17.1 C
New York
Tuesday, January 25, 2022
Home Literature കണ്ണനോട് (കവിത)

കണ്ണനോട് (കവിത)

✍ചന്ദ്രമതി മുല്ലപ്പിള്ളി

ശ്രീ ഗുരുവായൂരിൽ വാഴുന്ന കൃഷ്ണാ..
ഊണു കഴിച്ച് ഇറങ്ങേണ്ടേ കണ്ണാ…
ആരും തൊഴാനായി വരികയില്ലല്ലോ..
നേരം പാർക്കാതെ വേഗമുറങ്ങാം..
ഇപ്പോളാരുടെയും ശല്യമില്ലല്ലോ..
തിക്കും തിരക്കും ബഹളവും ഇല്ല
മേൽശാന്തിയായി ഞാൻ വന്നിട്ടോ ഏറെ…
കാലം ആയല്ലോ എങ്കിലും കണ്ണാ…
കണ്ണനെ ഊട്ടി ഉറക്കാനും…. മറ്റുള്ള എല്ലാ കാര്യങ്ങളും ഞാൻ തന്നെയല്ലേ…
ഇപ്പോൾ ആരും ഇവിടെ വരില്ല…
ആരും ഇപ്പോൾ പുറത്തിറങ്ങില്ല..
കൊറോണ എന്ന രോഗത്തെ ഭയന്ന്…
ആനയും ഇല്ല എഴുന്നള്ളിപ്പില്ല….
കാര്യസ്ഥൻ മാരുടെ ഹുങ്കാര… വുമില്ല.. കൃഷ്ണനാട്ടം ഇല്ല മറ്റൊന്നുമില്ല
നേരത്തെ തന്നെ അമൃതേത്ത് ആവാം..
ഊണു കഴിഞ്ഞാൽ ഞാൻ പാടിയുറക്കാം..
കണ്ണാ….. ഉറങ്ങേണം എന്നുണ്ണി കൃഷ്ണാ..
രാരീരം രാരീരം രാരീരം രാരോ..
കണ്ണും പൂട്ടി ഉറങ്ങു കണ്ണാ..
കണ്ണുകൾ മെല്ലെ അടച്ചല്ലോ… ഉണ്ണി..
ഉണ്ണി യോ നല്ല ഉറക്കത്തിൽ ആയി..
സുന്ദരസ്വപ്നങ്ങൾ കണ്ടുറങ്ങേണം…
ശ്രീ നട മെല്ലെ അടയ്ക്കുന്നു ഞാനും നേരെ നടന്നു പോയി വീടകം പൂക്കാം…

✍ചന്ദ്രമതി മുല്ലപ്പിള്ളി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഞാ​യ​റാ​ഴ്ച​ക​ളി​ലെ അ​ട​ച്ചി​ൽ ഉ​ത്ത​ര​വും സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മു​ഴു​വ​ൻ തീ​യ​റ്റ​റു​ക​ളും അ​ട​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വും ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. രൂ​ക്ഷ​മാ​യ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് മു​ത​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​ൻ...

മലപ്പുറത്തെ ശൈശവ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു.

മലപ്പുറത്ത് 16 കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 5 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ്...

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര; നായിബ് സുബൈദാർ ശ്രീജിത്തിന് രാജ്യത്തിന്‍റെ ആദരം.

കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരമർപ്പിക്കുന്നത്. മലയാളിയായ ആർ ആർ ശരത്തിന് മരണാനന്തര...

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: