17.1 C
New York
Tuesday, September 28, 2021
Home Literature ഒരു അവിസ്മരണീയ യാത്ര.. (സംഭവകഥ)

ഒരു അവിസ്മരണീയ യാത്ര.. (സംഭവകഥ)

✍മേരി ജോസ്സി മലയിൽ തിരുവനന്തപുരം.

പത്തമ്പത് വർഷം മുമ്പ് നടന്ന ഒരു സംഭവ കഥയാണ് ഇത്. വിതുര അടുത്ത് ഒരു എസ്റ്റേറ്റിലേക്കു 10 -14 പേരുകൂടി ഒരു യാത്ര പുറപ്പെട്ടു. 1947 ഡോഡ്ജ് ട്രാവൽ വാനിൽ. ഒരു റിട്ടയർഡ് ആർമി ഓഫീസറും കുടുംബവും അവരുടെ ബന്ധുക്കളും ഒക്കെ അടങ്ങുന്ന യാത്രാസംഘം ആയിരുന്നു അത്. രാവിലെ പുറപ്പെട്ട എല്ലാവരും പാട്ടും ഡാൻസും ഒക്കെയായി യാത്ര മുന്നേറുകയായിരുന്നു. വാനിൽ ആവശ്യത്തിന് ഭക്ഷണവും സ്മാളും സോഡയും ഒക്കെ കരുതിയിരുന്നു. ഡ്രൈവർ ഒഴികെ മുതിര്‍ന്നവരൊക്കെ മദ്യപാനം തുടങ്ങി. പുറകിലെ ഡോർ വഴി കയറി മുഖത്തോടുമുഖം നോക്കി ഇരിക്കുന്ന യാത്രക്കാർ ഒക്കെ പലതരത്തിലുള്ള കളികളിലും ഏർപ്പെട്ടു. എസ്റ്റേറ്റ് അടുക്കാറായി. ക്യാപ്റ്റൻ മദ്യപാനം കഴിഞ്ഞ പാടെ ഉറക്കം തുടങ്ങിയിരുന്നു. നാലര മണിയോടെ എസ്റ്റേറ്റിലേക്ക് കടന്നപ്പോൾ ആകെ ഇരുട്ട് പോലെയായി. വഴി ദുർഘടം എന്ന് മാത്രമല്ല മുമ്പിൽ കുറെ പശുക്കളും ആടും പോത്തും എരുമകളും കാളകളും. എത്ര ഹോൺ അടിച്ചിട്ടും അവർ ചിതറി ഓടുന്നതല്ലാതെ വണ്ടിക്ക് കടന്നു മുന്നോട്ടു പോകാൻ പറ്റുന്നില്ല. ഹോൺ അടിച്ചടിച്ച് അതിൻറെ ആപ്പീസ് പൂട്ടി.

‘പ്പേ, പേ, പി, പീ, പ്പോ, പ്പോ…………’ എന്നൊക്കെ കുട്ടികൾ ഒച്ച ഇടാൻ തുടങ്ങി. ഒരു രക്ഷയുമില്ല. അപ്പോഴാണ് ഉറങ്ങിക്കിടന്ന ക്യാപ്റ്റൻ ഉണർന്ന് എണീറ്റത്. ചാടി വാനിൽ നിന്നും ഇറങ്ങി പട്ടാളക്കാരോട് ആജ്ഞാപിക്കുന്നത് പോലെ ഇംഗ്ലീഷിൽ കുറെ കൽപ്പനകൾ പശുക്കളോട് നടത്തി. പക്ഷേ വിതുരയിലെ പശുക്കൾക്ക് ഇംഗ്ലീഷ് അറിഞ്ഞുകൂടാഞ്ഞിട്ടാവും അവറ്റയൊന്നും ശ്രദ്ധിച്ചില്ല. കഴിച്ച സ്മാൾ ഉള്ളിൽ ഉണ്ട്. അതിൻറെ ബലത്തിൽ ആരാണ് ഇവയെ ഒക്കെ മേയിക്കുന്നത് എന്ന് അന്വേഷിച്ചപ്പോൾ 15 വയസ്സുള്ള ഒരു പയ്യൻ കുറ്റിക്കാട്ടിൽ നിന്ന് പ്രത്യക്ഷപ്പെട്ടു. പാവം പ്രാഥമിക ആവശ്യം നിറവേറ്റുകയായിരുന്നു എന്നു തോന്നുന്നു. “ഈ ജന്തുക്കൾ ഒക്കെ നിന്റെയാണോ? “ എന്ന് ചോദിച്ചു അവനോട് ക്യാപ്റ്റൻ. “ഞാൻ ഇതിനെയെല്ലാം തീറ്റാൻ കൊണ്ടുപോയി തിരിച്ചു കൊണ്ടു പോവുകയായിരുന്നു.”എന്ന് പയ്യൻ. ഈ വഴി സാധാരണ കാറും ബസും ഒന്നും വരാത്തത് കൊണ്ട് ഇവറ്റകൾ ഒക്കെ കൂട്ടമായി തനിയെ തിരികെ പൊയ്ക്കോളും എന്ന് അവൻ. തൻറെ ഇംഗ്ലീഷ് ഡയലോഗുകൾ പശുക്കളോ കേട്ടില്ല എന്നാൽ ഇവനോട് എങ്കിലും പറയാം എന്നു കരുതി ക്യാപ്റ്റൻ ആ ചെറുക്കന്‍റെ മെക്കിട്ടു കയറി വലിയ വാക്കേറ്റത്തിൽ എത്തി. അവസാനം കയ്യാങ്കളി ആകുമെന്ന സ്ഥിതി ആയപ്പോൾ എല്ലാവരുംകൂടി രണ്ടുപേരെയും പിടിച്ചുമാറ്റി. ക്യാപ്റ്റനെ എല്ലാവരുംകൂടി വണ്ടിയിൽ കയറ്റി.വാനിൽ കയറിയിട്ടും ദേഷ്യം അടങ്ങാതെ ക്യാപ്റ്റൻ പയ്യനെ എന്തൊക്കെയോ പുലഭ്യം പറഞ്ഞുകൊണ്ടിരുന്നു. ബാക്കി കുടുംബാംഗങ്ങൾ ഒക്കെ ഈ ജനൽവഴി ഇതൊക്കെ നോക്കി നിൽക്കുകയായിരുന്നു. പയ്യൻ നല്ല ഇളം ചൂടുള്ള ചാണകം (നല്ല ഫ്രഷ്, അപ്പോൾതന്നെ പശു ഇട്ടത്)എടുത്ത് വാനി ലേക്ക് ഒറ്റ ഏറുകൊടുത്തു. എന്നിട്ട് പയ്യൻ വാനിനു വരാൻ പറ്റാത്ത ഒരു വഴിയിലൂടെ ഓടിപ്പോയി.പുറകു വശത്തെ വിൻഡോ വഴി കാഴ്ച കാണാൻ നിന്ന എല്ലാവർക്കും കിട്ടി ചാണക അഭിഷേകം. എല്ലാം എല്ലാവരുടെ മേലും പതിച്ചിരുന്നു. അത്ര ഉന്നമായിരുന്നു പയ്യന്റെ ആ ഏറിന്. ദോഷം പറയരുതല്ലോ ഒരു തുള്ളി ചാണകം പോലും പുറത്തു പോയില്ല. ചാണകത്തിൽ കുളിച്ച എല്ലാവരും അന്ന് എസ്റ്റേറ്റ് ബംഗ്ലാവിൽ എത്തി കുളിച്ച കുളി ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു എന്നാണ് കേട്ടത്.

ആ അവിസ്മരണീയമായ യാത്രയുടെ ഓർമ്മകൾ കുടുംബാംഗങ്ങൾ ഒക്കെ ഒത്തു കൂടുമ്പോൾ ഇന്നും അവർ അയവിറക്കാറുണ്ട്.

✍മേരി ജോസ്സി മലയിൽ തിരുവനന്തപുരം.

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പെട്രോൾ വില 72 ദിവസങ്ങൾക്കു ശേഷം വീണ്ടും കൂട്ടി

പെട്രോൾ വില 21 പൈസയും ഡീസൽ വില ലിറ്ററിന് 26 പൈസ ഇന്ന് വർധിക്കും. 72 ദിവസത്തിനു ശേഷമാണ് പെട്രോൾ വിലയിൽ വർധന വരുത്തുന്നത്. ജൂലൈ 17നാണ് അവസാനമായി പെട്രോൾ വില കൂട്ടിയത്. കഴിഞ്ഞ...

കമ്പിസന്ദേശം (കാമ്പസു കഥ)

പണ്ടു കാലത്തു മരണവിവരം അറിയിച്ചിരുന്നതു കമ്പിസന്ദേശം വഴിയാണ്. സന്ദേശവാഹകനെ കാണുമ്പോൾ തന്നെ ഗ്രാമത്തിലെ വീട്ടുകാർ കരഞ്ഞു തുടങ്ങും. കാലം 1954. ഞാൻ തിരുവനന്തപുരത്ത് എൻജിനിയറിംഗ് കോളേജിൽ പഠിക്കുന്നു. ഹോസ്റ്റലിലാണ് താമസം. കേരള യൂണിവേഴ്സിറ്റിയുടെ പ്രായോഗിക...

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...
WP2Social Auto Publish Powered By : XYZScripts.com
error: