17.1 C
New York
Thursday, October 28, 2021
Home Literature ഒരു ഞായറാഴ്ച കുർബ്ബാനയുടെ ഓർമ്മകൾ ( ചെറുകഥ) ✍നന്ദു

ഒരു ഞായറാഴ്ച കുർബ്ബാനയുടെ ഓർമ്മകൾ ( ചെറുകഥ) ✍നന്ദു

✍നന്ദു

നിന്റെ യാത്രയിൽ നിനക്കൊരു
കൂട്ടായ് ഞാൻ വന്നു ചേർന്നത്
എന്നാണെന്ന് നിനക്ക് ഓർമ്മയുണ്ടോ..?

നമ്മൾ ആദ്യമായ്
കണ്ടതെന്നാണെന്ന്
നീ ഓർക്കുന്നുണ്ടോ..?

എല്ലാം എന്റെ വെറും
സ്വപ്നങ്ങൾ മാത്രമായിരുന്നു…

അന്നാദ്യമായ് പള്ളിയിൽ വെച്ച്
കണ്ടപ്പോൾ കരുതിയിരുന്നില്ല ഇന്നിത്രമേൽ നീ എന്റെ ഉള്ളിൽ നിറയുമെന്ന്.. നിന്നെ ഞാൻ ഇന്നിത്രമേൽ സ്നേഹിക്കുമെന്ന്..

മാസാവസാനമുള്ള കുർബ്ബാന കൂടാൻ നീ എന്തേ.. അന്നത്ര വൈകിയെത്തി.
എനിക്കിത് പിന്നെ പതിവാണ്.. അമ്മച്ചിയുടെ നിർബന്ധപ്രകാരമാണ് ഇന്നും ഞാൻ പള്ളിയിൽ എത്തിയത്.

ഇത്രനാളും, ഒരേ ഇടവകയിൽ ആയിരുന്നിട്ട് കൂടി ഒരിക്കൽപ്പോലും നമ്മൾ തമ്മിൽ കണ്ടിരുന്നില്ല.
അതെന്തേ.. ഇന്നുമാത്രം
ഇങ്ങനൊരു കൂടിക്കാഴ്ച്ച..!

എന്ത്പറയാനാല്ലെ..
എല്ലാം ആ ഉള്ളവന്റെ ഓരോ കളികൾ.

‘എന്നാലും ന്റെ കർത്താവെ..’ ഇന്നേവരെ നീ ഇവളെ എവിടെ ഒളിപ്പിച്ചുവെച്ചിരുന്നേത്. ഒരിക്കൽപ്പോലും ഞാൻ ഈ മുഖം ഇതിനുമുൻപ് കണ്ടിരുന്നില്ല. അതോ കണ്ടിട്ടും കണ്ണിൽ ഉടക്കാതെ പോയതോ..?

അന്നാണ് ഞാൻ ആദ്യമായ് മനസറിഞ്ഞ് കർത്താവിനെ ഒന്ന് സ്തുതിക്കുന്നത്.

എന്നും അമ്മച്ചിയുടെ ശകാരംകേട്ട് പള്ളിയിലേക്ക് ഇറങ്ങിയിരുന്ന ഞാൻ അവളെ കണ്ട ആ നാൾമുതൽ പിന്നീടൊരിക്കലും ഞായറാഴ്ചക്കുർബാന മുടക്കിയിട്ടില്ല.

എന്നാൽ പിന്നീടൊരിക്കലും ഞാൻ അവളെ കണ്ടിട്ടുമില്ല…

ഇന്നും ഞാൻ കാത്തിരിക്കുന്നു എന്റെ മനസുകവർന്ന ആ മാലാഖക്കുട്ടിയെ ഒരു നോക്ക് കാണുവാൻ ഒരുമിച്ചൊരു കുർബാന കൂടികൂടുവാൻ.

വിധി ഉണ്ടാകുമോ എന്നറിയില്ല എങ്കിലും വെറുതേ..
വെറുതേ ഒരു മോഹം.

മനസിന്റെ ഏതോ ഒരു കോണിൽ ആരോ ഇരുന്ന് മന്ത്രിക്കുന്നു.

“ഒരുനാൾ അവൾ വരും. നിനക്കായ്‌.. നിന്റേതു മാത്രമാകുവാൻ.. അന്ന് നീ നിന്റെ കണ്ണുകളെ വിശ്വസിക്കുക., അവളുടെ കരങ്ങൾ നീ നിന്റെ നെഞ്ചോട് ചേർക്കുക.

✍നന്ദു-എഴുത്തിനെ പ്രണയിച്ചവൻ

COMMENTS

2 COMMENTS

  1. ❤❤ Nannaytt und… നോക്കി ഇരിക്കേണ്ട ഉണ്ണി… നിന്നെ പള്ളിയിൽ വരുത്താൻ ഉള്ള കർത്താവിന്റെ ട്രിക്ക് ആരുന്നു 😁😁😁🤭🤭🤭

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: