ബാല്യത്തിന്റ ഓർമയിൽ മാറാതെ നില്ക്കുമീ
സുന്ദരിയാം രക്ത വർണ്ണ ശോഭയാം തെച്ചി പൂവേ
നിന്നെ തലോടൽ നാണിച്ചു നിൽക്കുന്ന
പൊന്നു പൂവേ
നിന്റെ പൂവിതൾ നുകർന്നു
തേൻ കുടിക്കുന്ന
വണ്ടിനും നിന്നോട് പ്രണയമോ
അമ്പലത്തിൽ പൂജക്കായി
നിന്നെ ഇറുത്തു എടുത്താൽ വീണ്ടും
ഒരുകുട പൂവായി നീ വിരിഞ്ഞു നില്കുന്നത്
കാണാൻ എന്ത് ഭംഗി..
ഇനിയും പൂക്കാൻ കൊതിക്കുന്ന പൂവായി ഞാൻ എന്നും നിന്നോടൊത്തു.
കാലങ്ങൾ ഏറെ കഴിഞ്ഞിട്ടും ഞങ്ങളുടെ
ബാല്യകാലത്തിൻ ഓർമയായി ചെത്തി നീ ഇന്നും വര്ണ്ണാഭമായി നിറഞ്ഞു നിൽക്കുന്നു.
ഞങ്ങളുടെ സാഹോദര്യം പോലെ നീ കൂടെയുണ്ട്..
അച്ഛനമ്മമാരുടെ ലാളന പോൽ
തറവാടിൻ മുറ്റത്തു പരിലാളനമേറ്റു പൂത്തു നീ
നിറഞ്ഞു നിന്നിടും..
സുവർണകുമാരി..