള ശങ്ക വെടിഞ്ഞുടൻ
അടരാടുവാൻ സജ്ജരായായുധമേന്തുക
ബലളാണെന്നൊരു ചിന്തയാലംഗനേ
മാനാഭിമാനവും ജീവനും കാർന്നിടാൻ
റാകിപ്പറക്കുന്നു കഴുകന്മാർ നാടെങ്ങും
അരുതരുതന്നേറെ അശ്രു പൊഴിച്ചാലും
അരുങ്കൊലപീഡനമഗണിതമേറുന്നു
നിയമ വ്യവസ്ഥയും നീതിയുമൊന്നുമേ
രക്ഷയ്ക്കായെത്തുമെന്നാശിക്കവേണ്ടിനി
സ്വരക്ഷയൊരിക്കിടാനാവത്കരുത്തൊക്കെ
നിങ്ങൾ തനുള്ളിലുറങ്ങുന്നതറിയുക ….! ശക്തയായ്രുദ്രയായ് പോരിനിറങ്ങാതെ ആരാൻ തൻ ഉതവിയ്ക്കായ് _
കേഴുന്നതെന്തിന്…?
അമ്മയും പുത്രിയും സോദരിയെന്നൊക്കെ
ഉച്ചത്തിൽ ഘോഷിച്ചീടുന്നവരൊക്കെയും
തായതാം നേരത്തെത്തിടും ക്രൂരരായ്
മാനഭംഗം ചെയ്തു കാമം ശമിപ്പിക്കാൻ …!
അമ്മിഞ്ഞപ്പാലു നുണഞ്ഞിടും പൈതലും
ജ്യായസി ജീനയെന്നോ നിനയ്ക്കാതെ
ആസക്തിയാവോളമാശ്വാദ്യമാക്കി
നിഷ്ഠൂരമായി നിശ്ശബ്ദരാക്കീടുന്നു …..!
പുരുഷൻ്റെ ഭ്രൂണത്തെ ഉദരത്തിൽപേറി
ജന്മംകൊടുത്തതോ സ്ത്രീചെയ്തപാതകം.?
ആരാധ്യരായി വാഴ്ത്തേണ്ട സ്ത്രീഗണം
പീഡിതരായി പിടഞ്ഞമർന്നീടുന്ന രോഷാഗ്നിയിൽ നിന്നൊരദൃശ്യശക്തി
പിറവിയെടുത്തിടും നീചകർമ്മങ്ങൾക്കറുതി വരുത്തിടാൻ
ഗോപാലകൃഷ്ണൻ ഇടത്തണ്ണിൽ .✍