ദൈവമേ നിന്നെ ഞാനോർത്തിടുമ്പോളെന്റെ മുന്നിൽ തെളിയുന്നതാർദ്രഭാവം
ഒരു കൊച്ചുപൂവിനേം നോവിച്ചിടാതെനീ
വഴികാട്ടിയായി കടന്നു പോയി
കാൽവരിമലയിലെ കുരിശിൽച്ചുവട്ടിലും
കാലിടറാതെന്റെ കരുണാമയൻ
ചെയ്യാത്തതെറ്റിന്നു ക്രൂശിൽതറയ്ക്കവേ
ഇവരോടു പൊറുക്കേണമെന്നുര ചെയ്തവൻ
ഒഴുകുന്നപുഴപോലെതെളിയുന്നവെയിൽ പോലെ, കരുണാമയാ നിന്റെ കാരുണ്യവും പൂമരം നിഴൽ വീഴ്ത്തിപൂപൊഴിക്കുന്നപോൽ പൂർണ്ണനായിന്നും തിളങ്ങി നില്പൂ
ലോക പാപങ്ങളെ ഏറ്റേറ്റുവാങ്ങീട്ടു
തളരുന്ന മാനവർക്കാശ്വസ മേകിയോൻ
ആയിരം നാവിനാലപദാനം ചൊന്നാലും
അധികമാവില്ല നിൻപുണ്യനാമം
നന്മകളില്ലാത്ത ലോകംനിനക്കേകി
കുരിശിൻ മരണവും കല്ലറവാസവും
തഴുകുന്ന പുണ്യമായാശ്വാസമരുളുവാൻ നിത്യം കനിയണേ യേശുനാഥാ
……ഉഷാ ആനന്ദ്…..