17.1 C
New York
Wednesday, September 22, 2021
Home Literature ഒരു ആന്റിന പുരാണം(വീണ്ടും ഒരു പഴയ കഥ)

ഒരു ആന്റിന പുരാണം(വീണ്ടും ഒരു പഴയ കഥ)

മേരി ജോസ്സി മലയിൽ, തിരുവനന്തപുരം

1981 ൽ ഞാനെൻറെ ഒരു കൂട്ടുകാരിയുടെ എറണാകുളത്തുള്ള ഫ്ലാറ്റിലേക്ക് പോയപ്പോഴാണ് ഈ ഫ്ലാറ്റും ടിവിയും ആദ്യമായി കാണുന്നത്. അക്കാലത്താണ് ആദ്യമായി ഈ ഫ്ലാറ്റുകൾ എറണാകുളത്ത് തലപൊക്കി തുടങ്ങിയത്. എല്ലാ ഫ്ലാറ്റുകളുടെയും ബാൽക്കണിയിൽ നിന്നും ചെറിയ മീൻ മുള്ള് പോലെ ഒരു സാധനം പുറത്തോട്ട് തള്ളി നിൽക്കുന്നുണ്ട്.ഫ്ലാറ്റിൽ തുണി ഉണക്കാൻ ഉള്ള സംവിധാനം ആയിരിക്കും എന്നാണ് ആദ്യം കരുതിയത്. കൂട്ടുകാരിയുടെ വീട്ടിലെ ടിവി അന്ന് ഒരു കൗതുകവും അതിനപ്പുറം ഒരു അത്ഭുത പെട്ടിയും ആയിരുന്നു.

ഇത് ആൻറിന ആണെന്നും ദൂരദർശൻ വരുന്നതോടെ മലയാളം പരിപാടികൾ വീട്ടിലിരുന്ന് കാണാൻ പറ്റുമെന്നൊക്കെയുള്ള അറിവ് തികച്ചും പുതുമ ഉള്ളതായി തോന്നി. അതിനടുത്ത വർഷം വിദേശത്തു നിന്നും കൊണ്ടുവന്ന ഒരു ടി വിയും വി സി ആറും വാങ്ങിക്കാൻ അദ്ദേഹം പോയി. മൂന്നാലു പേരെ കൂട്ടിയാണ് അദ്ദേഹം അന്ന് ഈ ടീവി കാണാൻ പോയത്. വിലപറഞ്ഞു ഉറപ്പിച്ചു. പെണ്ണുകാണൽ ചടങ്ങ് പോലെ ടിവിയെ കുറിച്ച് അറിയാവുന്ന വരെയൊക്കെ കൊണ്ട് കാണിച്ചു, എല്ലാവരുടെയും സമ്മതം വാങ്ങി. വീട്ടിൽവന്ന് രണ്ട് കിടക്ക, കമ്പിളിപ്പുതപ്പ്, തലയിണ, ടിവി കുലുങ്ങാതെ പിടിക്കാൻ രണ്ടു മൂന്ന് പേർ അങ്ങനെ എല്ലാ സന്നാഹങ്ങളുമായി ടിവി വാങ്ങാനെത്തി. ഗൾഫുകാരൻ ടിവി പ്രവർത്തിപ്പിച്ച് കാണിച്ചു കാശുവാങ്ങി. ഇനി യാത്രയിലോ മറ്റോ കുടുക്കമോ വല്ലതും ഉണ്ടായി ടിവി പ്രവർത്തിച്ചില്ലെങ്കിൽ എന്നെ കുറ്റം പറയരുത്. നമ്മൾ തമ്മിലുള്ള ഇടപാട് ഇവിടെ അവസാനിച്ചു എന്ന് പറഞ്ഞ് കൈ കൊടുത്തു പിരിഞ്ഞു. വാനിനു പുറകിൽ ടിവിയും വി സി ആറുമായി 3 ആൾക്കാർ രണ്ട് മെത്തയ്ക്ക് ഇടയിൽ സുരക്ഷിതമായി ടിവി വെച്ച് ഒരു ഗർഭിണിയെ ആശുപത്രിയിൽ എത്തിക്കുന്ന സൂക്ഷ്മതയോടെ ഗട്ടറിൽ ഒന്നും വീഴ്ത്തിക്കാതെ പതുക്കെ ഓടിച്ച് വീട്ടിലെത്തി.ദൈവമേ ടിവി ഓൺ ചെയ്യുമ്പോൾ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകരുതേ എന്ന് മനമുരുകി പ്രാർത്ഥിച്ചു. ടെക്നീഷ്യന്മാരും ടിവി വിദഗ്ദ്ധരും ഒക്കെ കൂടി ടിവി ഫിറ്റ്‌ ചെയ്തു. വി.സി.ആറിൽ സിനിമ ഇട്ടു. വെള്ളിത്തിരയിലെ നായകന്മാരെ ഒക്കെ വീട്ടിൽ കണ്ടപ്പോൾ ഒരു ദീർഘനിശ്വാസം വന്നു. ആദ്യകടമ്പ കടന്ന് കിട്ടി.

ഇനി അടുത്ത പരിപാടി പുരപ്പുറത്ത് ആൻറിന പിടിപ്പിക്കലാണ്. പിറ്റേ ദിവസം 20 അടി നീളമുള്ള പൈപ്പ് വാങ്ങി വയ്ക്കാൻ പറഞ്ഞിരുന്നു. ആൻറിനയുമായി ആളെത്തി. പുരപ്പുറത്തു കയറി ഇരിക്കുന്ന ആളെ കണ്ടു ആ കോളണിയിൽ എല്ലാവരും ഓടിക്കൂടി. ഇയാൾ എന്താണ് ഈ പുര പുറത്തിരുന്ന് ചെയ്യുന്നത് എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടത്. ടിവിയുടെ ആൻറിന പിടിപ്പിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ ചേരിതിരിഞ്ഞ് എല്ലാവരും ഒരു സംവാദം തന്നെ തുടങ്ങി. പഠിക്കുന്ന കുട്ടികളുള്ള വീട്ടിൽ ആരെങ്കിലും ടിവി വാങ്ങിക്കുമോ? പലരുടെയും കണ്ണ് തന്നെ പോയിട്ടുണ്ട് ഈ ടിവി കണ്ടിട്ട് എന്ന് കേൾക്കുന്നുണ്ട്. ഇതിന് എന്തു വിലയായി? ഇത്രയും കാശ് മുടക്കാൻ വല്ല ഭ്രാന്തും ഉണ്ടോ? ആ കാശിന് ഭൂമി വാങ്ങിച്ചു ഒരു അഞ്ചുവർഷം കഴിഞ്ഞ് മറിച്ചു വിറ്റു കാശുണ്ടാക്കാമാ യിരുന്നില്ലേ? അങ്ങനെ പൊരിഞ്ഞ ചർച്ച. ഏതായാലും ആൻറിന ഫിറ്റ്‌ ചെയ്തു ആൾ പുരപ്പുറത്തുനിന്നു് ഇറങ്ങി.

ടിവി കൊണ്ടു വന്ന വാൻ ഡ്രൈവർ അപ്പോൾ പറയുകയായിരുന്നു എൻറെ അച്ഛൻ നിലം വിറ്റു കുറച്ചു രൂപ തന്നിട്ടുണ്ട് ഈ സംവാദം ഒക്കെ കേട്ടു ടിവി വാങ്ങണോ ഭൂമി വാങ്ങണോ എന്ന വലിയ കൺഫ്യൂഷനിലാണ് ഞാനിപ്പോൾ എന്ന്. ഇന്നാണെങ്കിൽ അങ്ങനെ ഒരു കൺഫ്യൂഷനും ഉണ്ടാകുമായിരുന്നില്ല. കൊറോണ വരുമെന്നും കുട്ടികളൊക്കെ ടിവിയുടെ മുമ്പിലിരുന്ന് എന്നും ഓൺലൈൻ ക്ലാസ്സ് വഴി യാണ് പഠനം നടത്തുക എന്നൊക്കെ ആരെങ്കിലും വിചാരിച്ചിരുന്നത് ആണോ?

ഈയിടെ ഇതേ കൂട്ടുകാരിയുടെ ഫ്ലാറ്റിൽ പോയപ്പോൾ ഈ പഴയ ആൻറിന ഇപ്പോൾ ചെറിയ തുണികൾ ഉണക്കാൻ അവർ ഉപയോഗിക്കുന്നത് കണ്ട പ്പോൾ “അയ്യോ, ഇത് പഴയ ആൻറിന അല്ലേ ഞാൻ ഇത് ആദ്യം ഇവിടെ കണ്ടപ്പോൾ ഇതിൻറെ ഉപയോഗം ഇതുതന്നെ എന്ന് തെറ്റിദ്ധരിച്ചിരുന്നു.” എന്ന് പറഞ്ഞു. അപ്പോഴാണ് കൂട്ടുകാരി പറയുന്നത്. “ഇത് എന്തിരിക്കുന്നു? കേബിൾ വന്നതോടെ പഴയ മോഡൽ ആന്റീനയുടെ ഉപയോഗം തന്നെ ഇല്ലാതെയായത് ആണല്ലോ? വ്യായാമം ചെയ്യാനായി അദ്ദേഹം വാങ്ങിയ ട്രെഡ്മിൽ മഴക്കാലത്ത് ഞാൻ തുണി ഉണക്കാൻ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത് എന്ന്. വാങ്ങിച്ച ഉടനെ പുതുമോടിയിൽ ഒരു നാലുദിവസം വ്യായാമം ചെയ്തത് അല്ലാതെ പിന്നെ ഇപ്പോൾ അതിൻറെ ഉപയോഗം ഇതാണ്. പിന്നെ മകൻറെ മുറിയിലിരിക്കുന്ന ഒരു സൈക്കിളും കാണിച്ചു തന്നു. ഇതും വ്യായാമത്തിനായി വാങ്ങിയതാണ്. ഇപ്പോൾ ഇതിന്റെയും ഉപയോഗം ഇതുതന്നെ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാറില്‍ കടത്തുകയായിരുന്ന 17 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍.

കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), താമരശ്ശേരി തച്ചന്‍പൊയില്‍ അബ്ദുല്‍ ജലീല്‍ (38)എന്നിവരേയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അശ്റഫിന്റെ നേതൃത്വത്തതിലുള്ള പ്രത്യേക...

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...
WP2Social Auto Publish Powered By : XYZScripts.com
error: