17.1 C
New York
Monday, January 24, 2022
Home Literature കണ്ണന്റെ സഖി (കവിത)

കണ്ണന്റെ സഖി (കവിത)

കൃഷ്ണകുമാർ ഹരിശ്രീ *✍

കണ്ണാ…നിന്റെയരികിലെത്തുവാനെനിക്ക് തിടുക്കം.
മഞ്ജുളയല്ല മീരയുമല്ല,നിൻ നിഴലാം രാധയുമല്ല ഞാൻ

കണ്ണാരം പൊത്തി കളിക്കേണമെന്റെ കണ്ണനൊപ്പം
വൃന്ദാവനത്തിലങ്ങോളമിങ്ങോളം പാറി നടക്കേണം
ഓടക്കുഴൽ നാദം കേൾക്കേണമെനിക്ക് മുരളീധരാ
ഗോക്കളെ മേക്കുവാൻ പോകേണം കണ്ണനൊപ്പം..

( കണ്ണാ..നിന്റെയരികിലെത്തുവാനെനിക്ക്…….)

കളകളം പൊഴിക്കും യമുനയിലോളങ്ങൾക്കെന്തേ
എന്നെ വിളിക്കുവാനിത്ര താമസം കൃഷ്ണാ…..
ഗോപികമാർ നിൻ ചുറ്റിലുണ്ടെന്നാകിലും കൃഷ്ണാ,
നിൻ കാടാക്ഷത്തിനായ് ഞാനും ഗോപകുമാരാ….

(കണ്ണാ…നിന്റെയരികിലെത്തുവാനെനിക്ക്……)

തുളസിക്കതിർമാല ആവോളം കെട്ടിയണിയിക്കാം,
ഞാനൊരു തുളസിക്കതിരായ് നിന്നിലലിയാം കണ്ണാ
കാലങ്ങളെത്രയായ് ഞാൻ തപസ്സിരിക്കുന്നു കണ്ണാ.
കണ്ണ് തുറന്നെന്നെ അനുഗ്രഹിക്കൂ ഗോവിന്ദാ…..

(കണ്ണാ…നിന്റെയരികിലെത്തുവാനെനിക്ക്……)

നിന്നെയോർക്കാതില്ല ഒരു നാളുമെൻ ജീവിതത്തി-
ലെൻ കാർമുകിൽ വർണ്ണാ, നിന്നെ ഭജിക്കുന്നു –
നിത്യവും ഞാൻ , വെണ്ണ അവിൽ പഴം നേദ്യങ്ങൾ മുടങ്ങാതെയർപ്പിക്കുന്നു നിൻ മുന്നിൽ ദേവാ …

(കണ്ണാ…നിന്റെയരികിലെത്തുവാനെനിക്ക്……)

എന്നിട്ടുമെന്തേ നീ കേൾക്കുന്നില്ലയെൻ സങ്കടം,
മഞ്ജുളയും മീരയും രാധയും അല്ലാത്തത്കൊണ്ടോ
കള്ളകൃഷ്ണാ നീ ,എന്നെയും കളിപ്പിക്കുകയാണോ
കണ്ണാ, നിന്റെയരികിലെത്തുവാനെനിക്ക് തിടുക്കം.

കണ്ണാ…നിന്റെയരികിലെത്തുവാനെനിക്ക് തിടുക്കം.
മഞ്ജുളയല്ല മീരയുമല്ല,നിൻ നിഴലാം രാധയുമല്ല ഞാൻ.

  • കൃഷ്ണകുമാർ ഹരിശ്രീ *✍

COMMENTS

5 COMMENTS

  1. Kannante radhakkum manjulaykum kannanodulla snhathinekkal meete hridayam kondum manassukondum kannanodoppam cheranulla aa snehathinu stuti
    Valare nalla kavita

  2. A sincere prayer song, a humble helpless devotee’s request to Bhagavaan(Kannan). In this time of prose-poetry and rap -music songs, this reminds me of real poetry without the touch of modern literary deterioration. I like it even though I am not a poet.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജെയ്ക്ക് ചാക്കോ റെസ്റ്റ്ലിങ് ചാമ്പ്യൻ

ഡാളസ്: ടെക്സാസ് സ്റ്റേറ്റ് തലത്തിൽ നടന്ന റസ്റ്റ്ലിങ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളീയായ ജെയ്ക്ക് ചാക്കോ ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രിസ്കോ സിറ്റിയിലെ റോക്ക്ഹിൽ ഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ...

ഹൂസ്റ്റണിൽ പോലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ബീച്ച്നട്ടിൽ ജനുവരി 23 - നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധന നടത്തുന്നതിനിടയിൽ ഡപ്യൂട്ടി കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു. ട്രാഫിക് നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന്റെ...

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...
WP2Social Auto Publish Powered By : XYZScripts.com
error: