അമ്മു സഖറിയ.
അടർന്നു വീഴുമാ പകലിനെ നോക്കി
മന്ദഹാസത്തോടെ സന്ധൃ ഓതിടുന്നു
അമർത്തിയില്ലെ ഞാൻ നിന്നെ എൻ കരങ്ങളിൽ
കോൾമയിർകൊള്ളുന്നു ഞാൻ എൻ ബലത്തിൽ.
താങ്ങുവാനാകാതെ പകൽ മൊഴിയുന്നു,
തോൽക്കുന്നതല്ലെ സുഹ്രുത്തെ ഞാൻ നിന്റെ മുമ്പിൽ
പിന്നെ നീ എന്തിനു നിഗളിക്കുന്നു.
ഇരുളും വെളിച്ചവും മാറി വരുമ്പൊഴും
ദിവസങ്ങൾ ഒന്നൊന്നായ് ഓടിമറയുമ്പോഴും
ഓർക്കുന്നതില്ല നാം നമ്മുടെ ചലനങ്ങളും
എവിടെയോ മറന്നിട്ട സത്കർമ്മങ്ങളും.
ഇനിയും കിടക്കുന്നു കാലങ്ങളനേകം
ചെയ്തുതീർക്കാം കർമ്മങ്ങൾ ഒന്നൊന്നായി
എന്നു നാം നിനക്കുമ്പോഴും
അറിയില്ലല്ലൊ നമുക്കാർക്കും എത്രനാൾ നീളും
നാം ഈ ഉലകിൽ,എന്തെല്ലാം ചെയ്യാം ഈ ജന്മത്തിൽ
ആരുംനിനക്കാതെ ആരോരുമറിയാതെ
അടഞ്ഞൊരാ പഞ്ജരത്തിനുള്ളിലെ
കിളികളല്ലെ ഇന്നു നമ്മൾ.
ഇന്നു നാം നമ്മോടു ചേർത്തണച്ചൊരീ പുതു വർഷത്തിൽ
മുന്നോട്ടു നീങ്ങാം നിറഞ്ഞൊരു പുഞ്ചിരിയുമായ്
ആലിംഗനങ്ങളിലമർത്താം സൗഹ്രദങ്ങളെ
വരുമെല്ലാം നന്മക്കായ് എന്ന പ്രതീക്ഷയോടെ.
അമ്മു സഖറിയ.