കരുണ നിറയ്ക്കുമീ ഹൃദയം
ഇരു കൈകളിലും പകുത്തു നൽകി.
ആർദ്രതയിരമ്പുന്ന മിഴിയിണയിൽ ആലംബമായൊരാശ്രയം തുറന്നും.
സാന്ത്വനമേകുന്ന കാതുകൾ രണ്ടും
കേൾവിക്കായ് കടം കൊടുത്തും,
കനമുള്ള കണ്ണീരുവീഴാതിനി
കാവലായി കൊച്ചുപുഞ്ചിരി വിടർത്തിയും.
പറയാതെയറിയുന്നമന്ത്രം തോട്ടൊരാ
തോളെല്ല് തെല്ലോന്നു ചെരിച്ചും,
അഴിഞ്ഞു പോകുന്ന മനസിനെ
വാരിക്കൂട്ടി വട്ടത്തിലൊന്നു കെട്ടിപ്പിടിച്ചും,
കരകാണാക്കടലിൽ എത്തിപ്പിടിക്കാനൊരു
കൈവിരൽ നീട്ടി കൊടുത്തും,
ഉഴറി വീഴാതെ താങ്ങായി കാലുകളൊരു
കാതമേറെ കൂടെ നടന്നും
തൊട്ടുപോകാം
നമ്മുക്കറിഞ്ഞുപോകാം.
കൂടെ പോകാം
ഇത്തിരി കൊടുത്തു പോകാം
ഇനിയുള്ളൊരീ കൊച്ചു ജീവിതം…
റാണി സുനിൽ
ഇംഗ്ലണ്ട്.