17.1 C
New York
Friday, January 21, 2022
Home Literature ഓളവും തീരവും (കഥ) ✍️മീനു

ഓളവും തീരവും (കഥ) ✍️മീനു

✍️മീനു

മീനൂഒരിക്കൽ നമുക്ക് കടലിൽ ഒരു യാത്ര പോവണം ആരും കൂട്ടിനില്ലാതെ നമ്മൾ മാത്രമായൊരു യാത്ര

നിനക്കറിയോ മീനൂ തീരത്തിനോടടുക്കുമ്പോഴേ തിരകൾക്ക് ജീവനുള്ളൂ

അതിങ്ങനെ തുടരുകയല്ലെ
വലിയൊരു പ്രപഞ്ച സത്യമായി

ഞാൻ ഷിപ്പിൽ ജോയിൻ ചെയ്തപ്പോൾ ആദ്യം കടൽ കൗതുകമായിരുന്നു പെണ്ണെ.

പിന്നീട് പരിശീലത്തിന്റെ നാളുകൾ കടൽ സമ്മാനിച്ച കടലിന്റെ നൂറു നൂറു ഭാവങ്ങൾ ഭയത്തിൽ തുടങ്ങി കൗതുകവും അത്ഭുതവുമായിമാറിയ വർഷങ്ങൾ

പേടിപ്പെടുത്തുന്നഭാവത്തോടെ അലറിമറിഞ്ഞു തിരമാലകൾ ആകാശത്തോളമുയരുമ്പോൾ പേടിയൊരു തീഗോളമായി നെഞ്ചിടിപ്പേറ്റും

മഞ്ഞുറഞ്ഞ തണുപ്പിൽ ചൂളമടിക്കുന്ന കാറ്റിനു പോലും മരവിപ്പിക്കുന്ന തണുപ്പാവും

ചിലപ്പോൾ കടലൊരു കുങ്കുമവർണ്ണമണിയും.
സന്ധ്യകളിൽ അവളൊരു നവോഢയെ പോലെ നാണം കൊള്ളും

പക്ഷെ കടൽ എന്നെ മോഹിപ്പിച്ചിട്ടേയുള്ളൂ പെണ്ണെ ഏതൊരു നാവികനും കടൽ അവന്റെ പ്രണയമാണ്

പിണങ്ങല്ലേ എനിക്ക് അത് നിന്നെ കഴിഞ്ഞേ ഉള്ളൂ മീനൂട്ടി നീ എന്റെ ജീവിതമല്ലേടീ

ആഴക്കടലിൽ ഓരോളം പോലുമിളകാതെ ശാന്തമായി ആകാശത്തെ തൊട്ടുതലോടി
നക്ഷത്രങ്ങളുമ്മവെയ്ക്കുന്ന കടൽഎത്ര മനോഹരമാണെന്നോ

ചിലപ്പോൾ നിലാവ് സ്വർണ്ണച്ചായം തേച്ച് കുഞ്ഞോളപ്പുടവയുടുത്തു നിൽക്കുമ്പോൾ എന്റെ അരികിൽ നീയില്ലല്ലോ എന്നോർത്തു വേദനിച്ചിട്ടുണ്ട്

എന്തായാലും ഒരിക്കൽ നമുക്കൊരു യാത്ര പോവാം പെണ്ണെ ആഴക്കടലിന്റെ മൗനം നിനക്കൊരായിരം കഥകൾ പറഞ്ഞ് തരും കടലിന്റെ സ്നേഹഗാഥ പോലെ

നിന്നെയും കൊണ്ടെനിക്ക് കടലിൽ നിന്നും ആകാശം തോട്ടെടുക്കണം നക്ഷത്രങ്ങളോട് നമ്മുടെ പൂവണിയാത്ത പ്രണയനൊമ്പരം പറഞ്ഞ് നിന്നെയും നെഞ്ചോട് ചേർത്ത് ഉച്ചത്തിൽ ഒന്നലറി കരയണം

അവിടെ ഞാനും നീയും ആകാശവും മാത്രമേ ഉണ്ടാവൂ മീനു നിലാവും നക്ഷത്രങ്ങളും കടലും കേൾക്കെ എനിക്ക് നിന്നോട് എന്റെ നഷ്ട സ്വപ്നങ്ങളുടെ കഥ പറയണം

നിന്നെ ഒന്ന് തിരികെ തരാൻ കാലം കാണിച്ച കാരുണ്യത്തിനു നന്ദി അതിന് വേണ്ടിവന്ന കാലദൈർഘ്യം അതൊരു യുഗസന്ധ്യ പോലെ കടന്നു പോയിരിക്കുന്നു പെണ്ണെ

ഓർമ്മയുണ്ടോ മുൻപ് കൊച്ചിക്കായലിൽ നമ്മൾ ഒന്നിച്ചു യാത്ര പോയ ദിവസം

ഞാൻ നിന്നെ മാത്രമേ നോക്കിയുള്ളൂ എന്ന് പറഞ്ഞ് എന്തൊരു വഴക്കായിരുന്നു എല്ലാരും

പക്ഷെ അവർക്കറിയോ എന്റെ മീനൂട്ടി പേടിച്ചു വിറച്ചാണ്നിന്നത് ന്ന് ഞാൻ ചേർത്ത് പിടിച്ചിട്ടും വിറച്ചു തലകറങ്ങിപ്പോയത് .

നീ ദേ ഈ തീരം കണ്ടോ മീനൂ ഓടിവരുന്ന തിരയെ നോക്കൂ അവർ എന്താവും പറയുക

സ്വന്തമാണെന്ന് തിരവന്നു ചൊല്ലുംആഞ്ഞു പുൽകും വിട്ടു പോവല്ലേയെന്നു തീരം പേടിയോടെ ഓർമ്മപ്പെടുത്തും
പിന്നെയും കാത്തിരിയ്ക്കും

എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ടേ രണ്ടു കാര്യം ഒന്ന് നിന്നെയും കൂട്ടി ഈ കടൽക്കരയിൽ ഇങ്ങനെ നടക്കുന്നത്

അപ്പൊ മറ്റേത് എന്താ എന്നൊരു ചോദ്യമുണ്ടോ നിനക്കറിയാം ഉത്തരം

ആ ചോദ്യം നിന്നിൽ തുടങ്ങി നിന്നിൽ മാത്രം അവസാനിക്കുന്നതാണെന്ന് നിന്നോളം മറ്റാർക്കാണറിയുക അല്ലെ..

✍️മീനു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: