17.1 C
New York
Monday, August 15, 2022
Home Literature ഒറ്റമരത്തണൽ.(കവിത)

ഒറ്റമരത്തണൽ.(കവിത)

✍റാണി സുനിൽ ഇംഗ്ലണ്ട് 💕💕💕


വലിച്ചെറിയപ്പെട്ടതോ
മറ്റനേകം വിത്തുകൾക്കിടയിൽ ഒറ്റപ്പെട്ടുപോയതോ,
വിജനതയിൽ മുളപൊട്ടി
കിളുത്തുവന്നതോ ആവാം !

വളർച്ചയിൽ രൂപപ്പെട്ട
തായ്ത്തണ്ടിൽ,
പോഷകങ്ങളില്ലാത്ത ചില്ലകളിലെ ശോഷിച്ച കുഞ്ഞിലകൾ
സൂര്യനെ നോക്കാൻ ഭയന്ന്
തലകുമ്പിട്ടു നിന്നിരുന്ന കാലത്തും,
തളിരിലകൾ തിന്നുന്ന
തൊങ്ങൻപുഴുവും കുഞ്ഞൻകിളിയും എന്നിലെ കരുതലിൽ കൂടുകൂട്ടിയിരുന്നു..

ആവതില്ലെങ്കിലുമെന്റെ
ആദ്യചില്ലകൾ
ആർക്കുമെത്തിപ്പിടിക്കാൻ തക്കവണ്ണം
നീട്ടിവിരിച്ചു താഴ്ന്നു വന്ന്
വിരലുകൾ കോർത്തു തന്നിരുന്നല്ലോ.

ലോകമറിയാൻ പാകമാകാത്തയെൻ
ശിഖരങ്ങളിൽ
കടുത്തചുമടുകൾ കെട്ടിവെച്ചുതന്ന് ഒറ്റയാക്കിയപ്പോഴാണ്,
അവയൊക്കെ എന്നോടുപോലും
പറയാതെ ഒടിഞ്ഞിറങ്ങിപോയത്.

പതുക്കെ പതുക്കെയെന്റെ
പരുക്കൻ മുരൾച്ച
ഒറ്റയാക്കാനും ഒറ്റയാവാനും തുടങ്ങിയപ്പോൾ,
ചുറ്റിലും ഏകാന്തതയുടെ തരിശ് എനിക്കായി രുപപ്പെട്ടുവന്നു..

വൃണപ്പെട്ടതിനെ അരിഞ്ഞുകളഞ്ഞും,
എല്ലുതുളക്കുന്ന
തണുപ്പിന്റെ ധ്യാനത്തിൽ ബലപ്പെട്ടും, വസന്തങ്ങളിൽ ആറാടിയും,
ഗ്രീഷ്മത്തിൽ കൊഴിയാൻ മടിച്ചും
ഉള്ളുരുക്കമായി മാറിയത്
നിയറിഞ്ഞപ്പോളും ഞാനറിഞ്ഞിരുന്നില്ല.
ഞാനൊരു ഒറ്റയാനാവുകയായിരുന്നു.

അകലങ്ങളിലും നിങ്ങളെക്കാണുന്ന
നാലുദിക്കുമാഴ്ന്നിറങ്ങുന്ന കണ്ണുകളായിരുന്നു.
നിന്റ കണ്ണിൽ
വ്യത്യസ്തനെന്നു തോന്നും വിധം എന്നിലെന്തോ ഉണ്ടെന്നു പറഞ്ഞുകേട്ടു ഞാൻ ചുറ്റും നോക്കി.
അതേ,, തിരഞ്ഞെടുത്തതല്ലെങ്കിലും
മുളച്ചുപൊന്തിയ നിലത്തെ
ഇഷ്ടത്തോടെ നോക്കിക്കണ്ടു.

കാൽവിരലുകളിലെ നഖങ്ങളെ
മണ്ണിലാഴ്ത്തി നീട്ടിവളർത്തി
എന്നെയൊന്നുകൂടി ഉറപ്പിച്ചു നിർത്തി.

എന്റെ മുറിപ്പാടുകളിലെ പോടുകളിൽ
മൂങ്ങയ്ക്കും അണ്ണാനും മരംകൊത്തിക്കും മെത്തയൊരുക്കി,
കടുപ്പത്തിന്റെ തൊലിപ്പുറത്തും
ആർദ്രമായവർ ഓടിക്കളിച്ചു.

ചെരിഞ്ഞു വീശിയടിച്ച ചുഴലിയോ
ഇടിഞ്ഞുവീണ പേമാരിയോ
എന്നെ തൊട്ടതേയില്ല.
എന്നിട്ടും ഓടിക്കൂടിയവർക്ക്‌ മുകളിലൊരു
കുടവിരിച്ചുഞാൻ വിടർന്നു നിന്നു..

എന്നിലെ കടുത്ത പച്ചപ്പ്‌ കണ്ടിട്ടാവും നിങ്ങളെന്റെ ശിരസ്സിലും ഹൃദയമുണ്ടെന്നു ആർപ്പുവിളിച്ചത്…!!

✍റാണി സുനിൽ
ഇംഗ്ലണ്ട് 💕💕💕

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന്.

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പട്ടിക ഇന്ന് (ആഗസ്റ്റ് 15) ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 16, 17 തിയതികളിലാണ് പ്രവേശന നടപടികൾ. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate...

പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു :പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം.

പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. രാത്രി...

‘സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനം’; ആശംസകൾ നേർന്ന് രാഷ്ട്രപതി.

ഡല്‍ഹി: എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ജനങ്ങൾ രാജ്യത്തിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കണം, സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനമാണ്, സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഉത്സാഹത്തോടെ എല്ലാവരും പങ്കെടുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു....

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: