17.1 C
New York
Sunday, October 1, 2023
Home Literature ഒരു പുതിയ സേവന മാതൃക (സംഭവ കഥ)

ഒരു പുതിയ സേവന മാതൃക (സംഭവ കഥ)

മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.✍

ആറേഴു വർഷം മുമ്പ് നടന്ന ഒരു സംഭവ കഥയാണ് ഇത്. വിജയൻ, സുബ്രൻ മധ്യവയസ്കരായ രണ്ടുപേരും ഉറ്റ സുഹൃത്തുക്കളാണ്.ഒരാൾ ഒരു വർക്ക്ഷോപ്പ് ഉടമ മറ്റേ ആൾ സർവീസ് സ്റ്റേഷൻ ഉടമ. രണ്ടുപേരും ആഴ്ചയിലൊരിക്കൽ നടന്നു പോയി ടൗണിൽ വന്ന് ഹോട്ടലിൽ ഭക്ഷണം കഴിക്കുകയോ അല്ലെങ്കിൽ രണ്ട് സ്മാൾ കഴിക്കുകയോ ചെയ്യുന്ന പതിവുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം നടന്നുപോകുമ്പോൾ റോഡിൽ ഒരു പുത്തൻ സ്മാർട്ട് ഫോൺ കിടക്കുന്നത് കണ്ടു. വിജയൻ അത് എടുത്തു തിരിച്ചും മറിച്ചും നോക്കി. രണ്ടുപേർക്കും അത് എങ്ങനെ ഓൺ ചെയ്യണം എന്ന് പോലും അറിഞ്ഞുകൂടാ. അതും കൊണ്ട് അതിൻറെ നേരെ മുമ്പിലുള്ള ഒരു ഐസ്ക്രീം പാർലറിൽ കയറി അവിടെ അത് ഏൽപ്പിച്ചു. എന്നിട്ട് ആ കടക്കാരനോട് സുബ്രൻ പറഞ്ഞു. “ഇത് അന്വേഷിച്ച് ആരെങ്കിലും വന്നാൽ എൻറെ അടുത്തേക്ക് കൂടി ഒന്ന് പറഞ്ഞു വിട്ടോളോ. ഒന്നിനും വേണ്ടിയല്ല നല്ല നാല് ചീത്ത പറയാനും മേലിൽ ഇത് സൂക്ഷിക്കണം എന്ന് പറഞ്ഞു ഒരു ഉപദേശം ഒക്കെ കൊടുക്കാനും വേണ്ടിയാണ്. ഇത്രയും വിലകൂടിയ സാധനം സൂക്ഷിക്കാൻ വയ്യാത്തവർ ഇത് ഉപയോഗിക്കരുത്” എന്നൊക്കെ പറഞ്ഞ് രണ്ടുപേരുംകൂടി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയി, ആ ഹോട്ടൽ ഉടമയോടും ഈ കഥയൊക്കെ അയാൾ വിളമ്പിയ ഭക്ഷണത്തിന് പകരമായി വിളമ്പി.

പിറ്റേന്ന് രാവിലെ തന്നെ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ ഫോൺ അന്വേഷിച്ച് ആ പരിസരത്ത് എത്തി. പലയിടത്തും കുട്ടികൾ അന്വേഷിച്ചെങ്കിലും യാതൊരു തുമ്പും കിട്ടിയില്ല. ഹോട്ടലിൽ കയറി വിഷണ്ണനായി ഇരിക്കുന്ന കുട്ടികളെ കണ്ട് ഹോട്ടലുടമ കാര്യം തിരക്കി. ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനെത്തിയ രണ്ടുപേർക്ക് ഒരു ഫോൺ കളഞ്ഞു കിട്ടി എന്ന് പറഞ്ഞുകേട്ടിരുന്നു, ഞാൻ അവരുടെ വീട് പറഞ്ഞു തരാം, നിങ്ങളെ നാല് ചീത്ത പറയാൻ ആണ് ആ വയസ്സൻ ഇരിക്കുന്നത്, സൂക്ഷിച്ചു പോ എന്നും പറഞ്ഞ് വീടിൻറെ അടയാളം ഒക്കെ പറഞ്ഞു കൊടുത്തു. ശരവേഗത്തിൽ കുട്ടികൾ സുബ്രന്റെ വീട്ടിലെത്തി. സുബ്രൻ സ്റ്റോക്ക് ചെയ്തു വെച്ചിരുന്ന ഉപദേശം ഒക്കെ കുട്ടികളെ കണ്ടതും പറഞ്ഞു ചാരിതാർഥ്യം പൂണ്ടു. സ്മാർട്ട് ഫോൺ ഐസ്ക്രീം പാർലറിൽ ഏൽപ്പിച്ചിട്ടുണ്ട്, അവിടെ പോയി വാങ്ങിക്കോ എന്നും പറഞ്ഞ് വിട്ടു. കുട്ടികൾ ഐസ്ക്രീം പാർലറിൽ എത്തിയപ്പോൾ കട തുറന്നിട്ടില്ല.
ആ കടയിലെ പ്രധാന കസ്റ്റമേഴ്സ് സ്കൂൾ കുട്ടികളാണ്.പൂജവെപ്പ്ന് സ്കൂൾ അടച്ചതുകൊണ്ട് ഇനി സ്കൂൾ തുറക്കുമ്പോളെ കച്ചവടം ഉണ്ടാകൂ. അതുകൊണ്ട് അവർ സ്റ്റാഫിനും അവധി കൊടുത്തു കുടുംബസമേതം എങ്ങോട്ടോ ടൂർ പോയിരിക്കുകയാണ് എന്ന് കുട്ടികൾ അന്വേഷിച്ചറിഞ്ഞു. മൂന്നാല് ദിവസം കഴിഞ്ഞ് സ്കൂൾ തുറന്നു. ഫോൺ കളവ് പോയ കാര്യം കുട്ടികൾ വീട്ടിൽ മിണ്ടിയിട്ടില്ല. എല്ലാ ആപ്പുകളും ഉള്ള 25000 രൂപ വിലവരുന്ന ഫോൺ ആണ് അത്. സ്കൂൾ തുറന്നു പാർലറും തുറന്നു. കുട്ടികൾ ഓടി പാർലറിൽ എത്തി സംഗതി പറഞ്ഞു.

“ആ!! ആ!!”.പാർലർ ഉടമ കൈമലർത്തി. ഫോണോ? ഏതു ഫോൺ? എന്ത് ഫോൺ? പിച്ചും പേയും പറയുന്നോ? എനിക്ക് ഫോൺ ഒന്നും കിട്ടിയിട്ടില്ല.”

കുട്ടികൾ കരച്ചിലിന്റെ വക്കത്തെത്തി. “ മൂന്നാല് ദിവസമായി ഞങ്ങൾ ഉറങ്ങിയിട്ട് സുബ്രൻ ചേട്ടൻ പറഞ്ഞല്ലോ നിങ്ങളെ ഫോൺ ഏൽപ്പിച്ചു എന്ന്”.

പാർലർ ഉടമ വീണ്ടും കൈമലർത്തി”സുബ്രൻ ചേട്ടനോട് പോയി ചോദിക്ക്. രാവിലെ വേണമെങ്കിൽ കടമായി 2 ഐസ്ക്രീം കഴിക്കാൻ തരാം അല്ലാതെ ഒരുമാതിരി ഉടായിപ്പും കൊണ്ടുവന്നാൽ രണ്ടിന്റെയും പല്ല് ഞാൻ അടിച്ചു കൊഴിക്കും.”-
കുട്ടികൾ നേരെ സുബ്രന്റെ വീട്ടിലേക്ക്, സുബ്രനെയും കൊണ്ട് പാർലറിൽ എത്തുമ്പോൾ പാർലർ ഉടമ മുങ്ങും. രണ്ട് ദിവസമായി ഈ കലാപരിപാടി ആവർത്തിക്കുന്നു. കുട്ടികൾക്ക് മനസ്സിലായി ഇത് തങ്ങളുടെ കയ്യിൽ നിൽക്കില്ല, വീട്ടിൽ പറയാമെന്ന്. വീട്ടിൽ അറിയിച്ചു മൊബൈൽഫോൺ നഷ്ടപ്പെട്ട കുട്ടിയുടെ അച്ഛൻ പോലീസിൽ പരാതി കൊടുത്തു. പോലീസ് കേസ് അന്വേഷണവുമായി ഹോട്ടലിലേക്ക്, അവിടുന്ന് നേരെ സുബ്രന്റെ വീട്ടിലേക്ക്. സുബ്രൻ ഐസ്ക്രീം പാർലറിൽ ഫോൺ ഏൽപ്പിച്ചു എന്ന് പറയുന്നതിന് യാതൊരു തെളിവുമില്ല.ഉറ്റ സുഹൃത്തായ വിജയൻ മാത്രമാണ് അത് കണ്ടിട്ടുള്ളത്. പാർലർ ഉടമ അത് നിഷേധിച്ചു. ചുരുക്കത്തിൽ സുബ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നുകിൽ കുറ്റം സമ്മതിക്കുക അല്ലെങ്കിൽ ഫോണിൻറെ വില കുട്ടികൾക്ക് കൊടുക്കുക. സത്യസന്ധനായ സുബ്രൻ രണ്ടിനും വഴങ്ങാത്ത തുകൊണ്ട് കേസായി. അപ്പോഴേക്കും സുബ്രന്റെ ബന്ധുക്കളൊക്കെ വിവരമറിഞ്ഞ് സ്റ്റേഷനിൽ ചെന്ന് ജാമ്യത്തിൽ ഇറക്കി. മൂന്നുവർഷം കോടതി കയറിയിറങ്ങി കേസ് നടത്തി.

സുബ്രൻ മോഷ്ടിച്ചു എന്ന് തെളിയിക്കാൻ വേണ്ടത്ര തെളിവുകൾ ഇല്ലാത്തതുകൊണ്ട് കേസ് വെറുതെ വിട്ടു. ഒരു വർഷം കഴിഞ്ഞപ്പോൾ ഫോണിൻറെ പുതിയ പുതിയ മോഡൽ ഇറങ്ങിയപ്പോഴേക്കും കുട്ടികൾ അത് ഉപേക്ഷിച്ചിരുന്നു. കുട്ടികൾ ഫോൺ തെഫ്ട് ലോക്ക് ചെയ്യാതിരുന്നത് കൊണ്ട് ഐസ് ക്രീം പാർലർ ഉടമയും പിടിക്കപ്പെട്ടില്ല.

വർഷങ്ങൾക്കുശേഷം വിജയൻ പാർലർ ഉടമയോട് നീ എന്തിനാ ഇത്ര വലിയ ചതി സുബ്രനോട് ചെയ്തത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. “വർഷങ്ങളായി അവധിക്ക് ടൂർ കൊണ്ടുപോകുന്നില്ല എന്നും പറഞ്ഞ് ഭാര്യയും മക്കളും വലിയ ബഹളം ആയിരുന്നു. അങ്ങനെ കാശില്ലാതെ വിഷമിച്ചു നിൽക്കുമ്പോഴാണ് സുബ്രൻ ഒരു മഹാലക്ഷ്മിയെ കൊണ്ടുതന്നത്. അപ്പൊ ത്തന്നെ ഞാൻ അതിൻറെ സിം എടുത്തു കളഞ്ഞു 20000 രൂപയ്ക്ക് ഒരു ചങ്ങാതിക്ക് വിറ്റു.ഞാൻ കുടുംബമായി ടൂർ പോയി ആ കാശ് മുഴുവൻ അടിച്ചുതകർത്തിട്ടാണ് തിരിച്ചു വന്നത്. എൻറെ കയ്യിൽ ഇല്ലാത്ത ഒരു സാധനം ഞാൻ എങ്ങനെ തിരികെ കൊടുക്കും? ഞാൻ കരുതി നാഷണൽ ഹൈവേയിലൂടെ പോയ ഏതോ ബസിൽ നിന്ന് തെറിച്ചുവീണതായിരിക്കും, അവർ വല്ല ബാംഗ്ലൂരോ ചെന്നൈയിലോ എത്തി ക്കാണും. ഇതും അന്വേഷിച്ച് ഇനി വരില്ല എന്ന്. ഞാൻ ഓർത്തോ ഈ കിടുങ്ങാമണികൾ ഇത്രയും വലിയ വിലകൂടിയ ഫോൺ ഒക്കെ ഉപയോഗിക്കുമെന്ന്? അല്ലെങ്കിലും ഇതുങ്ങൾക് ഇത് വാങ്ങി കൊടുത്ത ആ തന്തയെയല്ലേ തല്ലേണ്ടത്? സാധാരണ മൊബൈൽ ഫോൺ പോലും ഉപയോഗിക്കാത്ത സുബ്രൻ ഇത് ഒരിക്കലും തിരികെ ചോദിക്കില്ല എന്നും കരുതി. സുബ്രന് അല്ലെങ്കിലും നാട്ടുകാരെ ഉപദേശിക്കലും നന്നാക്കലും ഇത്തിരി കൂടുതലാണ്.ഇതോടുകൂടി അവന്റെ ഉപദേശം കൊടുക്കുന്ന പരിപാടി അവസാനിച്ചു കിട്ടിയില്ലേ? നാട്ടുകാർക്കും ഇപ്പൊ കുറച്ചു സ്വസ്ഥത ഉണ്ട്.നമ്മളെക്കൊണ്ട് ഇത്രയൊക്കെ അല്ലേ ചെയ്യാൻ പറ്റുള്ളൂ? ഇപ്പോൾ സുബ്രന് ഉപദേശിക്കാൻ പോയിട്ട് കോടതിയും വർക്‌ഷോപ്പും ആയി നിൽക്കാൻ പോലും നേരമില്ല. ഞാനൊരു നല്ല സേവനം അല്ലേ ചെയ്തത്? “ എന്ന്.
വിജയൻ ഇതുകേട്ട് അസ്തപ്രജ്ഞനായി നിന്നു പോയി.


മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.✍

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലോകം പോയ വാരം ✍സ്റ്റെഫി ദിപിൻ

* ഹൃദയമാറ്റ ശസ്ത്രക്രിയ, അല്ലെങ്കിൽ മരണം എന്ന ഘട്ടത്തിലുള്ളവർക്ക് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിക്കാനുള്ള സാധ്യത കൂടുതൽ സജീവമാകുന്നു. യുഎസിലെ ബാൾട്ടിമോറിൽ മേരിലാൻഡ് സർവകലാശാലാ മെഡിക്കൽ സെന്ററിൽ നടത്തിയ ഇത്തരത്തിലെ രണ്ടാം...

പെരുംകാളിയാട്ടം പ്രദർശനത്തിനെത്തുന്നു.

കലാസാഗര ഫിലിംസിന്റെ ബാനറിൽ ഷാജി ദാമോദരൻ തിരക്കഥയുഴുതി നിർമ്മിക്കുന്ന, സുനിൽ കെ തിലക് സംവിധാനം ചെയ്യുന്ന പെരുംകാളിയാട്ടം പ്രദർശനത്തിനൊരുങ്ങുന്നു. എം എസ് നാസർ, ഉല്ലാസ് പന്തളം, അനഘ മധു എന്നിവരാണ് ഈ സിനിമയിലെ പ്രധാന...

അന്നമ്മ അലക്സാണ്ടർ ( 86) നിര്യാതയായി

കേരളാ കൗമുദി കൊല്ലം ജില്ലാ ലേഖകനും മാർത്തോമാ സഭാ കൗൺസിൽ മുൻ അംഗവുമായ സാം ചെമ്പകത്തിലിന്‍റെ (തോമസ് അലക്സാണ്ടർ) മാതാവും പത്തനംതിട്ട ഇലന്തൂർ താഴയിൽ ചെമ്പകത്തിൽ പരേതനായ സി. വി. അലക്സാണ്ടറിന്‍റെ ഭാര്യയുമായ...

സഹകരണ സൊസൈറ്റിയില്‍പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം

തിരുവനന്തപുരം: മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിച്ചത്.കിള്ളിപ്പാലം, വെള്ളായണി, വലിയതുറബ്രാഞ്ചുകളിലെ നിക്ഷേപകരുടെ...
WP2Social Auto Publish Powered By : XYZScripts.com
error: