17.1 C
New York
Saturday, October 16, 2021
Home Literature കയ്യൊപ്പ് (കവിത) ബിന്ദു പരിയാപുരത്ത്

കയ്യൊപ്പ് (കവിത) ബിന്ദു പരിയാപുരത്ത്

✍ ബിന്ദു പരിയാപുരത്ത്

എൻ്റ ജീവിതത്തിലൊരിക്കൽ പോലും
നിൻ്റെ പ്രത്യക്ഷമായ സാന്നിദ്ധ്യം ഞാൻ കണ്ടില്ല.
എൻ്റെ ഉറക്കമില്ലാത്ത രാവുകളേറെയും സംഭവബഹുലമാക്കിയത്
നിൻ്റെ ഒളിമങ്ങാത്ത ഓർമ്മകളായിരുന്നു.
പ്രേമാർദ്രമായ മനസ്സിൻ്റെ അനന്തവിഹായസ്സിൽ
രാഗാർദ്രമായ നിൻ്റെ ഓർമ്മകൾ എന്നും ഓമനിച്ചിരുന്നു.
എന്നെങ്കിലും നീയെന്നെ തിരിച്ചറിയുമെന്നും
എൻ്റെ ജീവിതത്തിൽ
ഒരു കയ്യൊപ്പ് ചാർത്തുമെന്നും എൻ്റെ അന്തരംഗം
വൃഥാ മന്ത്രിച്ചിരുന്നു.
ഹൃദയമിടിപ്പിൻ്റെ വേഗത കൂടുമ്പോഴും ,
ഇടത് കണ്ണ് തുടിക്കുമ്പോഴും, ഉമ്മറത്തെ പുളിമരച്ചുള്ളിയിലിരുന്ന് കാക്ക കരയുമ്പോഴും,
ഓടിപ്പോയി ജനലഴി തൂങ്ങി ഞാൻ വഴിയിലേക്ക് കണ്ണും നട്ടുനിൽക്കുമായിരുന്നു.
കാലമതിൻ ഗതിയിലേക്ക് നീങ്ങി
എങ്കിലുമിപ്പോഴുമെൻ
കാത്തിരിപ്പ് തുടരുന്നു.
നിൻ്റെ കയ്യൊപ്പിനായി….

✍ ബിന്ദു പരിയാപുരത്ത്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...
WP2Social Auto Publish Powered By : XYZScripts.com
error: