17.1 C
New York
Friday, January 21, 2022
Home Literature കനലോർമ്മകൾ (കവിത)

കനലോർമ്മകൾ (കവിത)

ശിവ പ്രിയ രാമചന്ദ്രൻ✍

ചിരിതൂകി നിന്നൊരെൻ
മിഴികളിൽ കണ്ണുനീർ
മഴയായ് പെയ്തൊരു നേരം.

നീ വിട വാങ്ങി അകലുന്ന
നേരമെൻ ഹൃദയം വിധിയുടെ
മുന്നിലായ് തേങ്ങി…

അകലുവാനാണെങ്കിൽ
എന്തിനീ ജീവനെ അന്നെന്റെ
പാതിയായ് ചേർത്തു വെച്ചു…

നിൻവിരൽ തുമ്പിലെ സ്പർശനം
എന്നിൽഓർമ്മയായ്
എന്നും മാറിടുമ്പോൾ…

ഉള്ളിന്റെ ഉള്ളിൽ നിൻ
കാൽ ചിലമ്പിൻ സ്വരം
തേങ്ങലായി എന്നും മാറിടുന്നു….

തെക്കേ തൊടിയിലെ
പുളി മാവിൻ കൊമ്പിനാൽ
എന്റെ സ്വപ്നങ്ങൾ
ഓരോന്നായെരിഞ്ഞമർന്നു..

തെക്കൻ കാറ്റിലെൻ
മോഹങ്ങൾ ഒരുപിടിഭസ്മമായ്
എങ്ങോ പറന്നകന്നു…

ഇനി എന്നിൽ വർണ്ണങ്ങൾ
പെയ്യുകില്ല ഇനി എന്റെ
കൂട്ടായ് നിൻ ഓർമ്മയില്ലേ.

കാത്തിരിയ്ക്കാം ഞാൻ തെക്കേ
തൊടിയിലായ് കരിമേഘതേരേറി
നീ എത്തുവനായ്.

പ്രണയാർദ്രമായ് പെയ്തെന്റെ
ജീവനെടുത്തു നീ വീണ്ടും നിൻ
പാതിയായ് ചേർത്തിടേണം..

ശിവ പ്രിയ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: