ഓം ചിറവാഴും
നാദബ്രഹ്മമേ …..
എൻ്റെ പരബ്രഹ്മമേ…
. അശരണർക്കഭയമാം
ദിവ്യരൂപനേ…..
ശങ്കരനേ …….
അകക്കണ്ണാൽ കാണുന്നു
നിൻ ദിവ്യരൂപം
മനതാരിൽ കേൾക്കുന്നു
നിൻ നാദബ്രഹ്മം
ഓംകാര രൂപനേ…..
ഉയിരിൻ പൊരുളേ……
നിന്നുടെ മഹിമ
എൻ ജനിമൃതി പുണ്യം
ആലയമെന്തിനു നാഥാ
ആരൂഡമെന്തിനു നാഥാ
ഒണ്ടിക്കാവും സർപ്പക്കാവും
ആൽത്തറ
തന്നയും പുണ്യം
അവിടുത്തെ ആലയമാം
പുണ്യം
മംഗള രൂപനേ……
പര ബ്രഹ്മ മൂർത്തിയേ……
എട്ടു കണ്ടം ചുറ്റിയെത്തുന്ന
ശ്യാമ സുന്ദരാ……
മിഴി തുറക്കണേ
എന്നഴൽ കാണണേ
അഖില നായകാ…..
ദേവ ദേവാ…….
കൊട്ടു മേളവും
കുഴൽവിളിയും
കേട്ടുണരൂ ദേവാ……
ഓച്ചിറ കാളയെ
കണ്ടുണരൂ ദേവാ……
ഇന്ദുചൂഡനേ ദേവാ…..
പാർവ്വതീശ്ശനേ……
വൃശ്ചിക വൃതമെടുത്തു
നിൻ തിരുനടയിൽ
ഭജനം പാർക്കാം ദേവാ
ഓച്ചിറക്കളി കാണാം
കാരുണ്യനിധിയേ…..
ഓംകാര പൊരുളേ…..
പൊൻപ്രഭ പകരും
പെരുമാളേ …..
അഭയമേകണേ……
അഴൽ നീക്കണേ ……
ഓച്ചിറ വല്ല്യച്ഛനേ……
പരബ്രഹ്മ മൂർത്തിയെ…..
പ്രമീള ശ്രീദേവി
നമിക്കുന്നു 👍