17.1 C
New York
Saturday, October 16, 2021
Home Literature കമ്പിസന്ദേശം (കാമ്പസു കഥ)

കമ്പിസന്ദേശം (കാമ്പസു കഥ)

പണ്ടു കാലത്തു മരണവിവരം അറിയിച്ചിരുന്നതു കമ്പിസന്ദേശം വഴിയാണ്. സന്ദേശവാഹകനെ കാണുമ്പോൾ തന്നെ ഗ്രാമത്തിലെ വീട്ടുകാർ കരഞ്ഞു തുടങ്ങും.

കാലം 1954. ഞാൻ തിരുവനന്തപുരത്ത് എൻജിനിയറിംഗ് കോളേജിൽ പഠിക്കുന്നു. ഹോസ്റ്റലിലാണ് താമസം. കേരള യൂണിവേഴ്സിറ്റിയുടെ പ്രായോഗിക പരീക്ഷക്കു ഞാൻ പോയിരിക്കുകയാണ്. എൻ്റെ പേരിൽ ഒരു കമ്പിസന്ദേശമെത്തി. വാർഡൻ വായിച്ചു. ആകെ മൂന്നു വാക്കുകളെ ഉള്ളു. “അമ്മ മരിച്ചു” വാറുണ്ണി.

വാർഡനും സുഹൃത്തുക്കളും കൂടി ചില തീരുമാനങ്ങളെടുത്തു. വിവരം എന്നെ അറിയിച്ചാൽ പരീക്ഷാഫലം കുളം തോണ്ടും. അതുകൊണ്ട് ഇപ്പോൾ എന്നെ വിവരമറിയിക്കരുത്. പിറ്റെ ദിവസത്തെ എൻ്റെ പ്രായോഗികപരീക്ഷ പ്രൊഫസറോടു പറഞ്ഞ് അന്നുതന്നെ നടത്തിക്കണം. പരീക്ഷ കഴിഞ്ഞയുടനെ എന്നെ കൊച്ചിയിലേക്കു വിമാനത്തിൽ കയറ്റി വിടണം. പ്രൊഫസറെ കാണാനും വിമാന ടിക്കറ്റ് റിസർവു ചെയ്യാനും സുഹൃത്തുക്കൾ ബൈക്കുകളിൽ പാഞ്ഞു നടക്കുന്നു.

ഈ കോലാഹലങ്ങൾക്കിടയിൽ എന്നെ അന്വേഷിച്ച് ഒരു നാട്ടുകാരൻ ഹോസ്റ്റലിൽ എത്തി. അപ്പോഴാണു് അവർ മനസ്സിലാക്കുന്നത് മരിച്ചിരിക്കുന്നത് എൻ്റെ അമ്മയല്ല, വാറുണ്ണിയുടെ അമ്മയാണെന്ന്!!!

എൻറെ ഉറ്റ ബന്ധു പിതൃ ജേഷ്ഠഭാര്യ ആണ് മരിച്ചത്. മരണവിവരമറിഞ്ഞ് ഇരിഞ്ഞാലക്കുടയിൽ തന്നെയുള്ള എൻറെ സഹോദരൻ ഉടനെ മരണ വീട്ടിൽ എത്തി. അപ്പോഴാണ് അവർ എനിക്ക് കമ്പിയടിച്ചു എന്നറിയാൻ കഴിഞ്ഞത്. ഇതറിഞ്ഞ എൻറെ സഹോദരൻ തിരുവനന്തപുരത്ത് ഹോസ്റ്റലിനടുത്തുള്ള ബാങ്കിൽ ജോലി ചെയ്യുന്ന നാട്ടുകാരനെ അടുത്ത വീട്ടിൽ ചെന്ന് ഫോണിൽ ട്രങ്ക് ബുക്ക്‌ ചെയ്ത് വിളിച്ചുപറഞ്ഞു. “പോളെ, വാറുണ്ണി ചേട്ടൻറെ അമ്മ മരിച്ചു. ജോണിക്ക് അവർ കമ്പിയടിച്ചു കഴിഞ്ഞു എന്നറിയാൻ സാധിച്ചു. അവന്റെ പരീക്ഷ നടക്കുകയാണ്. അവനോട് ഈ കാര്യത്തിനുവേണ്ടി വരണ്ട എന്ന് ഉടനെ പോയി പറയണം” എന്ന്. ഇങ്ങനെയാണ് നാട്ടുകാരൻ അവിടെയെത്തിയത്. നല്ലവരായ സുഹൃത്തുക്കൾ ഒക്കെ എന്നെ അനുഭാവപൂർവ്വം നോക്കി പരക്കം പാഞ്ഞ് എനിക്ക് വേണ്ടി ഓരോ കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

രാവിലത്തെ പ്രായോഗിക പരീക്ഷ കഴിഞ്ഞപ്പോഴാണ് മരിച്ചത് എൻറെ അമ്മ അല്ല ബന്ധുവാണെന്ന വിവരം പുറത്തായത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ എന്നോട് ഷെഫീൽഡിൽ (യു. കെ. ) പഠിച്ച പ്രൊഫസർ അവിടത്തെ പ്രത്യേക ടോണിൽ പറയുമ്പോഴാണ് ഞാൻ ഈ പ്രശ്നങ്ങൾ ഒക്കെ അറിയുന്നത്.

ഇതറിഞ്ഞു വാറുണ്ണി പ്രതികരിച്ചത് ഇങ്ങനെ. “ആരുടെയെങ്കിലും അമ്മ മരിച്ച വിവരം കമ്പിസന്ദേശം വഴി തിരുവനന്തപുരത്ത് അറിയിച്ചാൽ അവിടെ വായിക്കുന്നവരുടെ വായിക്കുന്നവരുടെ അമ്മ മരിക്കുമോ? “ 🤔🥺😳🙆‍♀️

[വാൽകഷണം:-ടി. സി. ജോർജ് സാറിന്റെ ഷെഫീൽഡ് ഭാഷ്യം ഇങ്ങനെ Surveying is an art സഴ്വെയിങ് ഈസെനാഴ്ട്ട്]

COMMENTS

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...
WP2Social Auto Publish Powered By : XYZScripts.com
error: