17.1 C
New York
Friday, January 21, 2022
Home Literature ഒളിച്ചുകളിക്കുന്നവൾ…(കവിത).

ഒളിച്ചുകളിക്കുന്നവൾ…(കവിത).

ഷബിന സാരംഗി✍

ഞാനെന്നെ എത്ര സൂക്ഷ്മതയിലാണ്
ഒളിപ്പിച്ചു വയ്ക്കുന്നത്..
വിഷാദത്തിൻ്റെ ആകാശം പുതച്ച്
ഞാനെന്നെ ത്തന്നെ മറച്ചു പിടിച്ചത്
ആർക്കും കണ്ടു പിടിക്കാനാവില്ല…
കണ്ടു പിടിച്ചാൽ തന്നെ അത്
ഞാനാവുകയില്ല..

പ്രണയത്തിൻ്റെ അവശേഷിപ്പുകൾ
പനങ്കുരു പോലെ ഉറച്ച മുലകൾക്കിടയിൽ നിന്നോ
അഴിച്ചിട്ട മുടികൾക്കുള്ളിൽ നിന്നോ
കണ്ടെത്താനാവാത്ത വിധം
ഒളിപ്പിച്ചു വയ്ക്കാൻ എന്നെപ്പോലേ
ആർക്കാണ് സാധിക്കുന്നത്?

വിരലുകളിൽ കോർത്തു കെട്ടിയ
സ്വപ്നങ്ങളിൽ മറന്നുപോയ
എന്നെ വർത്തമാനകാലത്തിൻ്റെ
ഭൂപടത്തിൽ ഞാൻ അടയാളപ്പെടുത്തുമ്പോൾ നിങ്ങളിൽ നിന്നൊളിക്കാനുള്ള ഒളിവിദ്യയും ഞാൻ
കണ്ടെത്തിയിരിക്കും..

മുറിവുകളിൽ നിന്നു പൊടിയുന്ന
രക്തത്തിൽ നിങ്ങളിലാർക്കും എന്നെ പോലേ ഒരു പുഴ ജനിപ്പിക്കാനാവില്ല..
ആ പുഴ പോലും സ്വന്തമല്ലാത്ത
മീനുകളുടെ ചെകിളപ്പൂക്കളിൽ
ചില നേരങ്ങളിൽ ഞാനെൻ്റെ
പ്രണയത്തെയും ഒളിച്ചുവെയ്ക്കാറുണ്ട്..

ഷബിന സാരംഗി

COMMENTS

2 COMMENTS

  1. 💐💐ആശ്വാസം…. ഒളിച്ചു കളിയിൽ തീരുമല്ലോ… !!?
    പതിവ് ഭീകരതയിൽ നിന്ന് ചെറിയൊരു വ്യതിയാനം ദർശിക്കാം…💝💞❤️💓🤝

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: