17.1 C
New York
Wednesday, September 22, 2021
Home Literature ഓർമ്മച്ചുരുൾ (കവിത)

ഓർമ്മച്ചുരുൾ (കവിത)

✍️സുജാത ബാലകൃഷ്ണൻ

എന്നെക്കുറിച്ചു ഞാനോർക്കാൻ മറന്നുപോയ് ഓർമ്മച്ചുരുളിൽ ഞാനില്ലാതെ പോയി.
പട്ടം പറത്തുന്ന കുട്ടിയെപോലെ ഞാൻ
എത്താ പുറങ്ങളിൽ നോക്കി നിന്നു.
ഞെട്ടറ്റു വീണൊരാ പൂവിന്റെ നൊമ്പരം
ഉള്ളിലറിഞ്ഞു വിതുമ്പി നിന്നു .
തൊട്ടടുത്തുള്ളൊരാ പൂമരച്ചില്ല
പൊട്ടിയടർന്നെന്റെ മുന്നിൽ പതിച്ചു.മൊട്ടുകളായിരമുള്ളൊ രാ ചില്ലയെ തുള്ളിതുളുമ്പും വെള്ളംകുടഞ്ഞു നനച്ചു. കാലത്തെണീറ്റു ഞാനെത്തിനോക്കുമ്പോൾ
മൊട്ടുകളൊക്കെ വിടർന്നു ചിരിച്ചു.
പാറിപറക്കുന്ന പക്ഷികളൊന്നതിൻ
പക്ഷം കുഴഞ്ഞെന്റെ ചാരെ പതിച്ചു.
വേഗമെടുത്തതിൻ പൈദാഹം തീർത്ത് തോളിലെടുത്തു ഞാൻ വച്ചു തഴുകി
ആകാശം നോക്കി പറക്കുമാ പക്ഷിയെ
സന്തുഷ്ടചിത്തയ നോക്കി നിന്നു.
കുഞ്ഞിന്റെ രോദനം കേട്ടു തിരിഞ്ഞപ്പോൾ ഭ്രാന്തിയാം അമ്മതൻ ഒക്കതിരിക്കുന്നു പൈതൽ.
പൊട്ടിച്ചിരിച്ചു നടന്നങ്ങു നീങ്ങുന്ന ഭ്രാന്തി തൻ കുഞ്ഞിനെ നോക്കി കരഞ്ഞു ഞാൻ. ഒരുപൊതി ചോറിനായ് നീളുന്ന കൈകളിൽ താഡനമേറ്റു പുളയുന്ന കുട്ടികൾ
തെരുവിന്റെ മക്കളായ് പിറന്നവർ നിങ്ങൾക്ക് ഉണ്ണാൻ ഉറങ്ങാൻ അവകാശമില്ലയോ? ചുറ്റിലും കാണുന്ന
നൊമ്പരക്കൂട്ടുകൾ എല്ലാം എടുത്തുഞാനെൻ നെഞ്ചിലേറ്റും.
എന്നെക്കുറിച്ചു ഞാൻ ഓർക്കാൻ മറന്നുപോയ് ഓർമച്ചുരുളിൽ ഞാൻ ഇല്ലാതെപോയി.
✍️✍️✍️സുജാത ബാലകൃഷ്ണൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജനസമ്മതിയിൽ ജോ ബൈഡനെക്കാൾ ബഹുദൂരം ട്രംപ് മുന്നിലെന്ന് സർവ്വെ

വാഷിംഗ്ടൺ: റജിസ്ട്രേർഡ് വോട്ടർമാർക്കിടയിൽ നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡനേക്കാൾ മുൻ പ്രസിഡന്റ് ട്രമ്പ് ബഹുദൂരം മുന്നിലാണെന്ന് ഹാർവാർഡ്സി.എ.പി.എസ്സ്/ ഹാരിസ് സർവ്വെ വെളിപ്പെടുത്തിയതായി 'ഹിൽ റിപ്പോർട്ട് ചെയ്തു. റജിസ്ട്രേർഡ് വോട്ടർമാരുടെ 48 ശതമാനം പിന്തുണ ട്രംപിന്...

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ, എങ്ങനെയാകണം ക്ലാസുകൾ ക്രമീകരിക്കേണ്ടത് എന്നതടക്കം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വിദ്യാസ ഭ്യാവകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും. നാളെ ആരോഗ്യവകുപ്പുമായുള്ള യോഗത്തിന് മുന്നോടിയായാണ് വിദ്യാഭ്യാസ വകുപ്പ് യോഗം...

എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത: ഇരട്ടിപ്പിക്കൽ നടപടികൾ വേഗത്തിലാക്കും.

എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. നടപടികൾ പൂർത്തിയാക്കി അടുത്ത മാസം ആദ്യ ആഴ്ചയിൽ തന്നെ ഭൂമി ഏറ്റെടുക്കൽ...

നര്‍ക്കോട്ടിക് വിവാദത്തില്‍ കള്ളക്കളി നടത്തുന്നു ; മുഖ്യമന്ത്രിക്ക് അനങ്ങാപ്പാറ നയമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം : നര്‍ക്കോട്ടിക് വിവാദത്തില്‍ മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. വര്‍ഗീയ സംഘര്‍ഷം പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: