എന്റെ കാഴ്ചയുടെ
കൂട്ടുകാരൻ ….
വിശ്രമജീവിത വിരസതയകറ്റാൻ
പുലരികളിൽ പത്രതാളുകളിലൂടെ
കൈപിടിച്ചവൻ….
മങ്ങലേറ്റ ദൃഷ്ടിക്ക്
പുതിയവാതായനങ്ങൾ
തുറന്നവൻ….
നരച്ചമനസ്സിന്റെ കരുത്ത്
കുറഞ്ഞതറിയാതെ
വാക്ശരങ്ങളാൽ
നോവേറ്റപ്പോൾ കണ്ണിലെ
ഉറവയാരും
കാണാതിരിക്കാൻ
പടച്ചട്ടയായവൻ….
കരളുറപ്പുള്ള മനസ്സിലന്ന്
സ്വാർത്ഥതയില്ലാത്തതിനാൽ
പടുത്തുയർത്തിയ തറവാടിന്റെ
മച്ചടർത്തി വീതംവെച്ചപ്പോൾ
മൂക്കിൻ തുമ്പിൽ
വിറച്ചിരുന്നവൻ…..
ആമ്പൽക്കുളത്തിന്റെ
കൽപടവുകളിലെ വഴുക്കൽ
കാണാതിരിക്കുവാൻ
അവനെ ഞാനുപേക്ഷിച്ചത്
ഒന്നുതെന്നിവീഴുവാനായിരുന്നു ,
ഇനിയൊന്നും
കാണാതിരിക്കുവാൻ ….
✍അജിത tp കൃഷ്ണ.
Thanku Malayalee Manas
Sree Raju Sankarathil
എത്രയോ ആഴമേറിയ എഴുത്ത് ആണിത്! മനോഹരമായ രചന