17.1 C
New York
Saturday, October 16, 2021
Home Literature ഒറ്റപ്പെടൽ (കവിത) ജയ ഉണ്ണി

ഒറ്റപ്പെടൽ (കവിത) ജയ ഉണ്ണി

✍ജയ ഉണ്ണി

ചില നിമിഷങ്ങളിലെ
ഇല്ലായ്മകളിൽ,
(സ്നേഹം, വിശ്വാസം, ആശ്വാസം, പണം )
നിസ്സഹായരായി പോകുന്നവരുടെ
നെഞ്ചിലെ വേദനക്ക്
കത്തിയാളുന്ന അഗ്നിയുടെ ചൂടായിരിക്കും …. സങ്കടത്തിന്റെ
നേർത്ത സ്വരം പോലുമുതിർക്കാനാവാതെ
മൗനത്തിന്റെ അഗാധതയിലേക്ക്
കണ്ണീർ മഴയായ് തിമിർത്ത് പെയ്യുമവർ …..

എല്ലാ വേദനകളെയും ഇറക്കിവെച്ചൊന്നു വിശ്രമിക്കാൻ
അവകാശികളില്ലാത്ത ഒരിടം തേടിയലഞ്ഞ്
ഒറ്റപ്പെടലിന്റെ തുരുത്ത് കണ്ടെത്തി തളർന്നു വീഴുമ്പോഴും കൊഴിഞ്ഞു പോയ ജീവിത നിമിഷങ്ങളിലെപ്പോഴോ ആത്മാവ് തൊട്ടറിഞ്ഞ , സ്നേഹത്തിന്റെയും കൈ താങ്ങിന്റെയും ഓർമ്മ തിളക്കം പിടക്കുന്ന മിഴികളിൽ സൂക്ഷിക്കുന്നവർ …

അവഗണനയുടെ തെരുവോരത്ത് …. ആട്ടിയകറ്റപ്പെടുന്ന …. തണൽ നഷ്ട്ടപ്പെട്ട
അനാഥരെപ്പോലെ …. ചിന്താഭാരം താങ്ങാനാവാതെ , വിഷാദാവസ്ഥ പ്രദാനം ചെയ്യുന്ന വിഭ്രമത്തിന്റെ ചങ്ങലയാൽ ബന്ധിക്കപ്പെട്ട ബോധത്തിന്റെ നിണം വറ്റിയ നീലഞെരമ്പുകളിലൂടെ ഒഴുകിയെത്തുന്ന ചിരിയും, കരച്ചിലും അരങ്ങ് തകർക്കുന്ന വേദിയിൽ കോമാളിയാക്കപ്പെടുന്നവർ…..

ഇന്നലെയുടെ അവശേഷിപ്പും ഇന്നിന്റെ അനുഭവവും നാളെയുടെ പ്രതീക്ഷയും
ജീവിതത്തെ തൊട്ടറിഞ്ഞവരുടെ സാക്ഷ്യപത്രങ്ങളാകവെ,
ചിലരെങ്കിലും …. നിസ്സഹായതയുടെ നിർവികാരതയാൽ …. സ്വപ്നങ്ങൾ ശൂന്യമായിടത്ത് ഒറ്റപ്പെടലിന്റെ മരവിപ്പിൽ ഉറഞ്ഞു പോകുന്നു ….

✍ജയ ഉണ്ണി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.
WP2Social Auto Publish Powered By : XYZScripts.com
error: