കേരളത്തിൽ ഇലക്ഷൻ പ്രഖ്യാപിച്ചു. മാന്നാർ മണ്ഡലത്തിൽ ഇക്കുറിയും ജോസ് തന്നെ സ്ഥാനാർഥി . ജോസ് കഴിഞ്ഞ അഞ്ചു വർഷം നടത്തിയ പ്രകടനം വലിയ തെറ്റില്ലെന്നാണ് നാട്ടുകാരെല്ലാം ഒരുപോലെ പറയുന്നത് . എം എൽ ഏ എന്ന നിലയിൽ മാത്രമല്ല ആളുകൾ ജോസിനെ കണ്ടത്.
പ്രായത്തിന് മൂത്ത ചെറുപ്പക്കാർക്ക് ജോസ് അനിയനാണ് കൊറച്ചു പ്രായം കൂടിയവർക്ക് ജോസ് ജോസ്‌മോനാണ് കൂട്ടികൾക്കോ ജോസേട്ടനും .
ആത്മബന്ധം ഉണർത്തുന്ന പെരുമാറ്റവും പ്രവർത്തിയും അയാളെ എല്ലാവർക്കും ഇഷ്ടക്കാരനാക്കി . അതെ കേവലം അഞ്ചുവര്ഷങ്ങൾ കൊണ്ട് ഒരു സ്ഥലത്തെ സ്വർഗ്ഗമൊന്നും ആക്കാനാവില്ല എന്ന് നാട്ടുകാർക്കറിയാം അതുകൊണ്ട് ജോസ് വീണ്ടും ജയിക്കണമെന്നുള്ളത് ആളുകൾക്കും ആവശ്യമാണ് കാരണം അഞ്ചുവർഷം കൂടി ജോസ് എം എൽ എ ആയാൽ തീർച്ചയായും മാന്നാറിന്റെ മുഖച്ഛായ തന്നെ മാറുമെന്നുള്ളതാണ് അവരുടെ വിശ്വാസം.
ജോസ് 29 വയസുള്ള സുന്ദരനും സുമുഖനും സത്സ്വഭാവിയും സൗമ്യനും ആണ് . യാതൊരു അഴിമതിയോ സ്വജനപക്ഷപാതമോ കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ അദ്ദേഹത്തിനെതിരെ പറയാനില്ല . അച്ഛൻ സർക്കാർ സർവീസ് അമ്മ സ്കൂൾ ടീച്ചര്‍ എക സഹോദരി നേഴ്സ് അയര്ലണ്ടിലാണ് അതുകൊണ്ട് തന്നെ അഭിമാനിയായ ജോസിന് കൈക്കൂലി വാങ്ങി ജീവിതം മെച്ചപെടുത്തേണ്ടകാര്യമില്ല . ഈ സാമ്പത്തിക സാഹചര്യം മാത്രമല്ല സ്ത്രീധനം വാങ്ങരുത് എന്ന ആദർശം കൊണ്ട് തന്നെയാണ് ഒരു ഉപാധികളിമില്ലാതെ ഇടത്തരം കുടുംബത്തിൽനിന്നുള്ള റോസിയെ കഴിഞ്ഞ വർഷം കല്യാണം കഴിച്ചത് . റോസി സർക്കാർ സ്‌കൂളിലെ ടീച്ചർ ആണ് അവള്‍ ദിവസവും 30 കിലോമീറ്റർ ബസിൽ ജോലിക്ക് പോകുന്നത് ഒരു ട്രാൻസ്ഫർ വാങ്ങാൻ ജോസ് വിചാരിച്ചാൽ പറ്റാതത് കൊണ്ടല്ല പക്ഷെ അതെല്ലാം അദ്ധേഹത്തിന്റെ സിദ്ധാന്തത്തിനെതിരയുത് കൊണ്ടാണ്.
ജോസ് കല്യാണം കഴിച്ചപ്പോൾ മനസ്സ് തകര്‍ന്നത് നാട്ടിലെ സുന്ദരികളുടെത് മാത്രമല്ല അവരുടെ മാതാപിതാകളുടെയും കൂടിയാണ് .
ആമിന മാന്നറിലെ യുവക്കളുടെ ഹരമാണ് . അഞരയടി ഉയരം നീണ്ട കേശഭാരം ഒതുങ്ങിയ ഇടുപ്പുകൾ പിന്നെ സ്വർണകുടത്തിന് പൊട്ടെന്നപോലെയുള്ള അവളുടെ നുണകുഴികൾ . യുവക്കള്‍ക്ക് ആരാധിക്കാൻ ഇതില്‍കൂടുതലെന്ത് വേണം . പക്ഷേ ആമിന അവളുടെ മനസാര്‍ക്കും കൊടുത്തില്ല . ആ ഗ്രാമത്തിൽ അവള്‍ ആകെ ഇഷ്ടപെട്ടത് ജോസിനെ മാത്രമാണ് . ജോസിന്റെ സൗന്ദര്യം മാത്രമല്ല അയാളുടെ വ്യക്തിത്വം കൂടിയാണ് അയാളെ അവളുടെ മനസ്സിൽ കുടിയിരുത്തിയത്‍ . ജോസ് തനിക്ക് സ്വന്താമാക്കണമെന്നവൾ കൊതിച്ചു ആത്മാർത്ഥമായിത്തന്നെ .
ഒരവസരതിലല്ല പലവട്ടം നേരിട്ടും അല്ലതെയും അവള്‍ ജോസിനെ അത് അറിയിക്കുകയും ചെയ്തതാണു താനും.
ജോസിന് അവളെ ഇഷ്ടമല്ലാതത് കൊണ്ടൊന്നുമല്ല പക്ഷെ എന്തോ അയാൾ അവളുടെ പ്രേമാഭ്യർത്ഥനക്ക് ഒരു മറുപടി പോലും കൊടുത്തില്ല പക്ഷെ എല്ലാ രഷ്ട്രീയക്കരെനെയും പോലെ ഒന്നും പറയാതെ അയാൾ അവളെ ആശയകുഴപ്പതിലാക്കി .
ആമിനയുടെ കുടുംബം മലബാറില്‍ നിന്നും വർഷങ്ങൾക്ക് മുൻപ് മാന്നാറില്‍ കുടിയെറിയതാണ് . പലവ്യഞ്ജനത്തിന്റെ മൊത്തകച്ചവടമാണ് ആമിനയുടെ ഉപ്പാ കോയിക്കൽ അബ്ദുള്ളക്ക് . ഉപ്പക്കും ഉമ്മക്കും ആറ്റുനോറ്റുണ്ടായ എക മകൾ. പയ്യെപയ്യെ കുടിയേറി മൊത്തം 42 കുടുമ്പങ്ങളാണ് മാന്നാറിലിപ്പോൾ കോയിക്കൽ തറവാട്ടുകാരയുള്ളത് അതിൽ ആകെ പ്രായപൂർത്തിയാവർ ആമിനയടക്കം കൃത്യം 100
അബ്ദുള്ള കോയിക്കൽ തറവാട്ടിന്റെ അവസാനവാക്കും ആമിന അവരുടെ കണ്ണിലുണ്ണിയുമായിരുന്നു. ലേശം പുരോഗമന ചിന്താജാതിക്കാരനയ അബ്ദുള്ള മകൾക്ക് സ്നേഹം മാത്രമല്ല സർവ സ്വാതന്ത്ര്യവും കൊടുത്താണ് വളർത്തിയത് . അതുകൊണ്ട് ആമിന തന്റെയെല്ലാ കാര്യങ്ങളും ഉപ്പയുമായി പങ്കുവെച്ചിരുന്നു . ജോസിനോട് പ്രേമം മൂത്തപ്പോൾ അവൾക്ക് തന്റെ ഉപ്പയൊട് ആ സത്യം പറയാൻ ഒരു മടിയുമില്ലയിരുന്നു .
ഇതുകേട്ട അബ്ദുള്ള എന്റെ അള്ളോന്ന് പറഞ്ഞു കണ്ണ് തള്ളി നിന്നൊന്നും ഇല്ല അതേ സമയം നേരെ പോയത് ജോസിനെ കാണാനാണ് .
അബ്ദുള്ള തന്റെ പൊന്നാമിനേടെ മനസിലെ ആഗ്രഹം ജോസിനൊട് പറഞ്ഞു . ഇപ്പോൾ കല്യാണമൊന്നും ചിന്തയിൽ ഇല്ലെന്ന് പറഞ്ഞു ജോസ് അബ്ദുള്ളയെ ഒഴിവാക്കി . ജാതിയാണ് പ്രശ്നമെങ്കിൽ ആമിന മാർഗം കൂടാൻ വരെ തയ്യാറാണെന്ന് പറഞ്ഞ അബ്ദുള്ള തന്റെ മകളുടെ ആഗ്രഹം എന്ത് ത്യാഗം ചെയ്തും നടത്തികൊടുക്കാൻ ആഗ്രഹിച്ചു പക്ഷെ ജോസിന്റെ മനസ്സ് മാറ്റാനയാൾക്ക് പറ്റിയില്ല.
അബ്ദുള്ള സങ്കടം കൊണ്ട് കരഞ്ഞു . കേവലം ആറു മാസത്തിനുള്ളിൽ ജോസ് കല്യാണം കഴിച്ചപ്പോൾ അയാളുടെ സങ്കടം ദെഷ്യവും പകയുമായി മാറി .
മാന്നാർ ഇലെക്ഷൻ ചൂടിലായി . മറുപക്ഷം ഇത്തവണ എന്ത് വിലകൊടുത്തും മാന്നാർ തിരിച്ചുപിടിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് . അതിന് അവർ തങ്ങളുടെ ഏറ്റവും വല്യ നേതാവ് ചാക്കോമാഷിനെ തന്നെ രംഗത്തിറക്കി . ചാക്കോമാഷ് നാട്ടുകാർക്ക് സുപരിചതനും പൊതുസമ്മതനും ആയിരുന്നു . കഴിഞ്ഞ ഇലക്ഷന് മുൻപ് മൂന്നു പ്രാവശ്യം മാന്നാറില്‍ നിന്നും ജയിച്ചത് റെക്കോർഡ് ഭൂരിപക്ഷത്തിനാണ് . ഒരു തവണ മന്ത്രിയുമായി. മാന്നാറിൽ ഇന്നു കാണുന്ന പലതും ചാക്കോമാഷിന്റെ കാലതുണ്ടായതാണ് . സ്‌കൂൾ കോളേജ് പിന്നെ സർക്കാർ ആശുപത്രിയും
മാന്നാറുകാർ വലിയ ദുഃഖത്തിലായി
ആര്ക്ക് വോട്ടുകൊടുക്കണം ? രണ്ട് മികച്ച വ്യക്തിത്വങ്ങൾ ഒരാൾ ചെറുപ്പക്കാരൻ മറ്റേത് പരിചയ സമ്പന്നൻ . ചാക്കോമാഷ് ജയിച്ചാൽ മന്ത്രിയാകുമെന്നുറപ്പ് . മാന്നാർ ഇതിനു മുന്‍പൊരിക്കലും ഇത്ര വലിയ പോരാട്ടം കണ്ടിട്ടില്ല . മാന്നാറുകാർ സ്നേഹസമ്പന്നരാണ് ജാതി മതം രാഷ്ട്രീയം അതൊന്നും അവരെ ഒരിക്കലും ബാധിചിട്ടില്ല . വാക്ക് പറഞ്ഞാൽ വാക്ക് അതാണ് ഒരു ശരാശരി മാന്നാറുകാരൻ.
ഈ ഇലെക്ഷനിൽ ആര് ജയിച്ചാലും ഒരു കുഴപ്പവും ഇല്ല പക്ഷേ തോറ്റ സ്താനാർത്ഥിയുടെ മുഖത്തെങ്ങനെ നോക്കുമെന്നാണ് നാട്ടുകരുടെ പേടി . ചിലർ ഈ പ്രശ്നം കാരണം വോട്ട് ചെയ്യെണ്ടെന്ന് വരെ തീരുമാനിച്ചു.
പ്രചരണം ചൂടായി . പ്രായക്കൂടുതല്‍ കാരണം ചാക്കോമാഷ് വീടുകയറിയുള്ള പ്രചരണത്തിനു പകരം കവല പ്രസംഗത്തിൽ ശ്രദ്ധിച്ചു .
ജോസാവട്ടെ തന്റെ ഊർജം മുഴുവനും വീടുകൾ കയറി പ്രചരണത്തിനും മികച്ച പ്രസംഗങ്ങൾ നടത്തിയും ആളുകളെ കയ്യിലെടുത്തു.
ഒരാൾ പരിചയ സമ്പത്തിന് വേണ്ടി മറ്റേയാൾ ഭാവിക്ക് വേണ്ടി വോട്ട് കൊടുക്കാൻ അഭ്യർത്തിച്ചു .
ജോസ് തന്റെ പ്രചരണ ഭാഗമായി അബ്ദുള്ളയെ നേരിട്ട് കാണാൻ പോയി . അബ്ദുള്ള കോപാകുലനായി വായിൽ തൊന്നിയതെല്ലാം😘 ജോസിന്റെ മുഖത്തു നോക്കി വിളിച്ചു പറഞ്ഞു . അബ്ദുള്ളയുടെ കുടുംബ ശക്തിയെ കുറിച്ച് പറയുകയും ഗദ്ഗധകണ്ടതൊടെ തന്റെ പൊന്നാമിനെയെ കണ്ണീരു കുടിപ്പിച്ച നീ കണ്ണീർ കൂടിപ്പിക്കുമെന്നും ഉറക്കെ പറഞ്ഞത്കേട്ട് കോയിക്കൽ തറവാട്ട്കാർ ഞെട്ടി പോയി
ഏപ്രിൽ ആറിന് ഇലെക്ഷൻ ഇത്തവണ മാന്നാറില്‍ മുൻപത്തെ പോലെ പോളിങ് ബൂത്ത്കളിൽ തിരക്കില്ല പോളിങ് ശതമാനം കേവലം 48 . പലരും വോട്ട് ചെയ്യാൻ വന്നില്ല . പക്ഷ കഴിഞ്ഞ പ്രാവശ്യം ജോസിന് വോട്ട് ചെയ്ത യുവതികൾ ഇത്തവണ ജോസിനെ തോല്പിക്കാൻ നേരത്തെ വോട്ടിടാൻ നിര നിന്നു .
ചാനൽ സർവേ രണ്ട് പേരും ബലാബലം ആണെന്ന് പറഞ്ഞു ചിലപ്പോൾ ഇന്ത്യയിൽ ആദ്യമായി ഇലെക്ഷനിൽ ഒരു സമനില പോലും അവർ പ്രവചിച്ചു.
നീണ്ട ഇടവേള മെയ് രണ്ടാന്തി വൊട്ടെണ്ണൽ തുടങ്ങി . രണ്ട്പേരും സമം സമം . മാന്നാറുകാർ ചിലർ ടെൻഷൻ ഒഴിവാക്കാൻ ടീവി ഓൺ ചെയ്തതെ ഇല്ല യുവതികൾ ടീവി ഓൺ ചെയ്ത് ജോസിന്റെ പരാജയം കേൾക്കാൻ കൊതിച്ചു . ഇഞ്ചൊടിഞ്ച് പോരാട്ടം ചിലപ്പോൾ ചാക്കോമാഷ് ചിലപ്പോൾ ജോസ് മുന്നിൽ .
അബ്ദുള്ളയും കോയിക്കൽ തറവാട്ടുകാരും ടീവിക്ക് മുന്നിൽ നിന്ന് മാറിയേ ഇല്ല .
അവസാനം ഇലെക്ഷൻ ഓഫീസർ റിസൾട്ട് പ്രഖ്യാപിച്ചു
ചുങ്കത്ത് ചാക്കോ 36498 വോട്ട്
മെലെ വീട്ടിൽ ജോസ് 36399 വോട്ട്
ചുങ്കത്തു ചാക്കോ 99 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചിരിക്കുന്നു .
കോയിക്കൽ തറവാട്ടിൽ 42 കുടുംബക്കാർ ആർപ്പുവിളിയോടെ ആഘോഷിച്ചു . അപ്പോളും അബ്ദുള്ളയുടെ മനസ്സിൽ ഉയർന്ന് വന്നത് ഒന്ന് മാത്രം നമ്മുടെ കുടുംബത്തിലെ ഒരു വോട്ട് എവിടെ പോയി ? തിരിഞു നോക്കിയപ്പൊൾ ആമിനെടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട് അബ്ദുള്ളയും ഒന്ന് വിങ്ങി പോയി .
പ്രവീൺ ശങ്കരാലയം✍