17.1 C
New York
Friday, January 21, 2022
Home Literature കട്ടക്കയത്തിന്റെ ഓർമ്മയിൽ ....

കട്ടക്കയത്തിന്റെ ഓർമ്മയിൽ ….

✍അഫ്സൽ ബഷീർ തൃക്കോമല

കോട്ടയം ജില്ലയിലെ പാലായിൽ‌ 1859 ഫെബ്രുവരി 24 നു കട്ടക്കയം ഉലഹന്നാൻ‌ മാപ്പിളയുടേയും സിസിലിയുടേയും ഏഴുമക്കളിൽ‌ നാലാമനായിരുന്നു കട്ടക്കയം ചെറിയാൻ മാപ്പിള. പ്രാഥമികപഠനം എഴുത്തുകളരിയിൽ‌ നിന്നും പൂർ‌ത്തിയാക്കിയ അദ്ദേഹം ബൈബിളിനോടൊപ്പം നിരവധി സംസ്കൃത ഗ്രന്ഥങ്ങളും പാരമ്പര്യ വൈദ്യ ശാസ്ത്രങ്ങളും പഠിച്ചു . 17 വയസ്സിൽ‌ കൂടച്ചിറവീട്ടിൽ‌ മറിയാമ്മയെ വിവാഹം ചെയ്തു.

സത്യനാദകാഹളം, ദീപിക, മലയാള മനോരമ തുടങ്ങിയ പത്രങ്ങളിൽ‌ എഴുതി തുടങ്ങിയ അദ്ദേഹം 1913 -ൽ തുടങ്ങിയ “വിജ്ഞാനരത്നാകരം” എന്ന സാഹിത്യമാസികയുടെ മുഖ്യ പത്രധിപരായിരുന്നു. മാർത്തോമാചരിതം, വനിതാമണി, സൂസന്ന, മാത്തുതരകൻ, തിരഞ്ഞെടുക്കപ്പെട്ട പാത്രം, ആസന്നമരണചിന്താശതകം, ജൂസേഭക്തൻ തുടങ്ങിയ കവിതാ സമാഹാരങ്ങളും നിരവധി നാടകങ്ങളും എഴുതി .

1931 ൽ മിഷനറി അപ്പോലിസ്തിക്‌’ എന്ന ബഹുമതി പീയൂസ് പതിനൊന്നാമൻ മാർപ്പാപ്പയിൽനിന്നുഅദ്ദേഹത്തിനു ലഭിച്ചു. കേരളാ കത്തോലിക്ക കോൺഗ്രസ്സിൽ നിന്നും കീർത്തിമുദ്ര (സ്വർണപതക്കം)ലഭിച്ചു. അതുവരെ നിലനിന്നിരുന്ന ആഖ്യാനരീതിയിൽനിന്നു തികച്ചും വ്യത്യസ്തമായി മലയാള ഭാഷയുടെ ചുറ്റുപാടിലേക്ക്‌ ബൈബിളിനെ പറിച്ചുനട്ട കവിയാണ്‌ കട്ടക്കയം. മതഗ്രന്ഥങ്ങൾ പൂർണ്ണമായും യാഥാസ്ഥികരിൽ മാത്രം നിലനിന്നിരുന്ന കാലത്തു ക്രൈസ്തവരുടെ ഇടയില്‍ ഒതുങ്ങിയിരുന്ന ബൈബിളില്‍ നിന്നു പ്രതിപാദ്യം സ്വീകരിച്ചു രചിച്ച ലക്ഷണയുക്തമായ ആദ്യത്തെ മലയാള മഹാകാവ്യമാണ്”ശ്രീയേശുവിജയം”. ബൈബിൾ പുതിയ നിയമത്തെ അടിസ്ഥാനമാക്കിയുള്ള ശ്രീയേശു വിജയത്തിന്റെ രചനയിൽ 3719 പദ്യങ്ങൾ 24 സർഗ്ഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. “ക്ഷീണിച്ച കുരിശും ചുമന്നു കൊണ്ടരയിലെ കീറ തുണി തുണ്ടുമായി” എന്നുള്ള വരികൾ യേശു ക്രിസ്തുവിന്റെ ത്യാഗോജ്വലമായ ജീവിതത്തെയും മരണത്തെയും ഉയർത്തെഴുന്നേൽപ്പിനെയും കാവ്യന്വഷവർക്കു പരിചയപ്പെടുത്തുന്നത് മികച്ച ആഖ്യാന ശൈലിയിലാണ്.

ഒരു പരിധിവരെ മലയാളത്തിൽ ബൈബിളിനെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചത് 1911 മുതൽ 1926 വരെയുള്ള 15 വർഷം കൊണ്ടദ്ദേഹം എഴുതിയ “ശ്രീയേശുവിജയം” എന്ന കൃതിയാണെന്നുള്ളതിൽ രണ്ടു പക്ഷമില്ല. അത് കൊണ്ടാണ് അദ്ദേഹത്തെ “ക്രൈസ്തവകാളിദാസൻ ” എന്ന് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ സമ്പൂർണ്ണ കൃതികൾ 1988 ൽ ഡോ. കുര്യാസ് കുമ്പളക്കുഴി “കട്ടക്കയം കൃതികൾ” എന്നൊരു ബൃഹദ്ഗ്രന്ഥവും പിന്നീട്, കട്ടക്കയം- കവിയും മനുഷ്യനും എന്ന ജീവചരിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കട്ടക്കയം കൃതികൾ പ്രകാശനം ചെയ്തുകൊണ്ട് ഡോ. സുകുമാർ അഴീക്കോട് “യേശു എന്ന നക്ഷത്രത്തെ നമ്മുടെ സാഹിത്യാകാശത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുത്തിയത് കട്ടക്കയമാണ്. അദ്ദേഹം തന്റെ കൃതികളിൽക്കൂടി ഹൈന്ദവ, ക്രൈസ്തവ സംസ്‌കാരങ്ങളുടെ സംഗമ ഘട്ടത്തെ ആഗമിപ്പിച്ചുകൊണ്ട് നവ ജീവിതത്തിന്റെയും സഹ ജീവിതത്തിന്റെയും വക്താവായിത്തീർന്നു. വന്ധ്യമായിപ്പോയ അനേകം നൂറ്റാണ്ടുകൾക്കുശേഷം ഭാരതത്തിനു ലഭിച്ച പുതുജീവിതത്തിന്റെ ഉദയസൂര്യനാണ് ശ്രീയേശുവിജയം” എന്നാണ്‌ .

മീനച്ചിൽ റബർ കമ്പനിയുടെ സ്ഥാപകനും കൂടിയായ അദ്ദേഹം 1936 നവംബർ‌ 29 നു നമ്മോടു വിട പറഞ്ഞെങ്കിലും കട്ടക്കയത്തിന്റെ സാഹിത്യ സംഭാവനകൾ ലോകാവസാനം വരെ നിലനിൽക്കും ….

അഫ്സൽ ബഷീർ തൃക്കോമല

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രേക്ഷക ‘ഹൃദയം’ കീഴടക്കി പ്രണവ് ചിത്രം.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. തിയറ്ററുകൾ ഹൗസ് ഫുള്ളായാണ് പ്രദർശനം തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...
WP2Social Auto Publish Powered By : XYZScripts.com
error: