17.1 C
New York
Sunday, October 1, 2023
Home Literature കടലൊരു .. പെണ്ണ് .. (കവിത)

കടലൊരു .. പെണ്ണ് .. (കവിത)

രഞ്ജന രാജീവ് കാടാമ്പുഴ✍

കുഞ്ഞുമോൾക്കുള്ളൊരീ കുഞ്ഞു പരിഭവം
എന്തെന്നറിയുവാനമ്മ ചൊല്ലി

ഓമനകുഞ്ഞെനിൻ താമര പൂമുഖം

വാടി തളർന്നു ഇരിപ്പതെന്തെ?

ഉണ്മ നീ ചൊല്ലിയാൽ നിശ്ചയമായമ്മ

കുഞ്ഞിളം ചൊടികളിൽ ചിരി പടർത്താം

ഒന്നുമേ പറയാതെ മിണ്ടാതെ നിന്നു നീ

കണ്ണീർ പൊഴിപതിൻ ഹേതു വെന്ത്?

നാളുകൾ മുന്നെയെന്നമ്മ പറഞ്ഞൊരാ

കാര്യം ഞാൻ ഓർത്തിരിപ്പീയിടെയായ്

കണ്ണടച്ചുണ്ണി മയങ്ങാൻ കിടക്കവെ

മുന്നിൽ തെളിയുന്നു നീലക്കടൽ

സാഗര സരിത്തിലെ വിസ്മയ കാഴ്ചകൾ

കാണുവാൻ ഉണ്ണിയെ ഇന്നേ വരെ

കൊണ്ടുപോയില്ലെന്നതു ഓർത്തു കരഞ്ഞിതു

മോഹിപ്പൂ ആശിപ്പൂയേറെ നാളായ്…..

പൊൻമണി പൈതലെ കൊഞ്ചുന്ന ശാരികെ

വിസ്മരിച്ചമ്മയാകാര്യ മാകെ

ഒന്നിനി ചൊല്ലാമെൻ കുഞ്ഞുമോൾ

പോയൊരു പുത്തനുടുപ്പിട്ടോടി വരൂ

സാഗര സരിത്തിലെ വിസ്മയക്കാഴ്ച്ചകൾ

കണ്ടിട്ടു നിർവ്യതി കൊണ്ടിടുവാൻ

കൊണ്ടുപോകാമിപ്പോ പൊന്നുമോൾെ പോയൊരു

സുന്ദരി പൊട്ടുമിട്ടോടി വരൂ

തീരത്തു കാൽ വച്ച നേരത്തു വിരിയുന്നു

കുഞ്ഞിളം ചൊടികളിൽ മന്ദഹാസം

ആർത്തുല്ലസിക്കുന്ന തിരകൾ കണക്കയാ

മനതാരിൽ കളിയാടി പൂത്തിരികൾ

പാൽ നുര പോലെ പതച്ചു വരുന്നൊരി

തിരകളെ കാണുന്ന വേളകളിൽ

വിസ്മയം കൂറുന്ന മിഴികളുമായവൾ

നിൽപ്പിതാ സാഗരം സാക്ഷിയാക്കി

നയന മനോഹര കാഴ്ച്ചതൻ കുളിരുള്ള

പറുദി സയാണെൻ്റെ നീലക്കടൽ

അമ്മയെ പോലെ ന്നെ കൊഞ്ചിച്ച് തരാട്ടാൻ

പാണികൾ നീട്ടുന്ന സ്നേഹക്കടൽ

ഇറുക്കുന്ന ഞണ്ടുകൾ പായുന്ന മീനുകൾ

പാറി പറക്കും കടൽ കാക്കകൾ

തിരമാല ഒരു കുളിർ തംബുരുമായി താ

ഓളങ്ങളിൽ ഈണം മീട്ടിടുന്നു

ഈണത്തിനൊത്തൊരു താളം പിടിക്കുവാൻ

കാറ്റതു രഥവുമായ് വന്നിടുന്നു

ഇരുകൈകൾ നിറയുമാർ വളകളണിഞ്ഞിതാ

അലയാഴിനടനം തുടങ്ങിടുന്നു

പുരികങ്ങൾക്കിടയിലൊരു ചാന്തിൻ്റെ പൊട്ടി താ

കനകം പോൽ മിന്നിതിളങ്ങിടുന്നു

ഉപ്പു ചുവക്കുന്നു കപ്പലു കാണുന്നു

കൃഷ്ണ പരുന്തുകൾ പാറിടുന്നു

ഓള മിട്ടോളമി ട്ടോടിയടുത്തെത്തി

ഓമന പൂമുത്തമേകുന്നവൾ

പരിഭവം ഭാവിച്ച കുഞ്ഞിനെ പോലതാ

അകലേക്ക് പിൻവാങ്ങി മായുന്നവൾ

കാറ്റിൻ്റെ സീൽക്കാര ഭാവത്തിലങ്ങതാ

ആനന്ദ നർത്തനമാടുന്നവൾ

തന്നിലൊളിപ്പിച്ച പവിഴത്തെ രത്നത്തെ

ഉള്ളിലേക്കാഴത്തിൽ
പൂഴ്ത്തുന്നവൾ

കടലൊരു പോറ്റമ്മ ,കരുതലിൻ പെറ്റമ്മ

കനിവിൻ്റെ നിറദീപമേന്തുന്നവൾ

കടലിൻ്റെ തീരത്ത് കുഞ്ഞിൻ്റെ ചാരത്ത്

ഓർത്തിരിപ്പുണ്ടൊരീ മാതൃജൻമം

ജീവിത പായ്വഞ്ചി തുഴയുകയാണു ഞാൻ

കുഞ്ഞെന്തറിയുവാൻ ഇന്നേവരെ

കുഞ്ഞിളം കണ്ണിലെ കടലിനും കാറ്റിനും

സുന്ദരമായൊരു ചിത്രമാണ്

പൂമിഴി കൊണ്ടൊരു പൂക്കാലം തീർക്കുന്ന

പൂങ്കൊടി പെണ്ണിൻ്റെ കുസൃതിപോലെ

കുഞ്ഞിൻ്റെ നിനവിലും മിഴിയിലും കടലിൻ്റെ

കുളിരാർന്ന, നനവാർന്ന തഴുകലാണ്

കടലൊരു കനിവല്ല ,കരുതലിൻ തെളിവല്ല

മുടി അഴിച്ചാടുന്നൊരാട്ടക്കാരി

ഏതോ വിദൂരമാം ദുഃഖത്തെ മനതാരിൽ

ഒരുനൂറുവട്ടം കശക്കുന്നവൾ

ഒടുങ്ങാത്ത പകപോലെ ,അണയാത്ത
തീ പോലെ

കരളിലൊരു നോവിനെ പേറുന്നവൾ

കടലിലെ ശബ്ദമെൻ കാതിൽ
ഉടക്കുമ്പോൾ
അലറിക്കരയുന്ന ഭ്രാന്തിയെ പോൽ

തിരകളെൻ കാലിനെ പുണരുന്ന നേരത്ത്

ചങ്ങലകൾ ചുറ്റുമൊരു നോവു പോലെ

സായന്തനത്തിലതാ കാണുന്നു പെണ്ണിൻ്റെ

ഉടു ചേലാ മറുചേലാ ഭൂഷണങ്ങൾ

കോമരം വെട്ടിയൊരു നെറ്റി പോൽ നിൽപതാ

ചെഞ്ചോര തുള്ളികൾ വീഴ്ത്തി ,വീഴ്ത്തി

കടലൊരു രാക്ഷസി ,ജലമൊരു കോപാഗ്നി

ഭീതിതൻ കൊടിമരം കണ്ടിടുന്നു

അലയാഴി ഒരു മഹാ ചുഴലിയുമായിതാ

ഓളങ്ങളിൽ താളം കൊട്ടിടുന്നൂ

തീക്ഷ്ണമായുള്ളൊരു ഗദ്ഗദ ദുഃഖത്തിൻ

തോറ്റം പാട്ടകലെ മുഴങ്ങിടുന്നൂ

ആ മുഴക്കത്തിൻ്റെ ഗർജനശബ്ദമെൻ

കാതിൽ ഇരമ്പി കളിച്ചിടുന്നൂ

ജീവിത നൗകതൻ കാറ്റിൽ അകപ്പെട്ട

നാവികർ തന്നുടെ ഭീതി പോലെ

ഉരുകുന്നു ഞാൻ ഇന്ന് ,ഉഴലുന്നു ഞാൻ ഇന്ന്

ഏതോ വിഷാദത്തിൻ തീചൂളയിൽ

ഈ കടൽ കാറ്റിനും പറയുവാൻ കാണുമൊരു

ചതിയുടെ ,വിധിയുടെ
ഈരടികൾ

പ്രതിഷേധവാക്യങ്ങളറിയാത്ത കടലിതാ

പ്രതികാരഭാവത്തിൽ ആഞ്ഞടിപ്പൂ

ഈ മഹാലോകത്തെ കയ്യാൽ കശക്കുവാൻ

നിന്നിലൊരു ജലകണിക മാത്രം മതി

എങ്കിലും ഇടക്കിടക്കിടെ ചിന്തിപ്പൂ നീ സ്വയം

ഞാനൊരു പോറ്റമ്മ ,ചിലനേരം പെറ്റമ്മ

കടലിൻ്റെ മക്കൾതൻ ജീവനാളം

കാറ്റടിപ്പിച്ചും ,തിരയടിപ്പിച്ചും ഞാൻ

സംഹാര താണ്ഡവമാടിടുമ്പോൾ

സ്വസ്ഥമായെന്നുടെ മാറിലുറങ്ങുന്ന

മക്കളെ ഓർക്കാതെ നീങ്ങുവതെങ്ങനെ

അമ്മക്കു തുല്യമെന്നും അമ്മ മാത്രം

രഞ്ജന രാജീവ്
കാടാമ്പുഴ✍

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സഹകരണ സൊസൈറ്റിയില്‍പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം

തിരുവനന്തപുരം: മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിച്ചത്.കിള്ളിപ്പാലം, വെള്ളായണി, വലിയതുറബ്രാഞ്ചുകളിലെ നിക്ഷേപകരുടെ...

പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല; വിലക്ക് ഇന്ന് മുതൽ നിലവിൽ വരും

പഴനി: പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക് ഇന്ന് മുതൽ നിലവിൽ വരും. ക്ഷേത്രത്തിനുള്ളിലേത് എന്ന പേരില്‍ മൊബൈൽ ഫോണ്‍ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ്ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുതിയ നടപടി. ക്ഷേത്ര...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ പ്രസിഡന്റും മകനും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന്പരാതിക്കാരൻ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽപരാതിക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി.ബാലകൃഷ്ണനാണ്ബാങ്കിന്റെമുൻപ്രസിഡന്റ്എൻ.ഭാസുരാംഗനും മകനുമെതിരെപരാതിയുമായിരംഗത്തെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബാലകൃഷ്ണൻ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. ബാങ്കിന് സമീപം ഭാസുരാംഗനും മകനും ചേർന്ന്ബാലകൃഷ്ണനുമായി...

വയോജന ദിനത്തില്‍ നൂറ്റൊന്ന്കാരി ശോശാമ്മയ്ക്ക് പത്തനംതിട്ട ജില്ലയുടെ ആദരം: ജില്ലാ കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു

മോളെന്നെ കാണാന്‍ വന്നതില്‍ ഒത്തിരി സന്തോഷം. എല്ലാവരേയും ഈശ്വരന്‍ രക്ഷിക്കും എന്നു ജില്ലാ കളക്ര്‍ ഡോ.ദിവ്യ എസ് അയ്യരോടു പറയുമ്പോള്‍ ശോശാമ്മ സക്കറിയയുടെ കണ്ണുകളില്‍ ആനന്ദാശ്രു പൊഴിയുകയായിരുന്നു. ലോക വയോജന ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ്...
WP2Social Auto Publish Powered By : XYZScripts.com
error: