എന്റെ നാട്ടിൽ വയലുണ്ടാർന്നേ,
വയൽ നിറയെ നെല്ലുണ്ടാർന്നേ…..
വയൽക്കരയിൽ നിരനിരയായ്
വെളു വെളുത്ത കൊറ്റീണ്ടാർന്നേ….
(എന്റെ നാട്ടിൽ വയലുണ്ടാർന്നേ….)
എന്റെ നാട്ടിൽ തോടുണ്ടാർന്നേ,
തോട് നിറയെ വെള്ളോണ്ടാർന്നേ….
വെള്ളത്തിൽ കളിക്കാനായി,
കൂട്ടുകാരൊത്ത് കൂടാറുണ്ടേ…….
(എന്റെ നാട്ടിൽ തോടുണ്ടാർന്നേ…..)
എന്റെ നാട്ടിൽ പുഴയുണ്ടാർന്നേ,
പുഴയിലൊത്തിരി മീനുണ്ടാർന്നേ…..
മീനിനെ പിടിക്കാനായി,
ചൂണ്ടയുമായി പോക്കുണ്ടാർന്നേ…..
(എന്റെ നാട്ടിൽ പുഴയുണ്ടാർന്നേ….)
എന്റെ നാട്ടിൽ തെങ്ങുണ്ടാർന്നേ,
തെങ്ങ് നിറയെ കരിക്കുണ്ടാർന്നേ……
കരിക്കിട്ട് കുടിക്കാനായി,
ഞങ്ങളെല്ലാം മത്സരമാർന്നേ….
(എന്റെ നാട്ടിൽ തെങ്ങുണ്ടാർന്നേ….)
എന്റെ നാട്ടിൽ സ്ഥലമുണ്ടാർന്നേ…..
മൈതാനം പലതുണ്ടാർന്നേ…..
ഞങ്ങളെല്ലാം കളിക്കാനായി,
മൈതാനത്ത് പോക്കുണ്ടാർന്നേ…..
(എന്റെ നാട്ടിൽ സ്ഥലമുണ്ടാർന്നേ…..)
എന്റെ നാട്ടിൽ തുമ്പീണ്ടാർന്നേ……
എന്റെ നാട്ടിൽ കിളിയുണ്ടാർന്നേ…..
തുമ്പികളോടൊത്ത് കളിച്ചോരു കാലം,
ഞങ്ങൾക്കിന്നുമോർക്കാനുണ്ടേ…..
(എന്റെ നാട്ടിൽ തുമ്പീണ്ടാർന്നേ……)
എന്റെ നാട്ടിൽ മലയുണ്ടാർന്നേ….
എന്റെ നാട്ടിൽ കാടുണ്ടാർന്നേ…..
എന്റെ നാട്ടിൽ പൂവുണ്ടാർന്നേ….
എന്റെ നാട്ടിൽ കായുണ്ടാർന്നേ….
എന്റെ നാട്ടിൽ നാടുണ്ടാർന്നേ…..
എന്റെ നാട്ടിൽ നാട്ടാരുണ്ടാർന്നേ….
(എന്റെ നാട്ടിൽ മലയുണ്ടാർന്നേ….)
ഓർമ്മകൾ പോലും ഓർമ്മയായീടും കാലം….
ഓർക്കാതിരിക്കുവാൻ കഴിയാത്തോരു കാലം…
✍കൃഷ്ണകുമാർ ഹരിശ്രീ