സവിതാദാസ്
കനവാം കടലിൽ ഞാൻ
നീന്തിത്തുടിച്ചനാൾ
നിനവായിമാറി
ഞാനറിഞ്ഞിടാതെ
ഒരു നാളിലരുമയാം
കുളിർക്കിനാവായി നീ
അരികത്തണഞ്ഞനാൾ
പോയ്മറഞ്ഞു
മടിയിൽ തലചായ്ച്ച്
മാനസമിണചേർത്ത്
മതിവരാ സ്വപ്നങ്ങൾ
നെയ്തു നമ്മൾ
കുട്ടിക്കുറുമ്പുകൾ
ഒത്തിരി കാട്ടിനീ
അരുമയായെന്നിൽ
ചേർന്നിരുന്നു
കനവാം കടലിൽ ഞാൻ
നീന്തിത്തുടിച്ച നാളുകൾ
കനലായി ഞാനതിലി-
ന്നെരിഞ്ഞിടുന്നു
സവിതാദാസ്
Facebook Comments