ഈ കഥ ഒരു പൗരാണിക തറവാട്ടിലാണ് നടക്കുന്നത് ,വളരെ യാദൃശ്ചികമായാണ് ഞാൻ അവിടെ എത്തിയത് .
ഇന്ന് ഇവിടെ ഒരു പൂജയുണ്ടെന്നും വളരെ വിശേഷപ്പെട്ടതാണെന്നും തറവാടിന്റെ യശസിനും,കുടുംബ എെശ്വര്യത്തിനും,കുടുംബാംഗങ്ങളുടെ ആയുസ്സും,ആരോഗ്യത്തിനുമായ് ഈ തറവാട്ടിലെ കാരണവരുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളെ മുഴുവൻ പങ്കെടുപ്പിച്ചു കൊണ്ടുള്ള പൂജ
,സ്വല്പം ദൈവവിശ്വാസവും,പ്രാർത്ഥനയും ഒക്കെ ഉള്ള ആളല്ലേ കണ്ട് നോക്ക് അതായിരുന്നു സ്നേഹിതന്റെ പരാമർശം,ശരി കണ്ടേക്കാം എന്ന് ഞാനും പറഞ്ഞു
(എന്നെ കാണാൻ പ്രേരിപ്പിച്ചത് പൂജയുടെ പേരിൽ കണ്ട പ്രത്യേകത ആയിരുന്നു)
പൂജയുടെ പേര് പൂച്ചയെ മൂടി പൂജ
അങ്ങനെ കാത്തിരിപ്പിനൊടുവിൽ പൂജ തുടങ്ങി,പൂജാ മന്ത്രങ്ങളും,പൂജാസാമഗ്രികളും ഒക്കെ കണ്ട് പരിചയമുള്ളവ തന്നെ ,
ഒരു വിത്യാസം ഉള്ളത് വടക്കിനി കോലായിൽ ഒരു തള്ളപൂച്ചയും ,
നാലു കുഞ്ഞു പൂച്ചകളും ഒരു കുട്ടയിൽ മൂടി ഇട്ടിട്ട് ഉണ്ട് എന്നുള്ളത് മാത്രം
ഒടുവിൽ പൂജ കഴിഞ്ഞു
എന്റെ ചിന്തയും,പഴയ സി എെ ഡി ബുദ്ധിയും ഉണർന്നു പ്രവർത്തിച്ചു ,
പൂജയിലെ മന്ത്രങ്ങളിലോ,പൂജ ചെയ്ത രീതികളിലൊന്നും തന്നെ പൂച്ചകളെയും ,കുട്ടയെയും കുറിച്ച് പ്രതിപാദിക്കുന്നില്ല
പിന്നെങ്ങനെ പൂജയ്ക്ക് പൂച്ചയെ മൂടി പൂജ എന്ന പേര് വന്നു
ഒടുവിൽ എന്നിലെ c i d അത് കണ്ടെത്തി
അത് സത്യത്തിൽ പൂമൂടി പൂജ ആയിരുന്നു ,പണ്ട് ഈ വീട്ടിലെ പഴയ കാരണവർ നടത്തിയിരുന്ന പൂജ.
ഈ പൂജ കഴിഞ്ഞു ആരും പുലരും മുൻപ് ആരും പുറത്ത് പോവുകയോ ഒന്നും പാടില്ലാ അതാണ് ചട്ടം
അങ്ങനെ ഒരുനാൾ പൂജ കഴിഞ്ഞു പിറ്റേന്ന് നേരം പുലർന്നപ്പോൾ കാരണവർ മരണപ്പെട്ടു
അടുത്ത കാരണവർ വന്ന് ലക്ഷണം ആരാഞ്ഞു (എല്ലാ കുടുംബത്തിലും കാണും)ഇത് പോലൊന്ന്
കണ്ട ലക്ഷണത്തിൽ പ്രധാനപ്പെട്ടതായിരുന്നു വടക്കിനി കോലായിലെ പൂച്ചകളും ,കുട്ടയും
സത്യത്തിൽ വലിയ പൂക്കളം ആയിരുന്നു പൂജയ്ക്ക് വേണ്ടിയിരുന്നത്
ഈ കളം ആ വീട്ടിൽ അന്ന് ഉണ്ടായിരുന്ന തള്ളപൂച്ചയും ,കുഞ്ഞു പൂച്ചകളാലും കളം അലങ്കോലമാവാതിരിക്കാനാണ് അവയെ കുട്ടയിൽ അടച്ചത്
അങ്ങനെ പൂമൂടി പൂജ ഇന്ന് പൂച്ചയെ മൂടി പൂജ ആക്കി ഇന്നും തുടരുന്നു
ഗുണപാഠം
പാഠ്യം അറിഞ്ഞവനിൽ നിന്ന് പാഠം പഠിക്കുക
പൂണുവൽ ധരിച്ചവരെല്ലാം പൂജാരി അല്ല…..!
പ്രവീൺ പ്രഭാകരൻ
കൊച്ചി
സന്തോഷം